1. ജനിതക പാരമ്പര്യ ഘടകങ്ങള്‍ കൂടാതെ ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതാണ്?

പാരിസ്ഥിതിക ഘടകങ്ങള്‍

2. സമാന ഇരട്ടകളുടെ പഠനപുരോഗതിയില്‍ വ്യത്യാസം ഉണ്ടാകാനുള്ള കാരണം ഏതു ഘടകമാണ്?

പാരിസ്ഥിതിക ഘടകം

3. തല മുതല്‍ പാദങ്ങളിലേക്കുണ്ടാകുന്ന വികാസ തത്വം എന്താണ്?

Cephalo Caudal Principle

4. ഒരു കുട്ടി ആദ്യം തല ഉയര്‍ത്തിപ്പിടിക്കുന്നു, പിന്നീട് കൈകാലുകളില്‍ ഉടലുയര്‍ത്തുന്നു, ക്രമേണ നിവര്‍ന്നിരിക്കുന്നു, എഴുന്നേല്‍ക്കുന്നു പിച്ചവയ്ക്കുന്നു, നടക്കുന്നു. ഇതിനെ പിന്‍താങ്ങുന്ന വികാസ തത്വം ഏതാണ്?

Cephalo Caudal Principle

5. അടുത്തു നിന്നും അകലേയ്ക്കുള്ള വളര്‍ച്ചയുടെ തത്വം?

Proximo Distal Principle

6. കുട്ടികള്‍ കൈകാലിട്ട് ഇളക്കി ആഹ്ലാദം പ്രകടിപ്പിക്കുമെങ്കിലും വസ്തുക്കളില്‍ പിടിക്കാനോ വിരലുകള്‍ നിവര്‍ത്താനോ സാധിക്കുന്നില്ല. ഇത് ഏതു വികാസ തത്വത്തെ സൂചിപ്പിക്കുന്നു?

Proximo Distal Principle

7. ജീവശാസ്ത്രപരമായ വളര്‍ച്ചയ്ക്ക് ആനുപാതികമായി ബൗദ്ധീക വളര്‍ച്ച പ്രാപിക്കുന്നത് ഏതു വികാസ തത്വമനുസരിച്ചാണ്?

Maturation Principle

8. വിദേശത്തു പോയി മടങ്ങി വന്ന അച്ഛനെ ഐന്ദ്രിയ ഘട്ടത്തിലുള്ള കുട്ടിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ മനോപൂര്‍വ്വ ഘട്ടത്തിലുള്ള കുട്ടി ഓര്‍ക്കുന്നു. ഇത് ഏത് വികാസ തത്വമാണ്?

Maturation Principle

9. മൂന്ന് വയസ്സുള്ള കുട്ടിയുടെ കൈയ്യക്ഷരം മോശമാണ് എന്നാല്‍ അതേ കുട്ടി ഏഴു വയസ്സായപ്പോള്‍ മനോഹരമായ കൈയ്യക്ഷരത്തിന്‍റെ ഉടമയായി മാറി. ഇത് ഏത് വളര്‍ച്ചാ തത്വമാണ്?

Ortho Genitic Principle

10. പ്രൈമറി ക്ലാസ്സില്‍ ലളിതമായ കണക്കുകള്‍ മാത്രം ചെയ്തിരുന്ന കുട്ടി ഹൈസ്ക്കൂളില്‍ എത്തിയപ്പോള്‍ കഠിമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു. ഈ വികാസ തത്വം ഏത് ?

Maturation Principle

11. ഓരോ കുട്ടികളും വ്യത്യസ്തരാണ്. ഈ വ്യത്യാസം മനസ്സിലാക്കാന്‍ ടീച്ചര്‍ എന്ത് ചെയ്യണം?

ഓരോ കുട്ടികളുമായി സംവദിക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ അറിയാന്‍ ശ്രമിക്കുകയും വേണം.

12. വൈവിധ്യതയുള്ള ഒരു ക്ലാസ്സ് മുറിയിലെ കുട്ടികളില്‍ നിന്നുമുള്ള അധ്യാപകരുടെ പ്രതീക്ഷകള്‍ അവരുടെ പഠന പ്രക്രിയയെ സാരമായി ബാധിക്കുന്നു എന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ശരിയോ തെറ്റോ?

ശരി

13. വൈവിധ്യതയുള്ള ക്ലാസ് മുറി കുട്ടികളുടെ പഠനാനുഭവങ്ങളെ സംപുഷ്ടമാക്കും. ശരിയോ തെറ്റോ?

ശരി

14. വിവിധ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന വൈവിധ്യമുള്ള ക്ലാസ്സ് മുറി കുട്ടികള്‍ക്ക് വ്യത്യസ്ത കഴിവുകള്‍ നേടുന്നതിന് സഹായകമാകും. ശരിയോ തെറ്റോ?

