ഇന്ത്യാ ചരിത്രം

കാനിങ് പ്രഭുവിന്‍റെ കാലത്ത് 1858 നവംബര്‍ ഒന്നിന് ആഡംബരപൂര്‍വം ദര്‍ബാര്‍ നടന്ന സ്ഥലം: 

അലഹബാദ് 

മഹാത്മാഗാന്ധി ജനകീയവകത്കരിച്ച ദരിദ്രനാരായണന്‍ എന്ന പ്രയോഗത്തിന്‍റെ ഉദ്ഭവം ആരിലാണ്? 

വിവേകാനന്ദന്‍

ഇന്ത്യന്‍ വിപ്ലവകാരികളുടെ ബൈബിള്‍ എന്നറിയപ്പെട്ട ബന്ദി ജിബന്‍ എന്ന പുസ്തകം രചിച്ചത്: 

സച്ചിന്‍ സന്ന്യാല്‍ 

ആര്യസമാജത്തിന്‍റെ ബൈബിള്‍ എന്നറിയപ്പെട്ട പുസ്തകം:

സത്യാര്‍ത്ഥ പ്രകാശം 

ഇന്ത്യയില്‍ വകുപ്പു സമ്പ്രദായം (പോര്‍ട്ട്ഫോളിയോ) ആരംഭിച്ചത്. 

കാനിങ് 

ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സമയത്ത് ഇംഗ്ലണ്ടിന്‍റെ ആവശ്യം ഇന്ത്യയുടെ അവസരമാണ് എന്ന് പ്രസ്താവിച്ചത്: 

ആനി ബസന്‍റ്

ഏത് വൈസ്രോയിയുടെ കാലത്താണ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്: 

മേയോ

നരേന്ദ്ര മണ്ഡലം (ചേംബര്‍ ഓഫ് പ്രിന്‍സസ്) ഉദ്ഘാടനം ചെയ്ത വര്‍ഷം: 

1921 

1915-ല്‍ ഇന്ത്യന്‍ വിമണ്‍സ് അസോസിയേഷന്‍ സ്ഥാപിച്ചത്: 

ഡൊറോത്തി ജിനരാജദാസ 

ഇന്ത്യ ഇപ്പോള്‍ നമ്മുടേത്-ഏത് യുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷുകാര്‍ ഈ പ്രസ്താവന നടത്തിയത്? 

രണ്ടാം ആഗ്ലോ-മറാത്തെ യുദ്ധം

ഗദ്ദര്‍ പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്‍റ് ആരായിരുന്നു? 

സോഹന്‍സിങ് ഭക്സ

ആരുടെ പങ്കാളിത്തമാണ് സിവില്‍ ആജ്ഞാലംഘനപ്രസ്ഥാനത്തെ ശ്രദ്ധേയമാക്കിത്തീര്‍ത്തത്? 

വനിതകള്‍

ആരുടെ കാലഘട്ടത്തിലാണ് മൂന്നാം ആംഗ്ലോ-ബര്‍മീസ് യുദ്ധം നടന്നത്? 

ഡഫറിന്‍

ഇന്ത്യയിലേക്കുള്ള വ്യാപാര സാധ്യതകള്‍ കണ്ടെത്തുകയും പുസ്തകത്തിലൂടെ അത് യൂറോപ്പില്‍ ജനശ്രദ്ധയില്‍പ്പെടു ത്തുകയും ചെയ്ത സഞ്ചാരി: 

ലിന്‍ഷോട്ടന്‍ 

ആര്യ മഹിളാ സമാജം സ്ഥാപിച്ചത്.

രമാബായി 

മറാത്തര്‍ക്ക് അന്തിമ പരാജയം സമ്മാനിച്ച ബ്രിട്ടീഷ് ഭരണാധികാരി: 

ഹേസ്റ്റിങ്സ് പ്രഭു 

ലണ്ടനില്‍ വച്ച് മദന്‍ലാല്‍ ദിന്‍ഗ കൊലപ്പെടുത്തിയ കഴ്സണ്‍ വൈലി വഹിച്ചിരുന്ന പദവി: 

സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയുടെ അഡ്വൈസര്‍ 

പെരിയാര്‍ എന്ന അപരനാമത്താല്‍ അറിയപ്പെട്ട നേതാവ്:

ഇ.വി.രാമസ്വാമി നായ്ക്കര്‍ 

ഹാര്‍ഡിഞ്ച് ബോംബ് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്: 

ഭായി ബാല്‍ മുകുന്ദ്

പാകിസ്താന്‍റെ ഭരണഘടനാ നിര്‍മാണ സഭയുടെ ആസ്ഥാനം എവിടെയായിരുന്നു? 

