മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ബോധന സാമഗ്രഹികൾ 

ബോധന പ്രക്രിയ ഫലപ്രദമാക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന സഹായ വസ്തുക്കളാണ് ബോധന സാമഗ്രികൾ. ബോധനോപകരണങ്ങളെ വ്യത്യസ്തരീതികളിൽ വർഗ്ഗീകരിച്ചിട്ടുണ്ട്.

ഗ്രാഫിക് ഉപകരണങ്ങൾ -ചാർട്ട്. ഗ്രാഫ്, ചിത്രം, കാർട്ടൂൺ

3 ഡി ഉപകരണങ്ങൾ – മാത്യകകൾ, ഡയരമ, ഗ്ലോബ്

ദ്യശ്യ ശ്രാവ്യ ഉപകരണങ്ങൾ – റേഡിയോ , ടി.വി., കംപ്യട്ടർ

ഡിസ്പ്ലേ ഉപകരണങ്ങൾ – – ബുള്ളറ്റിൻബോർഡ്, ഫ്ളാനെൽ ബോർഡ്,ഡിജിറ്റൽ വൈറ്റ് ബോർഡ് 

വിക്ഷേപണ ഉപകരണങ്ങൾ – Slide/LED പ്രൊജക്ടറുകൾ.

ബോധനോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ബോധനോപകരണവവും പ്രത്യക ലക്ഷ്യങ്ങളെ  മുൻനിർത്തി നിർമ്മിക്കപ്പെട്ടവയാണ്. പഠനം ഫലപ്രദമാക്കുന്നതിന് ബോധനോപകരണൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൃത്യമായി ലക്ഷ്യ നിർവഹണം നടത്തുന്നവയാകണം  ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ വൈവിധ്യം പുലർത്തുന്നത് കുട്ടികളുടെ ശ്രദ്ധ നിലനിർത്താൻ സഹായിക്കും.അമൂർത്താശയങ്ങൾക്കുപോലും വ്യക്തത നൽകാൻ  ബോധനോപകരണങ്ങൾക്കു  കഴിയും.ബോധനോപകരണങ്ങൾ പല രീതിയിൽ നിർമ്മിക്കാറുണ്ട്. എൻജിനീയറിംഗ് തത്വങ്ങളുപയോഗിച്ച് ബോധനോപകരണങ്ങൾ നിർമ്മിക്കുന്നതിന് ഹാർഡ്‌വെയർ അപ്രോച്ച് എന്നും മനശാസ്ത്ര തത്വങ്ങളും സിദാന്തങ്ങളും ബോധനോപകരണങ്ങളുടെ നിർമ്മിതിയിലുപയോഗിക്കുന്നതിന്  സോഫ്റ്റ്‌വെയർ അപ്രോച്ച് എന്നും വിളിക്കുന്നു.

 ബോധനോപകരണങ്ങൾ മിക്കവയും ഒരേസമയം ഒന്നിലധികം ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്നവയാണ്. ഇത് അമൂർത്താശയങ്ങളെ കുട്ടികളിലേക്കെത്തിക്കാൻ സഹായിക്കുന്നു.

ബോധനോപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് താഴെപ്പറയുന്ന ഗുണങ്ങളുണ്ടാകണം.

ലക്ഷ്യം – പാഠ്യവസ്തു ലക്ഷ്യമിടുന്ന പഠന ലക്ഷ്യം നിർവ്വഹിക്കണം

വൈവിധ്യം – പഠനം രസകരമാക്കും

ഔചിത്യം- കുട്ടിയുടെ ബുദ്ധിക്കും  വിഷയത്തിനും യോജിക്കണം

ഉളളടക്കം – സത്യസന്ധവും പൂർണ്ണവുമാകണം

ആകർഷണീയത

തുടർച്ച

കൃത്യത 

സമയം. ചെലവ് ശ്രമം ഇവ ലാഭിക്കുന്നതാകണം.

