ഇന്ത്യൻ ദ്വീപുകൾ

 • ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹമാണ് ആൻ ഡമാൻ-നിക്കോബാർ ദ്വീപുകൾ.
 • ബംഗാൾ ഉൾക്കടലിലാണ് ഈ ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഉൾക്കടൽ ദ്വീപ് എന്നും അറി യപ്പെടുന്നു. 
 • ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിലാണ് ലക്ഷദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.
 •  മൊത്തം 36 ദ്വീപുകളാണ് ഈ ദ്വീപ് സമൂഹത്തിലുള്ളത്.
 • ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്. 
 • ഗുജറാത്തിന് സമീപത്തായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ദിയു. ഇത് ദാമൻ ദിയു എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്. 
 • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യമാണ് മാലി ദ്വീപ്. 
 • ഇന്ത്യയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ശ്രീലങ്ക. 
 • സിന്ധുനദീതട സംസ്കാരത്തിന്റെ പ്രസിദ്ധ കേന്ദ്രമായ ധോളവീര സ്ഥിതി ചെയ്യുന്നത് ഖദിർ ബൈത്ത് എന്ന ദ്വീപിലാണ്.
 •  ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപാണ് ഹണി മൂൺദ്വീപ് – ചിൽക തടാകത്തിലാണ്. ആൻഡമാൻ-നിക്കോബാർ ദ്വീപുകളെ സുബാഷ് ചന്ദ്ര ബോസ്  വിശേഷിപ്പിച്ചത് ഷഹീദ് ആന്റ് സ്വരാജ് ദ്വീ പുകൾ എന്നാണ്. 
 • ആൻഡമാനോട് അടുത്ത് സ്ഥിതി ചെയ്യുന്ന മ്യാൻമറിന്റെ ദ്വീപാണ് കൊക്കോ. 
 • ഇന്ത്യയുടെ തെക്കെ അറ്റമായ ഇന്ദിരാപോയന്റ് ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ്.