കറാച്ചി

1904-ല്‍ മദ്രാസ് ഹിന്ദു അസോസിയേഷന്‍ സ്ഥാപിച്ചതാര്?

 ആനി ബസന്‍റ് 

രാഷ്ട്രീഗുരു എന്ന അപരനാമത്തില്‍ അറിയപ്പെട്ടതാര്?

സുരേന്ദ്രനാഥ് ബാനര്‍ജി 

കല്‍ക്കട്ട ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായിരുന്നത്. 

ബാര്‍ണെസ് പീകോക്ക്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത വനിതാ പ്രതിനിധികളുടെ എണ്ണം:

വനിതകള്‍ പങ്കെടുത്തില്ല. 

മക്ഡൊണല്‍ കമ്മിഷന്‍ നിയമിക്കപ്പെട്ടത് ആരുടെ കാലത്താണ്? 

ലിട്ടണ്‍

സ്വാമി ശ്രദ്ധാനന്ദിന്‍റെ യഥാര്‍ത്ഥ പേര്:

മഹാത്മ മുന്‍ഷിറാം 

ഏത് വര്‍ഷമാണ് ഇന്ത്യന്‍ പോലീസ് ആക്ട് പാസാക്കിയത്? 

1861

എവിടെയാണ് മഹല്‍വാരി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്? 

ബംഗാള്‍, ബീഹാര്‍ 

അഹമ്മദാബാദ് മില്‍ സമരത്തില്‍ മഹാത്മാഗാന്ധിയുടെ ഇടപെടലിലൂടെ തൊഴിലാളികള്‍ക്ക് എത്ര ശതമാനം വേതന വര്‍ദ്ധനവാണ് ഉണ്ടായത്? 

35 

താഴെപ്പറയുന്നവരില്‍ ആരാണ് ചിറ്റഗോങ്ങ് ആയുധശാല റെയ്ഡില്‍ സൂര്യസെന്നിനോപ്പം പങ്കാളിയായത്? 

ഗണേഷ് ഘോഷ് 

ഏത് കേസുമായി ബന്ധപ്പെട്ടാണ് അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയത് ?

കാക്കോറി കേസ്

മൈസൂര്‍ ജയ്പൂര്‍, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാനായി സേവനമനുഷ്ഠിച്ച വ്യക്തി: 

മിര്‍സ ഇസ്മായില്‍ 

അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയ അതേ തീയതിയില്‍ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി:

രാംപ്രസാദ് ബിസ്മില്‍ 

ഇന്ത്യയ്ക്കനുകൂലമായി പ്രചാരണം നടത്തുന്നതിനായി ഇംഗ്ലണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൊസൈറ്റി സ്ഥാപിച്ചത്: 

ദാദാഭായ് നവറോജി

മൗണ്ട്ബാറ്റണ്‍ പദ്ധതി പ്രകാരം ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിന് എത്ര ദിവസമെടുത്തു?

72

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചത്. 

സി.ശങ്കരന്‍ നായര്‍

റാഷ് ബിഹാരി ബോസ് താഴെപ്പയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ഡല്‍ഹി ഗൂഢാലോചനക്കേസ് 

എവിടുത്തെ പ്രധാനമന്ത്രിയായിട്ടാണ് ദാദാഭായ് നവറോജി സേവനമനുഷ്ഠിച്ചത്? 

ബറോഡ

ഏതിന്‍റെ ശുപാര്‍ശ പ്രകാരമാണ് വട്ടമേശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്? 