ചാർട്ടുകൾ

വിശദീകരണാത്മകവും താൽപര്യജനകവുമായ പഠനോപകരണമാണ് ചാർട്ടുകൾ. കാര്യ കാരണബന്ധങ്ങൾ കാണിക്കാനും ഉദാഹരണ സഹിതം വ്യക്തമാക്കാനും, ചുരുക്കവിവരം നൽകാനും ചാർട്ട് ഉപയോഗിക്കുന്നു. വിഷയം പ്രതീകാത്മകമായി അവതരിപ്പിക്കുന്നതിനും അമൂർത്താശയങ്ങളെ ദ്യശ്യവൽക്കരിക്കാനും ഇവ പ്രയോജനപ്പെടുത്തുന്നു.ചാർട്ടുകൾ വ്യത്തിയുള്ളതും ആകർഷകമായ നിറങ്ങൾ ഉപയോഗിച്ചവയുമാകണം. (അക്ഷരങ്ങൾ വലിപ്പമുള്ളവയും മാനക ലിപിയിൽ എഴുതിയവയും ആയിരിക്കണം. ഭംഗി. വ്യക്തത, അനുപാതമം എന്നീ ഗുണങ്ങൾ വേണം.

മാതൃകകൾ ബോധനോപകരണങ്ങളായി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

കൃത്യത – യഥാർത്ഥ വസ്തുവിന്‍റെ അതേ രൂപവും ഭാവവും വേണം 

ലാളിത്യം- കുട്ടിക്കെളുപ്പം മനസിലാക്കാനാകണം

ഉപയുക്തതത – ഉപയോഗിക്കാൻ എളുപ്പമാണ് പഠനത്തെ എളുപ്പമാക്കണം.

ദൃഢത – എളുപ്പവും നശിച്ചു പോകുന്നതുമാകരുത്. ബലമുള്ളവയാകണം.

ഡയരമ

പശ്ചാത്തല സഹിതം നിർമ്മിക്കുന്ന മാതൃക കളാണ് ഡയരമകൾ. പ്രകൃതിവർണ്ണനകൾ, ജീവിത സാഹചര്യങ്ങൾ, സംഭവങ്ങൾ ഇവയെല്ലാം ഇങ്ങനെ  നിർമ്മിക്കാം. കുട്ടികളെ പഠനത്തിൽ വളരെ സഹായിക്കുന്ന ഒന്നാണിത്.

പ്രയോജനങ്ങൾ

ആശയം എളുപ്പം ഗ്രഹിക്കാൻ കഴിയുന്നു. സംഭവങ്ങളുടെ, പ്രതിപാദ്യത്തിന്‍റെ സൂഷ്മാഷാംശങ്ങൾ  വരെ ചിത്രീകരിക്കാൻ കഴിയും. കുട്ടിയിൽ താൽപര്യവും ജിജ്ഞാസയും വളർത്തും. പഠനം രസകരമായിത്തീരും.ടെലിവിഷൻ, റേഡിയോ, ഇന്റർനെറ്റ്. ബ്ലോഗ്  തുടങ്ങിയവയും ഇന്ന് പഠനസഹായികളുടെ കട്ടത്തിൽ പ്രമുഖസ്ഥാനമുള്ളവയാണ്. ക്ലാസ് മുറിക്ക് പുറത്തെ മുഴുവൻ ലോകത്തെയും ഇതിലൂടെ  ക്ലാസ്സിനകത്തേക്ക് കൊണ്ടുവരാനാകും. വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ ഒരുപാടു പരിപാടികൾ . ഡോകുമെന്‍റെറികളും കലാസാംസ്കാരിക പരിപാടികളുമെല്ലാം ഭാഷാബോധനത്തിന് വളരെ പ്രയോജനകരമാണ്. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെടാനും ഉത്തമാക്കാ പ്രയോഗങ്ങൾ ഉച്ചാരണ രീതികൾ ഇവ മനസ്സിലാക്കാനും നല്ല കവിത, കഥ, പ്രഭാഷണം തുടങ്ങിയ മുഖ്യവ്യവഹാര രൂപങ്ങൾ വ്യക്തമായി മനസ്സിലാക്കാനും ഇതിലൂടെ സഹായിക്കും.കംപ്യൂട്ടറുകൾ. ഇന്‍റെർനെറ്റ്, ബ്ലോഗ് ഇവയും സർവസാധാരണമായി ഉപയോഗിക്കുന്നു. അനിമേഷൻ അഥവാ ജീവസഞ്ചരണം കുട്ടികള വളരെ ആകർഷിക്കുന്ന ഒന്നാണ്.സിനിമകൾ, റെക്കോർഡർ,പ്രൊജക്ടറുകൾ ഇവയെല്ലാം ഇന്ന് സർവസാധാരണമായി ഭാഷാ ക്ലാസ്സുകളിൽ ബോധനത്തിന് ഉപയോഗിക്കുന്നു.

