ചലന നിയമങ്ങള്‍

  • ഒന്നാം ചലന നിയമം – അസന്തുലിതമായ ബാഹ്യബലത്തിന് വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്‍റെ നിശ്ചലാവസ്ഥയിലോ നേര്‍രേഖാ സമചലനത്തിലോ തുടരുന്നു.
  • രണ്ടാം ചലന നിയമം – ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്‍റെ നിരക്ക്
  • അതിലനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് തുല്യമായിരിക്കും.
  • മൂന്നാം ചലനനിയമം – ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും.
  • ചലന നിയമങ്ങള്‍ ആവിഷ്കരിച്ചത് – ന്യൂട്ടണ്‍
  • ഒന്നാം ചലനനിയമം ജഡത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ബലത്തില്‍ വ്യക്തമായ നിര്‍വ്വചനം നല്‍കുന്ന ചലന നിയമം – ഒന്നാം ചലന നിയമം
  • F=ma എന്ന നിര്‍വ്വചനം ലഭിക്കുന്ന ചലന നിയമം – രണ്ടാം ചലന നിയമം
  • പ്രവര്‍ത്തനം – പ്രതിപ്രവര്‍ത്തനം എന്നിവ പ്രതിപാദിക്കുന്ന ചലന നിയമം- മൂന്നാം ചലന നിയമം
  • റോക്കറ്റിന്‍റെ പ്രവര്‍ത്തനം – മൂന്നാം ചലന നിയമം