സൈമണ്‍ കമ്മിഷന്‍

ബ്രിട്ടിഷ് സര്‍ക്കാര്‍ വകുപ്പ് എന്ന നിലയില്‍ ഇന്ത്യാ ഓഫീസ് ആരംഭിച്ച വര്‍ഷം: 

1858

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്: 

സ്റ്റാന്‍ലി പ്രഭു

ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം:

 ഹൈദരാബാദ് 

ഒരു രാജകീയ വിളംബരത്തിലൂടെ ജോര്‍ജ് ആറാമന്‍ രാജാവ് ഇന്ത്യയുടെ ചക്രവര്‍ത്തി എന്ന പദവിപ്പേര് ഒഴിവാക്കിയ തീയതി: 

1948 ജൂണ്‍ 22 

ആരുടെ അധ്യക്ഷതയിലാണ് കഴ്സണ്‍ പ്രഭു, പോലീസ് കമ്മിഷനെ നിയമിച്ചത്? 

ആന്‍ഡു ഫസര്‍ 

ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്ത രാഷ്ട്രീയ കക്ഷി ഏത്?

(A)യും (B)യും

ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമനിര്‍മാണ സഭ രൂപവത്കൃതമായത്? 

1919-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് 

കേന്ദ്ര നിയമനിര്‍മാണ സഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം:

1920 

1927-ല്‍ സമതാ സൈനിക് ദള്‍ രൂപവത്കരിച്ചത്:

ബി.ആര്‍. അംബേദ്കര്‍

മദന്‍ മോഹന്‍ മാളവ്യയ്ക്കുശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായത് ആര്? 

ഡോ.എസ്.രാധാകൃഷ്ണന്‍ 

അഹമ്മദാബാദില്‍ സബര്‍മതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയകുഞ്ജ് എന്ന പേര് നല്‍കിയത്: 

കാക്കാസാഹേബ് കലേല്‍ക്കര്‍ 

ഇന്ത്യാ വൈസ്രോയിയുടെ ഷിംലയിലെ വേനല്‍ക്കാല വസതിയായിരുന്നത്:

വൈസ്റീഗൽ ലോഡ്ജ്

ആരാണ് 1923-ല്‍ കേന്ദ്ര നിയമനിര്‍മാണ സഭയില്‍ പ്രതിപക്ഷ നേതാവായത്? 

മോത്തിലാല്‍ നെഹു 

ക്വിറ്റിന്ത്യാ സമരകാലത്ത് കോണ്‍ഗ്രസിന്‍റെ ജിഹ്വയായിരുന്ന കോണ്‍ഗ്രസ് റേഡിയോയുടെ പ്രക്ഷേപണത്തിന് നേതൃത്വം നല്‍കിയത്: 

ഉഷാ മേത്ത

സൈമണ്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ്: 

യൂസഫ് മെഹ്റലി 

ചൗരിചൗരാ കേസില്‍ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്യ സമരഭടന്‍മാര്‍ക്കായി കോടതിയില്‍ വാദിച്ച് 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകന്‍:

മദന്‍ മോഹന്‍ മാളവ്യ 

വൈസ്രോയി എന്ന സ്ഥാനപ്പേര് നിര്‍ത്തലാക്കിയ വര്‍ഷം:

1947

ഗാന്ധിജി 1930-ല്‍ ഉപ്പുസത്യാഗ്രഹ യാത്ര ആരംഭിച്ച അഹമ്മദാബാദിലെ വസതിയുടെപേര്: 

ഹൃദയ് കുളജ് 

ഇന്ത്യയില്‍ വന്ന് അത്യാഢംബരപൂര്‍വം ദര്‍ബാര്‍ നടത്തിയ ഏക ബ്രിട്ടീഷ് ചക്രവര്‍ത്തി: 

ജോര്‍ജ് അഞ്ചാമന്‍ 

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ചക്രവര്‍ത്തി:

ജോര്‍ജ് ആറാമന്‍ 

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ കാമ്പസ് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ദാനം ചെയ്തത്: 

കാശി നരേശ്

ക്വറ്റിന്ത്യാ സമരകാലത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനുമേല്‍ സ്വാധീനം ചെലുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് :

ഫ്രാങ്ക്ളിന്‍ ഡി. റൂസല്‍റ്റ്

സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്: 

ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍

ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്: 

യൂസഫ് മെഹ്ലി 

ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് പി.എച്ച്.ഡി.ഗവേഷണ പ്രബന്ധം രചിച്ച നേതാവ്: 

