മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം

(Piaget’s Intellectual Development Theory)

വൈജ്ഞാനിക വിവരങ്ങളെ മനുഷ്യന്‍ കൈകാര്യം ചെയ്യുന്നത് ബൗദ്ധിക ശേഷികള്‍ ഉപയോഗിച്ചാണ്. ബൗദ്ധീക വളര്‍ച്ച കുറഞ്ഞവര്‍ക്ക് വിജ്ഞാനവും കുറയും. ബുദ്ധിയും വിജ്ഞാനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ബൗദ്ധിക വികാസവും വൈജ്ഞാനിക വികാസവും ഒരേ അര്‍ത്ഥത്തിലാണ് കണക്കാക്കുന്നത്. ബൗദ്ധിക വികാസ ഘട്ടങ്ങളെക്കുറിച്ച് പഠിച്ചവരില്‍ പ്രമുഖരാണ് ജിന്‍ പിയാഷെയും ജറോം എസ് ബ്രൂണുറും (Jerome S Bruner). പിയാഷെയുടെ അഭിപ്രായത്തില്‍ വ്യക്തിയും പരിസ്ഥിതിയും തമ്മിലുള്ള നിരന്തര ഇടപെടലിലൂടെയാണ് ബൗദ്ധിക വികാസം ഉണ്ടാകുന്നത്. കുട്ടികള്‍ തങ്ങള്‍ക്ക് അറിവില്ലാത്തതിനെക്കുറിച്ച് സ്വഭാവികമായും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ജീവിത്തതിലെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള ക്രിയാത്മക ഇടപെടലിലൂടെ കുട്ടികള്‍ ക്രമേണ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. വസ്തുക്കളുമായും വസ്തുതകളുമായും നേരിട്ട് ഇടപെടുന്നതിലൂടെ അവ തമ്മിലുള്ള ബന്ധം അവര്‍ പഠിക്കുന്നു. ഈ ബൗദ്ധിക പ്രവര്‍ത്തനത്തില്‍ താഴെപ്പറയുന്ന പ്രക്രിയകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. 

1. Schemata (രൂപരേഖ)
2. Adaptation (പൊരുത്തപ്പെടല്‍)
3. Assimilation (സ്വാംശീകരണം) 
4. Accommodation (ക്രമീകരിക്കല്‍)

Schemata (രൂപരേഖ) എന്നാല്‍ മനസ്സില്‍ പ്രതിബിംബങ്ങളെ സൃഷ്ടിക്കലാണ്. എല്ലാ പുതിയ വിവരങ്ങളും മനസ്സില്‍ പ്രതിബിംബീകരിക്കപ്പെടുന്നു. അവ മാറ്റങ്ങള്‍ക് വിധേയമാകുകയും, ക്രമപ്പെടുത്തുപ്പെടുകയും, പുനര്‍സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. രെവലാമമേ എന്നാല്‍ mental representations ആണെന്നു കാണാവുന്നതാണ്.

Adaptation (പൊരുത്തപ്പെടല്‍) എന്നാല്‍ പുതിയ വിവരങ്ങളെ തലച്ചോറില്‍ നിലവിലുള്ള വിവരങ്ങളോട് ചേര്‍ത്തു വയ്ക്കലാണ്. ഒരു പക്ഷെ പഴയ വിവരങ്ങളും അറിവുകളുമായി പുതിയവ പൊരുത്തപ്പെടണം എന്നില്ല.

Assimilation (സ്വാംശീകരണം) എന്നത് പൊരുത്തപ്പെടലിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴയ അറിവിനോട് പുതിയ അിറവിനെ കൂട്ടിച്ചേര്‍ത്ത് പുതിയ അര്‍ത്ഥം കണ്ടെത്തുകയാണ്. പൊരുത്തപ്പെടലിലൂടെയാണ് പുതിയ അറിവ് രൂപം കൊള്ളുന്നത്.

Accommodation (ക്രമീകരിക്കല്‍) എന്ന പ്രക്രിയ പൊരുത്തപ്പെടലിനും സ്വാംശീകരണത്തിനും ശേഷം ചിന്തകളെ ബുദ്ധിപരമായും ഘടനാപരമായും ക്രമീകരിക്കുന്ന പ്രവൃത്തിയാണ്. എല്ലാ കുട്ടികളുടെയും ബൗദ്ധീക വികാസം ഇങ്ങനെ വിവിധ ഘട്ടങ്ങളായാണ് നടക്കുന്നത്. മേല്‍പ്പറഞ്ഞ വിവിധ ഘട്ടങ്ങളിലൂടെയുള്ള ക്രമമായ ബൗദ്ധീക വികാസ പ്രക്രിയയാണ് കുട്ടികളില്‍ നടക്കുന്നത്.

പിയാഷെയുടെ സിദ്ധാന്തമനുസരിച്ച് ബൗദ്ധിക വികാസത്തിന് നാലുഘട്ടങ്ങളാണുള്ളത്.

1. ഐന്ദ്രിയ ചാലക ഘട്ടം (Sensory – Motor Stage)

2. മനോവ്യാപാര പൂര്‍വ്വഘട്ടം (Pre – Operational Stage)

3. വസ്തുനിഷ്ഠ മനോ വ്യാപാരഘട്ടം (Concrete Operational Stage)

4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Stage)