901. 1857-ലെ സ്വാതന്ത്ര്യ സമര കാലത്ത് പോരാടിയ റാണി ലക്ഷ്മീഭായ് ഏത് പ്രദേശത്തിലെ ഭരണാധികാരിയായിരുന്നു? 

ഗ്വാളിയാര്‍

902. ബംഗാള്‍ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം? 

സ്വദേശി പ്രസ്ഥാനം

903. 1925 ആഗസ്റ്റിലെ കാക്കോരി ഗൂഡാലോചന കേസിന് നേതൃത്വം കൊടുത്ത വിപ്ലവകാരി? 

രാം പ്രസാദ് ബിസ്മില്‍

904. ഏത് വര്‍ഷമാണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചത്? 

1975

905. നമ്മുടെ ദേശീയ പതാകയുടെ ചുവടേ കാണുന്ന നിറം ഏതാണ്? 

പച്ച

906. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാരാണ്? 

ബങ്കിം ചന്ദ്ര ചാറ്റര്‍ജി

907. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? 

തിരുവനന്തപുരം

908. ഭിന്നപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ ബംഗാള്‍ വിഭജനം നടത്തിയ ഇന്ത്യയിലെ വൈസ്രോയി? 

കഴ്സണ്‍ പ്രഭു

909. പദവിലിരിക്കെ മരണ മടഞ്ഞ കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആരാണ്? 

സിക്കന്ദര്‍ ഭഗ്ത്

910. തമ്പി വേലായുധന്‍ ചെമ്പകരാമന്‍ എന്ന യഥാര്‍ഥ നാമം ആരുടേതാണ്? 

വേലുത്തമ്പി ദളവ

911. 1921-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തിലെ മാപ്പിളമാര്‍ നടത്തിയ സമരം? 

മലബാര്‍ കലാപം

912. സംഘടിച്ച് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ച സാമൂഹിക പരിഷ്കര്‍ത്താവ്? 

ശ്രീനാരായണ ഗുരു

913. മാറു മറയ്ക്കുന്നതിനുള്ള അവകാശത്തിനായി 1859 ല്‍ കേരളത്തില്‍ നടന്ന സമരം ഏത്? 

ചാന്നാര്‍ കലാപം

914. പൊതു വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിന് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തില്‍ കാല്‍നടജാഥ വൈക്കത്ത് നിന്നും ഏത് പ്രദേശത്തേക്കാണ് നടത്തിയത്? 

തിരുവനന്തപുരം

915. ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആര്?

  എ.കെ. ഗോപാലന്‍

916. ജാതി വ്യവസ്ഥയ്ക്ക് എതിരെ പ്രതികരിക്കാന്‍ വൈകുണ്ഠസ്വാമികള്‍ എവിടെയാണ് മുന്തിരിക്കിണര്‍ സ്ഥാപിച്ചത്? 

സ്വാമിത്തോപ്പ്

917. മാര്‍ഗ്ഗി സതി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

നങ്ങ്യാര്‍കൂത്ത്

918. കേരളത്തിലെ ഏത് നഗരസഭയ്ക്കാണ് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗജന്യ വൈ ഫൈ നഗരസഭയെന്ന പദവി ലഭിച്ചത്? 

മലപ്പുറം

919. പ്രഭാത കിരണങ്ങള്‍ ഏല്‍ക്കുന്ന മലകളുടെ നാട് എന്ന് വിശേഷണമുള്ള ഇന്ത്യന്‍ സംസ്ഥാനം? 

അരുണാചല്‍ പ്രദേശ്

920. ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? 

ആനമുടി

921. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രം ട്രോംബോയില്‍ സ്ഥാപിതമായ വര്‍ഷം ഏതാണ്? 

1956

922. ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹായത്തോടെയാണ് 1959 ല്‍ ദുര്‍ഗാപ്പൂരില്‍ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായം ആരംഭിച്ചത്? 

ബ്രിട്ടണ്‍

923. എ.ടി.എം. മാതൃകയില്‍ പാല്‍ തരുന്ന മെഷീന്‍ ആദ്യമായി സ്ഥാപിച്ച സംസ്ഥാനം? 

ഗുജറാത്ത്

924. കേരളത്തിലെ ആദ്യത്തെ ആദിവാസി ഗ്രാമപഞ്ചായത്ത്? 

ഇടമലക്കുടി

925. അലുമിനിയത്തിന്‍റെ അയിര് ഏത്? 

ബോക്സൈറ്റ്

926. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം? 

കേരളം

927. ഇന്ത്യയില്‍ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ ശാല? 

വിശാഖപട്ടണം

928. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ പാര്‍ക്ക് സ്ഥാപിതമായത്? 

തെന്മല (കൊല്ലം)

929. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആര്? 