റാം മനോഹര്‍ ലോഹ്യ

ദളിതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്ന കാര്യത്തില്‍ ഗാന്ധിജിയും അംബേദ്കറും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത്: 

രബിന്ദ്രനാഥ് ടാഗോര്‍

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അപരനാമം:

ജോണ്‍ കമ്പനി

ഇന്ത്യന്‍ സ്വാതന്ത്യത്തിനുവേണ്ടിയുള്ള സായുധ പോരാട്ടത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്: 

വസുദേവ് ബല്‍വന്ത് ഫാഡ്കേ

ബഹദൂര്‍ഷാ രണ്ടാമനെ 1857-ലെ കലാപകാലത്ത് ശത്രുക്കൾ   പിടികൂടിയത് എവിടെനിന്നാണ്? 

ഹുമയൂണിന്‍റെ ശവകുടീരം

 ഏതു ഭരണാധികാരിയുടെ കാലത്താണ് മറാത്ത സാമാജ്യം വിസ്തൃതിയുടെ പാരമ്യത പ്രാപിച്ചത്? 

ബാജി റാവു ഒന്നാമന്‍

വേദസമാജം 1864-ല്‍ സ്ഥാപിച്ചത്.

ശിവനാരായണ്‍ അഗ്നിഹോത്രി 

രാജാറാം മോഹന്‍ റോയ് മിറാത്ത്-ഉല്‍-അക്ബര്‍ പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്? 

പേര്‍ഷ്യന്‍

 ആര്യസമാജത്തിന്‍റെ ആദ്യ ശാഖ 1875 ഏപ്രില്‍ 10 ന് എവിടെയാണ് ആരംഭിച്ചത്? 

ബോംബെ

വഹാബി പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം:

പാട്

1857-ലെ കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ ആരാണ് ബാല്യകാലത്ത് ധോണ്ഡു പാന്ത് എന്നറിയപ്പെട്ടത്: 

നാനാ സാഹിബ് 

താഴെപ്പറയുന്നവരില്‍ ഏതാണ് ആദ്യം രൂപവത്കൃതമായത്?

ഓള്‍ ഇന്ത്യ സ്റ്റേറ്റ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് 

ആരാണ് വിധവകള്‍ക്കായി ബോംബെയില്‍ ശാരദാ സദനും പൂനെയില്‍ മുക്തിയും സ്ഥാപിച്ചത്? 

പണ്ഡിത രമാഭായി 

താഴെപ്പറയുന്നവയില്‍ ഏത് സ്റ്റേറ്റാണ് കശ്മീര്‍, ഹൈദരാബാദ് എന്നിവയെപ്പോലെ 1947 ഓഗസ്റ്റ് 15 നകം ഇന്ത്യന്‍ യൂണിയനുമായുള്ള സംയോജന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാ ത്തത്? 

ജുനഗഢ്

1946 ഒക്ടോബറില്‍ മുസ്ലീം ലീഗിന്‍റെ എത്ര അംഗങ്ങളാണ് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നത്? 

5

ലണ്ടനില്‍ ഇന്ത്യാ ഹൗസ് ആരംഭിച്ചത്.

ശ്യാംജി കൃഷ്ണവര്‍മ്മ

ഡെല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഖിലാഫത്ത് കോണ്‍ഫറന്‍സ് നടന്ന വര്‍ഷം: 

1919

ഐഹു റിപ്പോര്‍ട്ടിന് മറുപടിയായി മുഹമ്മദലി ജിന്ന തയ്യാറാക്കിയത്: 

പതിന്നാലിന ഫോര്‍മുല

1920 ഒക്ടോബറില്‍ താഷ്കെന്‍റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിസ്ഥാപിക്കുന്നതില്‍ പങ്കാളിയായത്. 

എം.എന്‍.റോയ് 

1946 സെപ്തംബര്‍ രണ്ടിന് അധികാരമേറ്റ ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്: 

സി.രാജഗോപാലാചാരി 

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരും എക്സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരങ്ങള്‍ ആദ്യമായി വേര്‍തിരി ച്ചത് ഏത് ഗവര്‍ണര്‍ ജനറലിന്‍റെ കാലത്താണ്? 

