കോശമര്‍മ്മം (Nucleus)

 • കോശത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന ഭാഗമാണ് : മര്‍മ്മം
 • ചില കോങ്ങളില്‍ ഒന്നിലധികം മര്‍മ്മങ്ങള്‍ കാണാറുണ്ട് : ഉദാ : പാരമീസിയം
 • സസ്തനിയുടെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ അരുണരക്താണുക്കളില്‍ മര്‍മ്മം ഇല്ല.
 • എന്നാല്‍ മര്‍മ്മത്തോട് കൂടിയ അരുണ രക്താണുവുള്ള ഏക സസ്തനി : ഒട്ടകം
 • മര്‍മ്മത്തിനുള്ളിലെ പ്രധാന ഭാഗങ്ങള്‍ – മര്‍മ്മദ്രവ്യം(Nucleoplasm),  മര്‍മ്മകം ((Nucleolus)

കോശവിഭജനം

 • പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കോശം വിഭജിച്ച് രണ്ടോ അതില്‍ കൂടുതലോ കോശങ്ങള്‍ ഉണ്ടാകുന്ന പ്രവര്‍ത്തനമാണ് കോശവിഭജനം(Cell Division)
 • കോശവിഭജനം രണ്ട് തരം – ക്രമഭംഗം, ഊനഭംഗം
 • സാധാരണ കോശങ്ങളിലെ കോശവിഭജനം – ക്രമഭംഗം
 • പ്രത്യുല്പാദന കോശങ്ങളിലെ കോശവിഭജനം – ഊനഭംഗം
 • ക്രമഭംഗത്തിന്‍റെ ഫലമായി മാതൃകാകോശം വിഭജിച്ച് ഉണ്ടാകുന്ന പുത്രികാകോശങ്ങളുടെ എണ്ണം : 2
 • ഇവയുടെ ക്രോമസോം സംഖ്യ മാതൃകോശത്തിന്‍റെ ക്രോമസോം സംഖ്യയ്ക്ക് തുല്യമായിരിക്കും.
 • ശരീര വളര്‍ച്ച, കേടുപാടുകള്‍ പരിഹരിക്കാന്‍ എന്നിവയ്ക്ക് സഹായകരമാകുന്നത് : ക്രമഭംഗം
 • ഊനഭംഗഫലമായി ഉണ്ടാകുന്ന പുത്രികാകോസങ്ങളുടെ എണ്ണം : 4
 • ക്രോമസോം സംഖ്യ നേര്‍പകുതിയാകുന്ന കോശവിഭജനം : ഊനഭംഗം (മിയോസിസ്)
 • ക്രോമസോം സംഖ്യയ്ക്ക് മാറ്റം വരാത്ത കോശവിഭജനം : ക്രമഭംഗം (മൈറ്റോസിസ്)
 • മര്‍മ്മത്തിന്‍റെ വിഭജനം : കാരിയോകൈനസിസ്
 • കോശദ്രവ്യ വിഭജനം : സൈറ്റോകൈനസിസ്

ക്രോമാറ്റിന്‍ ജാലിക

 • കോശവിഭജന സമയത്ത് ക്രോമസോമുകള്‍ ആയി മാറുന്നത് : ക്രോമാറ്റിന്‍ ജാലിക
 • ക്രോമസോം നിര്‍മ്മിച്ചിരിക്കുന്നത് :DNA യും ഹിസ്റ്റോണ്‍ എന്ന ഒരിനം പ്രോട്ടീനും ചേര്‍ന്ന്
 • പാരമ്പര്യ സ്വഭാവ വാഹകരായ ജീനുകള്‍ കാണപ്പെടുന്നത് : DNA
 • DNA യുടെ അടിസ്ഥാന നിര്‍മ്മാണ ഘടകം – ന്യൂക്സിയോടൈഡ്
 • ന്യൂക്ലിയോടൈഡിന്‍റെ ഘടകങ്ങള്‍ – ഡിഓക്സിറൈബോസ് പഞ്ചസാര, ഫോസ്ഫേറ്റ്,നൈട്രജന്‍ ബെയ്സുകള്‍
 • DNA യിലുള്ള നൈട്രജന്‍ ബെയ്സുകള്‍ – അഡനിന്‍, തയമിന്‍, ഗുവനിന്‍, സൈറ്റോസിന്‍