ക്ലോറോപ്ലാസ്റ്റുകള്‍

 • ക്ലോറോപ്ലാസ്റ്റുകള്‍ കാണപ്പെടുന്നത് : ഹരിത സസ്യകോശങ്ങളില്‍
 • ഭക്ഷണ വസ്തുക്കള്‍ സംശ്ലേഷണം ചെയ്യുന്ന പ്രക്രിയയ്ക്കായി സൂര്യനില്‍ നിന്ന് പ്രകാശം സ്വീകരിക്കാന്‍ കഴിവുള്ള വസ്തുക്കള്‍ : ക്ലോറോപ്ലാസ്റ്റുകള്‍
 • കോശത്തിന്‍റെ അടുക്കള എന്നറിയപ്പെടുന്നത് : ക്ലോറോപ്ലാസ്റ്റ്
 • ഹരിതകണത്തിന്‍റെ മാംസ്യനിര്‍മ്മിതമായ ആന്തരഭാഗം : സ്ട്രോമ
 • സ്ട്രോമയില്‍ കാണുന്ന സ്തരപാളികള്‍ : തൈലക്കോയ്ഡുകള്‍
 • തൈലക്കോയ്ഡുകള്‍ ഒന്നിനുമീതേ ഒന്നായി അടുക്കി ക്രമീകരിച്ചിരിക്കുന്നത് : ഗ്രാന
 • ഹരിതകം കാണപ്പെടുന്നത് : തൈലക്കോയ്ഡുകളില്‍
 • ഹരിതകണത്തിന്‍റെ ഏറ്റവും പ്രധാന ധര്‍മ്മം : പ്രകാശസംശ്ലേഷണം

റൈബോസോമുകള്‍

 • അന്തപ്ലാസ ജലത്തിനോട് ചേര്‍ന്നോ, കോശദ്രവ്യത്തില്‍ സ്വതന്ത്രമായോ കാണപ്പെടുന്ന ഗോളാകൃതിയിലുള്ള വസ്തുക്കള്‍ : റൈബോസോമുകള്‍
 • റൈബോസോമുകള്‍ ആദ്യമായി കണ്ടെത്തിയത് : ജോര്‍ജ് പലേഡ് (1953)
 • റൈബോസോമിന്‍റെ പ്രധാന ധര്‍മ്മം : മാംസ്യ സംശ്ലേഷണം

 

ഗോള്‍ഗി വസ്തുക്കള്‍

 • ഗോള്‍ഗി വസ്തുക്കളെ കണ്ടുപിടിച്ചത് : കമില്ലോ ഗോള്‍ഗി (Camillo Golgi 1898)
 • ഗോള്‍ഗി വസ്തുക്കളുടെ ധര്‍മ്മം : സ്രാവ വെസിക്കിളുകള്‍ അഥവാ പ്രാഥമിക ലൈസോസോമുകള്‍
 • രൂപീകരിക്കുന്നു.
 • സുക്ലാണു ജനന (Spermatogenesis) സമയത്ത് അക്രോസോം രൂപപ്പെടുന്നത് : ഗോള്‍ഗിയില്‍ നിന്ന്