മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

പിൽക്കാല ബാല്യം (Later Childhood)

Industry Vs Inferiority

ആറു വയസ്സു മുതല്‍ ഏകദേശം പന്ത്രണ്ടു വയസ്സു വരെയുള്ള കാലഘട്ടമാണിത്. കുട്ടികള്‍ വിഷമം പിടിച്ചതും കൂടുതല്‍ വൈദഗ്ധ്യം ആവശ്യം ഉള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകുന്നു. അവര്‍ കൂടുതല്‍ ക്ലേശകരമായ ഉത്തരങ്ങള്‍ കണ്ടെത്തുന്നു. പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അവര്‍ പ്രാപ്തരാകുന്നു. അതുപോലെ ഈ കാലഘട്ടത്തില്‍ സാമൂഹിക നിയമങ്ങള്‍ മനസ്സിലാക്കുവാനും തങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ളവരാകുവാനും ആരംഭിക്കുന്നു. വായന, എഴുത്ത്, കണക്ക്, തുടങ്ങിയവയില്‍ കൂടുതല്‍ കഴിവ് ഉണ്ടാകുന്നു. ഈ കാലഘട്ടത്തില്‍ അദ്ധ്യാപകരും, മാതാപിതാക്കളും, സഹപാഠികളും, സമൂഹവും നല്‍കുന്ന പ്രോത്സാഹനവും അവരുടെ ഇടപെടലുകളും പ്രതികരണങ്ങളും കുട്ടികളുടെ സമഗ്ര വികാസത്തിന് അത്യന്താപേഷിതമാണ്. നിരുത്സാഹപ്പെടുത്തലും വിമര്‍ശനങ്ങളും കുട്ടികളെ നിരാശപ്പെടുത്തുന്നു. അനാവശ്യ നിയന്ത്രണവും അധിക നിയന്ത്രണവും അവരെ അന്തര്‍മുഖരാക്കുകയും, അവര്‍ കഴിവില്ലാത്തവരാണെന്ന തോന്നലും അപകര്‍ഷതാബോധവും അവരില്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ കാലഘട്ടത്തെ Industry Vs Inferiority എന്നു പറയുന്നു.