കോണ്‍വാലിസ്

1946 സെപ്തംബര്‍ രണ്ടിന് ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്? 

14

1781-ല്‍ പോര്‍ട്ടോ നോവയില്‍ ജനറല്‍ അയര്‍ക്യൂട്ട് ആരെയാണ് പരാജയപ്പെടുത്തിയത്? 

ഹൈദര്‍ അലി 

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്ന പ്രസ്ഥാനം സ്ഥാപിച്ചത്. 

എം.എന്‍.റോയ് 

462. സ്വദേശി പ്രസ്ഥാന കാലത്ത് കല്‍ക്കട്ടയില്‍ സ്ഥാപിക്കപ്പെട്ട നാഷണല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായത് ആര്? 

അരവിന്ദഘോഷ് 

വിപ്ലവകരമായ നിലപാടുകള്‍ കാരണം 1831-ല്‍ കല്‍ക്കട്ടയിലെ ഹിന്ദു കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടതാര്? 

ഹെന്‍റി വിവിയന്‍ ഡെറോസിയോ

മിത്രമേള സ്ഥാപിച്ചതാര്?

സവര്‍ക്കര്‍ സഹോദരന്‍മാര്‍ 

1857-ലെ കലാപശേഷം അവധിലെ ബീഗം എവിടേക്കാണ് പലായനം ചെയ്തത്? 

നേപ്പാള്‍

ഏത് ബ്രിട്ടീഷ് നിയമമാണ് ഇന്ത്യയുടെ ഭരണമേല്‍നോട്ടത്തിനായി ബോര്‍ഡ് ഓഫ് കണ്‍ട്രോളിനെ നിയമിച്ചത്?

1784-ലെ പിറ്റിന്‍റെ നിയമം 

എവിടെയാണ് ഓള്‍ ഇന്ത്യ വിമന്‍സ് ഫെഡറേഷന്‍ 1926-ല്‍ ലേഡി ഇര്‍വിന്‍ കോളേജ് ആരംഭിച്ചത്? 

ഡല്‍ഹി

ബ്രിട്ടീഷ് ഭരണകാലത്ത് മദാസ്, ബോംബെ, കല്‍ക്കട്ട പ്രസിഡന്‍സികളിലെ ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നത് ആരാണ്? 

ഇംഗ്ലണ്ടിലെ രാജാവ് 

വാഞ്ചി അയ്യരുമായി ബന്ധമുള്ള വിപ്ലവ പ്രസ്ഥാനമേത്?

ഭാരത് മാതാ അസോസിയേഷന്‍ 

ഏത് നിയമമാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക അവസാനിപ്പിച്ചത്? 

1813-ലെ ചാര്‍ട്ടര്‍ നിയമം 

സ്വാതന്ത്ര്യാനന്തരം ഏതു തരം സംസ്ഥാനങ്ങളിലാണ് മുന്‍രാജാക്കന്‍മാര്‍ രാജപ്രമുഖ് എന്ന സ്ഥാനപ്പേരോടെ ഭരണ ത്തലവന്‍മാരായി നിയമിക്കപ്പെട്ടത്? 

പാര്‍ട്ട് ബി 

ദേശീയ പ്രസ്ഥാനത്തിന് പ്രചോദനമായിരുന്ന വിഷ്ണു ശാസ്ത്രി ചില്ലങ്കാര്‍ എന്ന എഴുത്തുകാരന്‍ ഏത് ഭാഷ യിലാണ് രചന നടത്തിയിരുന്നത്?

മറാത്തി

ബ്രിട്ടിഷ് ഭരണകാലത്ത് ആവിഷ്കരിപ്പെട്ട താഴോട്ടുള്ള അരിച്ചിറങ്ങല്‍ സിദ്ധാന്തം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം 

ബ്രസല്‍സില്‍ 1927-ല്‍ നടന്ന മര്‍ദ്ദിത ദേശീയതകളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആരാണ് പ്രതിനിധാനം ചെയ്തത്? 

ജവാഹര്‍ലാല്‍ നെഹ്രു 

ബ്രഹ്മസഭയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?

താരാചന്ദ് ചക്രവര്‍ത്തി 

ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാര്? 

വാലന്‍റെന്‍ ഷിരോള്‍