സസ്യകലകള്‍

  • ഒരു പൊതുധര്‍മ്മം നിര്‍വ്വഹിയ്ക്കുന്ന കോശസമൂഹമാണ് : കലകള്‍ (Tissues)
  • കലകളെക്കുറിച്ചുള്ള പഠനം : ഹിസ്റ്റോളജി
  • ഒന്നില്‍ കൂടുതല്‍ കലയെ എന്തു പറയുന്നു : കലാവ്യൂഹം
  • ഒരു തരത്തില്‍പ്പെട്ട കോശങ്ങള്‍ മാത്രമുള്ള കലയാണ് : ലഘുകല
  • ഒന്നിലധികം തരത്തില്‍പ്പെട്ട കോശങ്ങള്‍ കൊണ്ടുനിര്‍മ്മിതമായ കലയാണ് : സങ്കീര്‍ണ്ണകല
  • വിവിധ സസ്യകലകള്‍ : മെരിസ്റ്റമിക കലകള്‍, സ്ഥിരകലകള്‍, സ്രാവകലകള്‍
  • പുതിയ കോശങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും നിദാനമായ കലകള്‍ : മെരിസ്റ്റമിക കലകള്‍
  • ഉത്ഭവത്തെ ആസ്പദമാക്കി മെരിസ്റ്റം രണ്ടുവിധം പ്രാഥമിക മെരിസ്റ്റം, ദ്വിതീയമെരിസ്റ്റം
  • സ്ഥാനത്തെ ആസ്പദമാക്കി മെരിസ്റ്റം മൂന്നുവിധം അഗ്രമെരിസ്ര്റം, അന്തര്‍വിഷ്ടമെരിസ്റ്റം, പാര്‍ശ്വമെരിസ്റ്റം
  • ധര്‍മ്മത്തെ ആസ്പദമാക്കി മെരിസ്റ്റം മൂന്നുവിധം പ്രോച്ചോഡേം, പ്രോകാംബിയം, ആസ്ഥാനമെരിസ്റ്റം
  • സസ്യശരീരത്തിലെ ലഘുകലകള്‍ : പാരന്‍കൈമ, കോളന്‍കൈമ, സ്കളീറന്‍കൈമ
  • സങ്കീര്‍ണ്ണകലയിലുള്‍പ്പെട്ടതാണ് : സംവഹന കലകള്‍
  • സസ്യത്തിലെ സംവഹനകലകള്‍ : സൈലവും, ഫ്ളോയവും
  • ജലം, ലവണങ്ങള്‍ എന്നിവയുടെ സംവഹനത്തിനും സസ്യഭാഗങ്ങള്‍ക്ക് ബലം നല്‍കാനും സഹായിക്കുന്നത് : സൈലം
  • പ്രധാന ഭക്ഷ്യസംവഹന കലയാണ് : ഫ്ളോയം
  • വേരിന്‍റെ ഏറ്റവും പുറമെ കാണുന്ന ആവരണം : ഉപരിവൃതി
  • കാണ്ഡത്തിന്‍റെ മധ്യഭാഗത്ത് കനം കുറഞ്ഞ പാരന്‍കൈമ കോശങ്ങളാല്‍ നിര്‍മ്മിതമായ ഭാഗം : പിത്ത്
  • സീവ് ട്യൂബുകലും, സഹകോശങ്ങളും കാണുന്നത് : ഫ്ളോയം കലകളില്‍
  • ഹരിതകണങ്ങള്‍ ഉള്ള പാരന്‍കൈമ കോശങ്ങള്‍ : ക്ലോറന്‍കൈമ
  • സസ്യകാണ്ഡത്തിന്‍റേയും വേരിന്‍റേയും വളരുന്ന അഗ്രഭാഗത്ത് കാണപ്പെടുന്ന കലകള്‍ :
  • മെരിസ്റ്റമിക കലകള്‍
  • സസ്യശരീരത്തില്‍ കാണപ്പെടുന്ന തുടര്‍ച്ചയായി വിഭജിച്ചുകൊണ്ടിരിക്കുന്ന സസ്യകലകള്‍ :
  • മെരിസ്റ്റമിക കലകള്‍
  • സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കലകള്‍ : മെരിസ്റ്റം
  • ജലസസ്യങ്ങളില്‍ കാണപ്പെടുന്ന പാരന്‍കൈമ കോശങ്ങള്‍ : ഏയ്റന്‍കൈമ
  • ജലസസ്യങ്ങളെ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്ന കോശങ്ങള്‍ : ഏയ്റന്‍കൈമ

സസ്യകലകള്‍                               ധര്‍മ്മങ്ങള്‍
ഉപരിവൃതി                                       ആന്തരകലകളെ പൊതിഞ്ഞ് സൂക്ഷിക്കുന്നു.
പാരന്‍കൈമ                                    സസ്യത്തിന് ഉറപ്പ് നല്‍കുന്നു, ആഹാരസംഭരണം
ക്ലോറന്‍കൈമ                                 പ്രകാശസംശ്ലേഷണം
കോളന്‍കൈമ                                 സസ്യഭാഗങ്ങള്‍ക്ക് ഉറപ്പും ബലവും നല്‍കുന്നു
സ്ക്ലീറന്‍കൈമ                               കാഠിന്യമുള്ള സസ്യഭാഗങ്ങള്‍ നിര്‍മ്മിക്കുന്നു. ഉദാ : ചിരട്ട
സൈലം                                             ജലത്തിന്‍റേയും ലവണങ്ങളടേയും സംവഹനം
ഫ്ളോയം                                           ആഹാരസംവഹനം
അഗ്രമെരിസ്റ്റം                                  നീളം കൂട്ടാന്‍
പാര്‍ശ്വമെരിസ്റ്റം                              വണ്ണം കൂട്ടാന്‍
പാര്‍ശ്വാന്തരമെരിസ്റ്റം                   പാര്‍വാന്തരഭാഗം നീളം കൂട്ടാന്‍