താപപ്രസരണം

 1. ചാലനം
 2. സംവഹനം
 3. വികിരണം

ചലനം(Conduction)

തന്മാത്രകളുടെ സഞ്ചാരമില്ലാത്ത അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് താപം പ്രസരിക്കുന്ന പ്രക്രിയ. Eg. ഖരപദാര്‍ത്ഥത്തില്‍.

സംവഹനം (Convection)

തന്മാത്രകളുടെ ചലനം മൂലം സംഭവിക്കുന്ന താപം പ്രസരിക്കുന്ന രീതി.Eg : ദ്രാവകങ്ങളിലും വാതകങ്ങളിലും.

വികിരണം (Radiation)

ഒരു മാധ്യമത്തിന്‍റെയും സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി. Eg : സൂര്യനില്‍ നിന്നും താപം ഭൂമിയിലെത്തുന്ന രീതി.

താപ വികാസം

 • ചൂടാക്കുമ്പോള്‍ വസ്തുക്കള്‍ വികസിക്കുന്ന പ്രതിഭാസം.
 • ചൂടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്നത് – വാതകങ്ങള്‍
 • ചൂടാക്കുമ്പോള്‍ കുറഞ്ഞ തോതില്‍ വികസിക്കുന്നത് – ഖരപദാര്‍ത്ഥങ്ങള്‍
 • റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ വിടവ് ഇട്ടിരിക്കുന്നത്.
 • കോണ്‍ക്രീറ്റ് പാലങ്ങള്‍ക്ക് വിടവ് ഇട്ടിരിക്കുന്നത്.

ജലവും താപവും

 • സാധാരണ താപനിലയിലുള്ള ജലം തണുപ്പിക്കുമ്പോള്‍ മറ്റു പദാര്‍ത്ഥങ്ങളെപ്പോലെ തന്നെ സങ്കോചിക്കുന്നു.
 • 40 C ല്‍ എത്തുമ്പോള്‍ സങ്കോചിക്കുന്നതിന് പകരം വികസിക്കാന്‍ തുടങ്ങുന്നു. 
 • ജലത്തില്‍ ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില 40 C ആണ്.
 • ജലത്തെ 00 C ല്‍ നിന്നും 100 C ലേയ്ക്ക് ചൂടാക്കുമ്പോള്‍ അതില്‍ വ്യാപ്തം ആദ്യം 
 • കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു.