പോളിമെറുകള്‍ (Polymers)

  • മോണോമെറുകള്‍ പരസ്പരം കൂടിച്ചേര്‍ന്നുണ്ടാകുന്ന തډാത്രാഭാരം കൂടിയ പദാര്‍ത്ഥങ്ങള്‍ : പോളിമെറുകള്‍
  • മോണോമെറുകള്‍ പരസ്പരം കൂടിച്ചേര്‍ന്ന് പോളിമെറുണ്ടാകുന്ന പ്രക്രിയ : പോളിമെറൈസേഷന്‍
  • പ്രകൃതിദത്ത പോളിമെറുകള്‍ക്കുദാഹരണം : സില്‍ക്ക്, കമ്പിളി, സെല്ലുലോസ്
  • കടലാസ് രാസപരമായി സെല്ലുലോസ് ആണ്
  • മനുഷ്യനിര്‍മ്മിത പോളിമെറുകള്‍ക്കുദാഹരണം : നൈലോണ്‍, റയോണ്‍, പോളിത്തീന്‍
  • പ്ലാസ്റ്റിക്കുകള്‍ പോളിമെറുകളാണ്
  • പ്ലാസ്റ്റിക്കിനെ ലയിപ്പിക്കുന്ന ദ്രാവകം : ക്ലോറോഫോം
  • ചൂടാക്കുമ്പോള്‍ മൃദുവായിത്തീരുകയും തണുപ്പിക്കുമ്പോള്‍ സ്ഥിരമായി ദൃഢമായിത്തീരുകയും ചെയ്യുന്ന പ്ലാസ്റ്റിക്കുകള്‍ : തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്
  • ഉദാ : പോളിയെസ്റ്റര്‍, ബേക്കലൈറ്റ്
  • ചൂടാക്കുമ്പോള്‍ മൃദുവായിത്തീരുകയും തണുപ്പിക്കുമ്പോള്‍ ദൃഢമായിത്തീരുകയും വീണ്ടും ചൂടാക്കുമ്പോള്‍ മൃദുവായിത്തീരുകയും ചെയ്യുന്ന പ്ലാസ്റ്റിക് : തെര്‍മോപ്ലാസ്റ്റിക്
  • ഉദാ : പോളിത്തീന്‍, നൈലോണ്‍
  • ‘കൃത്രിമപ്പട്ട്’ (Artificial silk)  എന്നറിയപ്പെടുന്നത് : റയോണ്‍
  • ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് : ബേക്കലൈറ്റ്
  • ബേക്കലൈറ്റ് നിര്‍മ്മിക്കുന്നത് : ഫീനോള്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ ഉപയോഗിച്ച്
  • മീന്‍പിടിക്കാനുപയോഗിക്കുന്ന നെറ്റുകള്‍, കയറുകള്‍, പാരചൂട്ട് തുടങ്ങിയ വസ്തുക്കളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം : നൈലോണ്‍
  • നോണ്‍സ്റ്റിക് പാത്രങ്ങലുടെ അടിഭാഗം പൂശുന്നതിനുപയോഗിക്കുന്ന പദാര്‍ത്ഥം : ടെഫ്ലോണ്‍
  • എയര്‍ക്രാഫ്റ്റ്, ന്യൂക്ലിയര്‍ റിയാക്ടര്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സ്പെയ്സ് ഷിപ്പ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് : CFRP (Carbon Fibre Reinforced Plastic)