മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പഠനതന്ത്രങ്ങൾ

 പഠനവേളയിൽ പഠനം കൂടുതൽ വേഗതയിൽ നടക്കുന്നതിനും ഓർമ്മയിൽ നിൽക്കുന്നതിനും. അറിവിനെ സ്വാംശീകരിക്കുന്നതിനും പഠിതാവു സ്വീകരിക്കുന്ന പ്രത്യേക രീതികളാണ് പഠനതന്ത്രങ്ങൾ . പഠനതന്ത്രങ്ങൾക്ക് പ്രത്യേക ലക്ഷ്യവും പ്രവർത്തന രീതിയുമുണ്ട്. ഇവയെ സാഹചര്യത്തിനനുസൃതമായി എളുപ്പത്തിൽ മാറ്റാൻ കഴിയും. പഠനതന്ത്രങ്ങൾ വൈയക്തികമാണ്. ഓരോരുത്തരും അവരവർക്ക് സ്വീകാര്യമായ പഠന തന്ത്രങ്ങൾ പഠനത്തിനുപയോഗിക്കാറുണ്ട്.

പഠനതന്ത്രങ്ങളെ താഴെപ്പറയുംവിധം വർഗ്ഗീകരിക്കാം

മെറ്റാകോഗ്നിറ്റീവ് തന്ത്രങ്ങൾ 

മെറ്റാകോഗ്നീഷൻ എന്നാൽ ജ്ഞാനപ്രക്രിയയെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചുമുള്ള അറിവ് എന്നർത്ഥം. പഠനത്തിന്‍റെ ആസൂത്രണം, മേൽനോട്ടം, മൂല്യനിർണ്ണയം എന്നിവക്ക് ഉപയോഗിക്കുന്ന നിർവഹണ പ്രക്രിയകളാണ് മെറ്റാകോഗ്നിറ്റീവ് തന്ത്രങ്ങൾ.

വൈജ്ഞാനികതന്ത്രങ്ങൾ 

പഠനം എളുപ്പമാക്കാൻ പലപലതന്ത്രങ്ങളും വ്യക്തികൾ ഉപയോഗിക്കാറുണ്ട്. ആശയങ്ങൾ ഓർമ്മയിൽ നിൽക്കാൻ ഉപയോഗിക്കുന്ന ചില വൈജ്ഞാനിക തന്ത്രങ്ങൾ:-

ഗ്രൂപ്പായിതിരിക്കൽ  – സാദ്യശ്യങ്ങളോ സവിശേഷതകളോ അനുസരിച്ച് ആശയങ്ങളെ വർഗ്ഗീകരിക്കുന്നു. 

കുറിച്ചെടുക്കൽ -ആശയങ്ങൾ ചിത്രങ്ങളാക്കിയോ പദരൂപത്തിലോ കുറിച്ചെടുക്കുന്നു.

സംഗ്രഹിക്കൽ- ആശയങ്ങൾ – സൂചകങ്ങളായി ചുരുക്കുന്നു.

വിപുലനം- പുതിയ അറിവുകൾ മുന്നറിവുമായി ചേർത്ത് വിപുലമാക്കൽ

അനുമാനിക്കൽ-പുത്തനാശയങ്ങൾ അനുമാനിക്കയും ഊഹിക്കുകയും ചെയ്യുന്നു.

ഉരുവിട്ടുപടിക്കൽ

വിഭവ നിർവഹണ തന്ത്രങ്ങൾ

പഠനസാഹചര്യങ്ങൾ അനുകൂലമാക്കാൻ ഉപയോഗിക്കുന്ന തന്ത്രമാണ് ഇത് . സമയം, അധ്വാനം , പഠനസാഹചര്യം ഇവ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള പ്ലാനിംഗ് ആണ് വിഭവ നിർവഹണ തന്ത്രങ്ങൾ എന്നറിയപ്പെടുന്നത്