ഭാഷാപരീക്ഷണശാല

കുട്ടികളിലെ വ്യക്തിവ്യത്യാസങ്ങളെ പരിഗണിച്ചുകൊണ്ട് വചനശിക്ഷണം, ശ്രദ്ധാനൈപുണി, വചനാഭ്യാസം, എന്നിവയ്ക്ക് ഫലപ്രദമായി   ഉപയോഗിക്കാവുന്ന ഒന്നാണ് ഭാഷാപരീക്ഷണശാല. ഒരു ഹയറിംഗ് ബൂത്ത് അഡ്വസർ ബൂത്ത്. കൺട്രോൾ റൂം ഇവ ഇതിനുണ്ട്. 

ഗ്രന്ഥശാലകൾ

ഗ്രന്ഥശാലകൾ ബോധനത്തെ ഏറെ സഹായിക്കുന്ന പിന്തുണ വ്യവസ്ഥയിൽപ്പെടുന്നു. വായനാശീലം വളർത്തി ചിന്തയെ ഉദ്ദീപിച്ച്, യുക്തി  ചിന്തയുടെ വികാസത്തിനും, സർഗ്ഗാത്മക ശേഷീ വികസനത്തിനും ഗ്രന്ഥശാലകൾ സഹായിക്കുന്നു. ഗ്രന്ഥശാലയിൽ വിജ്ഞാന പ്രദങ്ങളായവ,ഉല്ലാസപ്രദങ്ങളായ,പ്രചോദനാത്മകമായ എന്നിങ്ങനെ മൂന്നു തരത്തിലുള്ള  പുസ്തകങ്ങൾ ലഭ്യമാകും . ഇവ കൂടാതെ ആനുകാലികങ്ങൾ, ലഘുലേഖകൾ വർത്തമാന പത്രങ്ങൾ ഇങ്ങനെയുള്ള പുസ്തകേതര വിഭവങ്ങളും ഉണ്ടായിരിക്കും.

സാമൂഹ്യവിഭവങ്ങൾ

ഭാഷാബോധനം കാര്യക്ഷമമാക്കുന്നതിനും കുട്ടികളിൽ താൽപര്യം വളർത്തുന്നതിനും സാമൂഹ്യവിഭവങ്ങളുടെ ഉപയോഗം ആവശ്യമാണ്. പഠനത്ത സഹായിക്കുന്ന ഒരു പരീക്ഷണശാലയാണ് സമൂഹം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക സ്രോതസുകൾ  വളരെ സജീവമായി പഠനത്തിലും ഭാഷാ പ്രയോഗരീതികളിലും ഇടപെടുന്നുണ്ട്. പഠനയാത്രകൾ, അഭിമുഖങ്ങൾ, സമകാലീന സംഭവങ്ങൾ, സാഹിത്യചർച്ചകൾ. ദൃശ്യ മാധ്യമങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഇവയെല്ലാം വിവിധ വിഭവങ്ങളാണ്.

മൂല്യനിർണ്ണയം

മൂല്യനിർണ്ണയം എന്നാൽ , വിലയിരുത്തൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പഠിതാവ് എത്രകണ്ടു നേടി എന്ന് പരിശോധിക്കുന്ന പ്രക്രിയയാണിത്. മാപനം (measurement) . കുട്ടിയുടെ പഠന പുരോഗതി അളക്കുന്ന പ്രക്രിയയാണ്. ടെസ്റ്റുകളും ചോദ്യോത്തരങ്ങളും  വഴി മാപനം നടത്താവുന്നതാണ്. അതു തികച്ചും വസ്തുനിഷ്ഠവും സ്വതന്ത്രവും  ശാസ്ത്രീയവുമായ രീതിയാണ്. കൃത്യത എന്ന ഗുണവും ചുരുങ്ങിയ സമയ വിഷയ പരിധികൾ ഉള്ളതുമാണ്.മൂല്യനിർണ്ണയം  ഒരു തുടർപ്രകിയയാണ്. ഇതിന്‍റെ പരിധി വിശാലവും ദാർശനികവുമാണ്. വ്യക്തിനിഷ്ഠമായ ഈ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ് മാപനം. 

