വൈദ്യുതി ഇന്ത്യയിലും കേരളത്തിലും

  • പവര്‍ ഹൗസ് ഓഫ് ഇന്ത്യ – മഹാരാഷ്ട്ര
  • ഇന്ത്യയില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം – ബാംഗ്ലൂര്‍
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് താപവൈദ്യുത നിലയങ്ങളില്‍ നിന്നാണ് (65%)
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -മഹാരാഷ്ട്ര
  • കേരളത്തിനു ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് ജലത്തില്‍ നിന്നാണ് (69%)
  • പൂര്‍ണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ഹരിയാന
  • കേരളത്തിനു ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം – തിരുവനന്തപുരം (1929)
  • ദേശീയ അക്ഷയ ഊര്‍ജ്ജദിനം – ഓഗസ്റ്റ് 20
  • ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം – ഡിസംബര്‍ 14
  • നാഷണല്‍ തെര്‍മല്‍ പവര്‍കോര്‍പ്പറേഷന്‍ നിലവില്‍ വന്നത് – 1975 ല്‍
  • കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – തമിഴ്നാട്
  • ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദന കേന്ദ്രം – മാധാപുരി (ഗുജറാത്ത്)
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – പള്ളിവാസല്‍ (1940)

കേരളത്തിലെ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള ജില്ല – ഇടുക്കി (നദി – പെരിയാര്‍)
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – ഇടുക്കി ജലവൈദ്യുത പദ്ധതി
ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണത്തില്‍ സഹായിച്ച വിദേശരാജ്യം – കാനഡ
വൈദ്യുത ഉത്പാദനം ആരംഭിച്ചത് – 1976
ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കാര്‍പേപ്പര്‍ ആര്‍ച്ച് ഡാം – ഇടുക്കി

  • കേരളത്തിലെ ഏക ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി – ഇടുക്കിയിലെ മൂലമറ്റം
  • മലബാറിലെ ആദ്യത്തെ വൈദ്യുത പദ്ധതി – ക്യുറ്റ്യാടി പദ്ധതി
  • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് – മാങ്കുളം (ഇടുക്കി)
  • കായംകുളം താപവൈദ്യുത നിലയത്തിനു ഉപയോഗിക്കുന്ന ഇന്ധനം – നാഫ്ത
  • ബ്രഹ്മപുരത്തും നല്ലളത്തും ഉള്ള ഇന്ധനം – ഡീസല്‍
  • ചീമേനിയിലുള്ള ഇന്ധനം – പ്രകൃതി വാതകം
  • കെ.എസ്.ഇ.ബി. രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനമാണ് – ഒരുമ
  • കെ.എസ്.ഇ.ബി. നിലവില്‍ വന്നത് – 1957