ശരി

15. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ താല്പര്യമുള്ളവരാണ് കുട്ടികള്‍. ശരിയോ തെറ്റോ ?

ശരി

16. കുട്ടികള്‍ അറിവുനേടുന്നത് അധ്യാപകരുടെ അധ്യാപനത്തിലൂടെ മാത്രമാണ്. ശരിയോ തെറ്റോ ?

തെറ്റ്

17. കലാകാരന്‍റെ മക്കളിലേക്ക് കലാവാസന കടന്നുവരുന്നത് ശിശുവികാസത്തില്‍ ഏതു ഘടകത്തിന്‍റെ സ്വാധീനം മൂലമാണ്?

ജനിതക ഘടകം

18. സസ്യാഹാരിയായ മാതാപിതാക്കളുടെ മക്കള്‍ സസ്യാഹാരിയായി തീരുന്നത് ശിശു വികാസത്തില്‍ ഏതു പാരമ്പര്യ ഘടകത്തിന്‍റെ സ്വാധീനം മൂലമാണ്?

സാംസ്ക്കാരിക പാരമ്പര്യം

19. പെരുമാറ്റ ജനിതക ശാസ്ത്രത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ഒരു ശാസ്ത്രജ്ഞന്‍?

ഡോക്ടര്‍ ഡേവിഡ് റീസ്

20. ഒരേ ജനിതക പാരമ്പര്യമുള്ള കുട്ടികളുടെ ബൗദ്ധീക നിലവാരം അവര്‍ വളര്‍ത്തപ്പെടുന്ന പരിസ്ഥിതി അനുസരിച്ച് വ്യത്യാസപ്പെടാം. ശരിയോ തെറ്റോ?

ശരി

21. സംഗീത വാസനയുള്ള കുട്ടിയെ സംഗീത സ്കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചാല്‍ സംഗീതത്തിലുള്ള കഴിവും പ്രകടനവും മെച്ചമാകുന്നത് ശിശുവികാസത്തില്‍ ഏതു ഘടകകത്തിന്‍റെ സ്വാധീനമാണ് സൂചിപ്പിക്കുന്നത്?

പാരിസ്ഥിതിക ഘടകം

22. കുട്ടികളും സഹപാഠികളും അദ്ധ്യാപകരും പരസ്പര ഇടപെടലിലൂടെ വികാസം പ്രാപിക്കുന്നത് ഏതു തരം വികാസമാണ്?

ഇടപെടലിലൂടെയുള്ള വികാസം

23. എറിക്സണ്‍ന്‍റെ സൈക്കോ സോഷ്യല്‍ സിദ്ധാന്തത്തിലെ ആദ്യ അഞ്ചു ഘടകങ്ങള്‍ ഏതൊക്കെ?

1 ശൈശവം 2. ആദ്യകാല ബാല്യം 3. മദ്ധ്യകാല ബാല്യം 4. പില്‍ക്കാല ബാല്യം 5 കൗമാരം.

24. എറിക്സണ്‍ന്‍റെ സൈക്കോ സോഷ്യല്‍ വികാസത്തിലെ ശൈശവ കാലഘട്ടത്തില്‍ കുട്ടികളില്‍ ഉണ്ടാകുന്ന മാനസ്സികസംഘര്‍ഷം?

Trust Vs Mistrust

25. ശിശുവിന്‍റെ ആവശ്യങ്ങളോടുള്ള മാതാപിതാക്കളുടെ പോസിറ്റീവായ സമീപനവും കൃത്യമായ നിര്‍വ്വഹണവും കുട്ടിയില്‍ ഏതു മനോഭാവമാണ് വളര്‍ത്തുന്നത്?

Trust

26. Trust Vs Mistrust  എറിക്സണ്‍ന്‍റെ ശിശുവികാസത്തില്‍ ഏതു കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധിയാണ്?

ശൈശവം 

27. ആദ്യകാല ബാല്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രതിസന്ധി?

Autonomy Vs Shame and Doubt

28. കുട്ടികള്‍ക്കുണ്ടാകുന്ന സ്വയംഭരണ തല്പരത (അൗീിീാ്യേ) ആരംഭിക്കുന്നത് ഏതു കാലഘട്ടത്തിലാണ്?

ആദ്യകാല ബാല്യത്തില്‍

29. ആദ്യകാല ബാല്യത്തില്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന മനോഭാവം?

Shame and Doubt

30. ആദ്യകാല ബാല്യത്തില്‍ കുട്ടികള്‍ സ്വയം ഡ്രസ്സു ചെയ്യാനും ശൗചകര്‍മ്മങ്ങള്‍ ചെയ്യാനും ഉത്സാഹം കാണിക്കുമ്പോള്‍ ഏതു മനോഭാവമാണ് അവരില്‍ വളരുന്നത്?

Autonomy (സ്വയംഭരണം)