ചോദ്യോത്തരങ്ങള്‍

1. പെരുമാറ്റശസ്ത്രം ആരംഭിച്ചത് ആര് ?

ജെ .ബി വാട്ട്സണ്‍

2. മനഃശാസ്ത്രത്തിന്‍റെ പിതാവ് ?.

വില്‍ഹേം വുണ്‍ഡിറ്റ്

3. സൈക്കോളജി എന്ന വാക്ക് ഏത് ഭാഷയില്‍ നിന്നും വന്നതാണ് ?

ഗ്രീക്ക്

4. 1879ല്‍ മനഃശാസ്ത്ര പരീക്ഷണശാല ആരംഭിച്ചത് ആര് ?

വില്‍ഹേം വുണ്‍ഡിറ്റ്

5. മനസിന്‍റെ ഘടനയെ കൃത്യമായി നിര്‍വചിച്ചത് ആര് ?

സിഗ്മണ്ട് ഫ്രോയിഡ്

6. ആധുനിക മനഃശാസ്ത്രത്തിന്‍റെ പിതാവ്

സിഗ്മണ്ട് ഫ്രോയിഡ്

7. മനഃശാസ്ത്രാപഗ്രഥനത്തിനു രൂപം നല്‍കിയത് ആര് ?

ഫ്രോയിഡ്

8. ഒരാളുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും എന്താണ്?

മനസ്സാണ്

9. ശിശുപെരുമാറ്റം പഠിക്കുന്ന രീതികള്‍ ഏതൊക്കെ ?

നിരീക്ഷണം, കേസ് സ്റ്റഡി, അഭിമുഖം, മനഃശാസ്ത്ര പരിശോധന, മനഃശാസ്ത്ര വിലയിരുത്തല്‍

10. കുട്ടികളുടെ മാനസിക പ്രശനങ്ങള്‍ ആരാണ് നിര്‍ണ്ണയിക്കേണ്ടത് ?

മനഃശാസ്ത്രജ്ഞരോ കൗണ്‍സിലേഴ്സോ

11. കുട്ടികളുടെ പെരുമാറ്റം മാറിനിന്നു വീക്ഷിക്കുകയും വിലയിരുത്തുകയും ചെയുന്നത് ഏതുതരം പഠനമാണ് ?

ഇടപെടലില്ലാത്ത നിരീക്ഷണം (Non Participant Obesrvation)

12. കുട്ടികളുടെ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നത് അവരെ ബോധ്യപ്പെടുത്തി ചെയുന്ന പഠനം ഏതാണ് ?

പങ്കാളിത്ത പരസ്യ നിരീക്ഷണം (Undisguised Participant Obesrvation)

13. തങ്ങള്‍ നിരീക്ഷണപ്പെടുന്നു എന്ന് ബോധ്യപ്പെടുത്താതെ കുട്ടികളുടെ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്ന പഠന രീതി ?

പങ്കാളിത്ത രഹസ്യ നിരീക്ഷണം(Disguised Participant Obesrvation),

14. സ്വതന്ത്ര പരിവര്‍ത്തിത വസ്തുവില്‍ ക്രമീകൃതമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ ആശ്രിത പരിവര്‍ത്തന വസ്തുവിലുണ്ടാകുന്ന മാറ്റം പഠിക്കുന്ന രീതി ഏതാണ് ?

ക്രമീകൃത നിരീക്ഷണം (Structured Observation)

15. ഒരു വ്യക്തിയെ അല്ലെങ്കില്‍ കുട്ടിയെ പ്രത്യേകമായി സമഗ്ര പഠനത്തിന് വിധേയമാക്കുന്ന രീതി ഏതാണ് ?

കേസ് സ്റ്റഡി (Case Study)

16. കേസ് സ്റ്റഡി രീതിയിലുള്ള പെരുമാറ്റ പഠനം അരംഭിച്ചതാര് ?

ഫ്രഡറിക് ലീ പിയെ

17. പഠനത്തിന് വിധേയമാക്കുന്ന കുട്ടിയുടെ നിലവിലുള്ള അവസ്ഥയെപ്പറ്റി പഠിക്കുകയും കാര്യങ്ങള്‍ കണ്ടെത്തുകയും, ചെയ്യുന്ന പെരുമാറ്റപഠന രീതി ഏത് ?

കേസ് സ്റ്റഡി

18. ആശയ വിനിമയത്തിലൂടെ ഒരു കുട്ടിയുടെ പെരുമാറ്റ പഠനം നടത്തുന്ന രീതി ഏതാണ് ?

അഭിമുഖം (Interview)

19. സംസാരേതര ഭാഷ എന്താണ് ?

ആംഗ്യഭാഷ , മുഖഭാവം ,ശബ്ദവ്യത്യാസം തുടങ്ങിയവ

20. ആശയവിനിമയത്തില്‍ സംസാര ഭാഷയുടെ പങ്ക് എത്ര ശതമാനമാണ് ?

7 %

21. അഭിമുഖത്തിലെ ഘടകങ്ങള്‍ ഏതെല്ലാം ?

വ്യക്തിപരമായ ബന്ധം, ആശയവിനിമയോപാധി, ലക്ഷ്യാവമ്പോധം

22. പെരുമാറ്റ പഠനത്തിനുള്ള ഫലപ്രദവും അനൗപചാരികവുമായ സംസാരേതര സംഭാഷണമാണ് അഭിമുഖം എന്നു പറഞ്ഞതാര് ?

പൗളിന്‍ വി .യുങ്

23. ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളും, കഴിവില്ലായ്മകളും, പ്രശ്നങ്ങളും കണ്ടെത്തുന്നതിനുള്ള പെരുമാറ്റ പഠന രീതി ?

മനഃശാസ്ത്ര പരിശോധന

24. ഒരു കുട്ടിയുടെ മാനസിക വൈകാരിക നില മനസ്സിലാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ പഠന രീതി ?

മനഃശാസ്ത്ര പരിശോധന

25. പലതരത്തിലുള്ള പെരുമാറ്റ പരിശോധനാഫലങ്ങള്‍ കൂട്ടായി വിലയിരുത്തുന്ന പഠന രീതി ഏത് ?

മനഃശാസ്ത്ര വിലയിരുത്തല്‍ (Psychological assessment)

26. ബുദ്ധി പരിശോധനക്ക് (Intelligence Test) തുടക്കം കുറിച്ചതാര് ?

ഫ്രാന്‍സിസ് ഗാള്‍ട്ടണ്‍ (Francis Galton)