പരിശോധനാപട്ടിക (Checklist)

ചെറിയ പട്ടിക രൂപത്തിലുള്ള മൂല്യനിർണ്ണയോപാധിയാണിത്. പരിശോധിക്കേണ്ട വ്യവഹാരങ്ങൾ ഒരു വശത്തും വിദ്യാർത്ഥിയുടെ വിവരങ്ങൾ  മറുവശത്തുമായി രേഖപ്പെടുത്തി കൊടുത്തിരിക്കുന്ന വ്യവഹാരങ്ങൾ കുട്ടിയിലുണ്ടോ എന്നു പരിശോധിക്കുകയാണിവിടെ  ചെയ്യുന്നത്. വിദ്യാഭ്യാസപരമായ സർവ്വെകൾക്ക് ഈ  ഉപകരണം വളരെയധികം പ്രയോജനപ്പെടുന്നു.

റേറ്റിംഗ് സ്കെയിൽ 

സൂക്ഷ്മമായ വിവരങ്ങൾ ആവശ്യമായി വരുമ്പോഴാണ് റേറ്റിംഗ് സ്കെയിൽ  ഉപയോഗിക്കുന്നത്. ഒരു വ്യവഹാരം കുട്ടിയിൽ ഏതു നിലവാരത്തിൽ കാണുന്നുവെന്നാണ് ഇതിലൂടെ പരിശോധിക്കുന്നത്.

ഉപാഖ്യാനരേഖ

വിദ്യാർത്ഥികളുടെ ജീവിതത്തിലെ എടുത്തു പറയത്തക്ക സംഭവങ്ങളും പെരുമാറ്റ രീതികളും രേഖപ്പെടുത്തുന്നതിനാണ് ഉപാഖ്യാന രേഖ എന്നു പറയുന്നത്. വിദ്യാർത്ഥിയെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിരീക്ഷിച്ചാണ് ഇതിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഓരോ സംഭവവും പ്രത്യേകമായാണ് രേഖപ്പെടുത്തുക. ഓരോ സംഭവവും എപ്പോൾ എങ്ങിനെ നടന്നു വെന്നതിന്‍റെ വിശദീകരണം ഉപാധ്യാന രേഖയിലുണ്ടാകും.

സഞ്ചിതരേഖ

വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ജീവിതത്തില പ്രധാനകാര്യങ്ങൾ രേഖപ്പെടുത്തുന്ന രേഖയാണിത്. വ്യക്തിപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നതാണ്. ക്രമാനുസ്യതം രേഖപ്പെടുത്തുന്നതിനാൽ പുതിയതായി എത്തുന്ന അധ്യാപകർക്കും കുട്ടിയുടെ പഴയകാല വിവരങ്ങൾ സഞ്ചിത ലേഖനമാക്കിയാൽ ലഭ്യമാകും.

ചോദ്യാവലി (Questionnaire)

ചോദ്യങ്ങളുടെ ഒരു സമാഹാരമാണിത്. വിവര ശേഖരണവുമായി ബന്ധപ്പെട്ട ഒരേ ചോദ്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തുക. ഏറെപ്പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ഒന്നാണിത് ചെലവും കുറവാണ്. വിവരങ്ങൾ വ്യക്തവും പക്ഷപാതരഹിതവും ആയിരിക്കും.

ശോധകങ്ങൾ 

വാചികമായാ ലിഖിതമായോ  കുട്ടികൾ ഉത്തരം നൽകേണ്ട നിലവാരമുള്ള കുറെ ചോദ്യങ്ങളോ പ്രശനങ്ങളോ ആണ് ശോധകങ്ങൾ.വ്യകതി പരമായും സംഘാടിസ്ഥാനത്തിലുമാണിവ നൽകുക. വിഷയത്തിലുള്ള പ്രാവീണ്യം മനസ്സിലാക്കാനും മറ്റുള്ളവരുടെ പ്രകടനവുമായി താരതമ്യം നടത്താനും ഇതിലൂടെ സാധ്യമാകുന്നു. സമയലാഭവും സാമ്പത്തിക ലാഭവും ഇതിന്‍റെ പ്രത്യേകതകളാണ് . ശോധകങ്ങൾ മൂന്നുതരമാണ്. വാചികശോധകം, ലിഖിത ശോധകം നിർഹണ ശോധകം.