സസ്യശരീരം & പരാഗണം

വേരുകള്‍

  • സസ്യത്തെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതും വളര്‍ച്ചയ്ക്കാവശ്യമായ ജലവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതുമായ സസ്യഭാഗമാണ് : വേര്
  • ഉത്ഭവക്രമത്തെ അടിസ്ഥാനമാക്കി വേരുകള്‍ രണ്ടുതരം : സാമാന്യമൂലങ്ങള്‍ (Normal roots), അപസ്ഥാനിക മൂലങ്ങള്‍ (Adventitious roots)
  • തായ്‌വേരും  അതിനോട് ചേര്‍ന്ന് ശാഖാവേരുകളും അവയുടെ ഉപശാഖകളും ചേര്‍ന്ന് രൂപപ്പെടുന്നത് : തായ്‌വേര്  പടലം (tap root system)
  • കാണ്ഡത്തിന്‍റെ ആധാരഭാഗത്തു നിന്ന് അപസ്ഥാനിക മൂലങ്ങള്‍ ഉത്ഭവിച്ച് നാലുപാടും വ്യാപിക്കുന്നു ഇതാണ് : നാരുവേരുപടലം(fibrous root system)
  • തായ്വേരിന്‍റെ രൂപാന്തരങ്ങള്‍ :

ശംഖാകാരം (fusiform)  ഉദാ : റാഡിഷ്
ഗോളാകാരം (napiform)  ഉദാ : ടര്‍ണീപ്
കോണീയം (conical)  ഉദാ : കാരറ്റ്
കിഴങ്ങുരൂപം    (tuberous) ഉദാ : മിറാബിലിസ്

അപസ്ഥാനിക വേരുകളുടെ രൂപാന്തരങ്ങള്‍ : (modifications of adventitious roots)

ധര്‍മ്മം : ആഹാരസംഭരണം

  1. കിഴങ്ങുകള്‍ (tuberous) ഉദാ : മധുരക്കിഴങ്ങ്
  2. നാരുവേരുകള്‍ (fasciculated) ഉദാ : ശതാവരി
  3. മണികാമയ വേരുകള്‍ (beaded) ഉദാ : പാവയ്ക്ക

ധര്‍മ്മം : ഉറപ്പിച്ചുനിര്‍ത്തല്‍

  1. താങ്ങുവേരുകള്‍ (Prop) ഉദാ : പേരാല്‍
  2. ഊന്നുവേരുകള്‍ (Stilt) ഉദാ : കരിമ്പ്
  3. ആരോഹി മൂലങ്ങള്‍ (Climbing roots) ഉദാ : കുരുമുളക്

ജീവല്‍ പ്രധാന ധര്‍മ്മങ്ങള്‍

  1. ശ്വസനമൂലങ്ങള്‍ (Respiratory roots) ഉദാ : റൈസോഫോറ
  2. പോഷണ മൂലങ്ങള്‍ (Assimilatory roots) ഉദാ : മരവാഴ
  3. ചൂഷണ മൂലങ്ങള്‍ (Haustoria) ഉദാ : മൂടില്ലാത്താളി
  4. മൂലപര്‍വകങ്ങള്‍ (Root nodules) ഉദാ : പയര്‍വര്‍ഗ്ഗങ്ങള്‍

കാണ്ഡം (Stem)

  • ബീജശീര്‍ഷം മുകളിലേക്ക് വളര്‍ന്ന് ഉണ്ടാകുന്ന ഭാഗമാണ് : സസ്യകാണ്ഡം
  • വേരുകള്‍ : ആഗിരണം ചെയ്യുന്ന ജലവും പോഷകാംശങ്ങളും മുകള്‍ ഭാഗത്തേയ്ക്ക് എത്തിക്കുക. ആഹാര പദാര്‍ത്ഥങ്ങളുടെ സംവഹനം, ആഹാര സംഭരണം, കായിക പ്രജനനം തുടങ്ങിയവ 
  • കാണ്ഡത്തിന്‍റെ ധര്‍മ്മങ്ങളാണ്.
  • പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍വ്വഹിയ്ക്കുന്നതിനായി കാണ്ഡത്തിന് രൂപാന്തരം സംഭവിക്കാറുണ്ട്. 
  • ഇത് ആഹാരനിര്‍മ്മാണം, സംഭരണം എന്നിവയ്ക്ക് സഹായിക്കുന്നു.
  • ഭൂമിയ്ക്കടിയിലുള്ള കാണ്ഡഭാഗമാണ് ഭൂകാണ്ഡം
  • ഭൂകാണ്ഡങ്ങള്‍ പല ആകൃതിയില്‍ കാണപ്പെടുന്നു. ഇത് ആഹാരസംഭരണത്തിന് സഹായിക്കുന്നു.

ഭൂകാണ്ഡം                       ഉദാഹരണം

പ്രകന്ദങ്ങള്‍  (Rhixome)       ഇഞ്ചി

ഘനകന്ദം (Corm)               ചേന

കാണ്ഡകന്ദം (Stem tuber)  ഉരുളക്കിഴങ്ങ്

ബള്‍ബ്  (Bulb)                   ഉള്ളി

  • ഭൂമിയോട് ചേര്‍ന്ന് വളരുന്ന കാണ്ഡങ്ങള്‍ കായിക പ്രജനനത്തിന് സഹായിക്കുന്നവയാണ്. ഇവയെ ഉപവായവ രൂപാന്തരങ്ങള്‍ എന്നറിയപ്പെടുന്നു.

ഉപവായവ രൂപാന്തരങ്ങള്‍

(Sub Aerial Modification)           ഉദാഹരണം

പറ്റുവള്ളി (Runner)                  കുടങ്ങല്‍

കന്നുകള്‍ (Suckers)                 ജമന്തി

സ്റ്റോളന്‍ (Stolon)                      മുല്ല

ഓഫ്സൈറ്റ് (Offset)കു              ളവാഴ

  • ഭൗമപ്രതലത്തിന് ലംബമായി വളരുന്ന കാണ്ഡങ്ങളിലും രൂപാന്തരങ്ങള്‍ കാണപ്പെടുന്നു. ഇവയാണ് വായവ രൂപാന്തരങ്ങള്‍

വായവ രൂപാന്തരങ്ങള്‍)         ഉദാഹരണം

((Aerial Modification

കാണ്ഡ പ്രതാനം (Stem tendril)   മുന്തിരി

മുള്ളുകള്‍ (Thorn )                     നാരകം

ഫില്ലോക്ലാഡ് (Phylloclade)         കള്ളിച്ചെടി

ക്ലാഡോഡ് (Cladode)                  ശതാവരി