രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതാര് – സ്വാമി വിവേകാനന്ദന്‍
ആരാണ് ആര്യസമാജം സ്ഥാപിച്ചത് – ദയാനന്ദ് സരസ്വതി
ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത് – ചപേകര്‍ സഹോദരന്‍മാര്‍
ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്ന വര്‍ഷം – 1897
മുസാഫര്‍പൂരിലെ ജഡ്ജിയായിരുന്ന കിങ്ഫോര്‍ഡിനെ വക വരുത്തുന്നതിന് ആസൂത്രണം ചെയ്ത ഉദ്യമത്തില്‍ ഖുദിറാം ബോസിന്‍റെ സഹ പോരാളിയായിരുന്നത് – പ്രഫുല്ല ചാകി
പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ 1929 -ല്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതാര് – ഭഗത് സിങ്
ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മില്‍ തൂക്കിലേറ്റപ്പെട്ടത് – കാക്കോറി ഗൂഢാലോചന കേസ്
ലാലാ ലജ്പതായിയുടെ മരണത്തിന് പ്രതികാരമായി സാന്‍ഡേഴ്സിനെ വധിച്ചതാര് – ഭഗത് സിങ്
ഇന്ത്യന്‍ വിപ്ലവത്തിന്‍റെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടതാരാണ് – മാഡം ഭിക്കാജി കാമ
ട്രേഡ് യൂണിയന്‍-കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കള്‍ അറസ്റ്റിലായത് ഏത് കേസുമായി ബന്ധപ്പെട്ടാണ് – മീററ്റ് ഗൂഢാലോചന കേസ്
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി – ഉദ്ദം സിങ്
ഏത് കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദഘോഷ് വിചാരണ നേരിട്ടത് – അലിപ്പുര്‍ ഗൂഢാലോചന കേസ്
ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ – സൂര്യ സെന്‍
അലഹബാദിലെ ആൽഫ്രഡ് പാര്‍ക്കില്‍ പൊലീസിനോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചത് – ചന്ദ്രശേഖര്‍ ആസാദ്
ഷഹീദ്-ഇ-ഹിന്ദ് എന്നറിയപ്പെട്ടതാര് – ഭഗത് സിങ്
ബംഗാള്‍ ഗവര്‍ണറായിരുന്ന സ്റ്റാന്‍ലി ജാക്സണെ സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ വധിക്കാന്‍ ശ്രമിച്ചത് – ബിനാ ദാസ്