ശ്രീ ശങ്കരാചാര്യര്‍

930. കുണ്ടറ വിളംബരം നടത്തിയതാര്? 

. വേലുത്തമ്പി ദളവ

931. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അദ്ധ്യക്ഷന്‍? 

ജെ.ബി. കൃപലാനി

932. ദേശാടന പക്ഷികള്‍ ധാരാളമായി എത്തുന്ന പാതിരാമണല്‍ ദ്വീപ് ഏത് ജില്ലയിലാണ്? 

ആലപ്പുഴ

933. സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍? 

വിറ്റാമിന്‍ ഡി

934. കേരളാ വിനോദ സഞ്ചാര മേഖലയില്‍ നിര്‍ദ്ദിഷ്ട സില്‍ക്ക് റൂട്ട് പ്രൊജക്റ്റ് ഏത് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു? 

കൊച്ചി-മുസരീസ്

935. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 

രാജസ്ഥാന്‍

936. അദ്വൈത ദീപിക രചിച്ചതാര്? 

ചട്ടമ്പി സ്വാമികള്‍

937. വൈദ്യുതി കടത്തി വിടുന്ന പദാര്‍ത്ഥങ്ങളാണ്? 

സുചാലകം

938. അന്തരീക്ഷവായൂ യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ പ്രയോഗിക്കുന്ന ബലമാണ്? 

അന്തരീക്ഷ മര്‍ദ്ദം

939. ജൈവാംശം കൂടുതലുള്ള മണ്ണില്‍ നിന്നും എന്ത് വിഘടിച്ചാണ് ഓക്സിജന്‍ സ്വതന്ത്രമാകുന്നത്?

  പൊട്ടാസ്യം പെറോക്സൈഡ്

940. വാട്ടര്‍ പ്യൂരിഫയറുകളില്‍ ജല ശുദ്ധീകരണത്തിനായി ക്ലോറിനേഷനു പകരം കടത്തിവിടുന്ന രശ്മികള്‍? 

അള്‍ട്രാ വയലറ്റ് രശ്മികള്‍

941. ഖരാവസ്ഥയിലുള്ള ആസിഡ്? 

ബോറിക് ആസിഡ്

942. ഐസ് ഘനീഭവിക്കുമ്പോള്‍ താഴ്ന്ന താപനില ലഭിക്കുന്നതിനുവേണ്ടി ചേര്‍ക്കുന്ന ലവണം? 

അമോണിയം ക്ലോറൈഡ്

943. കണ്ണിന് അസ്വസ്ഥത, ശ്വാസകോശാര്‍ബുദം, ആസ്മ എന്നിവയ്ക്ക് കാരണമാകുന്ന വാതകം? 

കാര്‍ബണ്‍ മോണോക്സൈഡ്

944. ഒരു വസ്തുക്കലെയും വ്യക്തമായി കാണാന്‍ കഴിയാത്ത നേത്രവൈകല്യത്തിന് പറയുന്ന പേര്? 

വിഷമ ദൃഷ്ടി

945. 200 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനില അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?

ലബോറട്ടറി തെര്‍മോ മീറ്റര്‍

946. ഒരു പ്രിസം മറ്റൊരു പ്രിസത്തിനു സമീപം തലകീഴായി വച്ചാല്‍ ഘടക വര്‍ണ്ണങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നത്? 

ധവള പ്രകാശം

947. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? 

മാങ്ങ

948. ആന്തര പരാദത്തിനുദാഹരണമാണ്? 

വിര

949. കുരുമുളക് ചെടിയില്‍ പരാഗണത്തിന് സഹായിക്കുന്നത്? 

ജലം

950. ഏക ബീജപുത്ര സസ്യങ്ങളില്‍പ്പെടുന്നത്? 

തെങ്ങ്

951. മനുഷ്യ ശരീരത്തില്‍ ഏറ്റവും വലിയ ഗ്രന്ഥി? 

കരള്‍

952. ഏത് ഭക്ഷ്യശൃംഖലയുടെയും ആദ്യത്തെ കണ്ണിയായിരിക്കുന്നത്? 

ഹരിത സസ്യം

953. മനുഷ്യനില്‍ ശ്വാസകോശ ചലനങ്ങള്‍ക്ക് സഹായിക്കുന്നത്? 

ഡയഫ്രം 

954. മണ്ണിരയുടെ ശ്വസനാവയവം?

  ത്വക്ക്

955. സമത്വസമാജം ആരംഭിച്ചത്? 

വൈകുണ്ഠസ്വാമികള്‍

956. ഏറ്റവും ചെറിയ മഹാസമുദ്രം? 

ആര്‍ട്ടിക് സമുദ്രം

957. ആദ്യമായി സൈന്യത്തില്‍ ശബളം നിശ്ചയിച്ച് നല്‍കാന്‍ തുടങ്ങിയ ഭരണാധികാരി? 

അലാവുദ്ദീന്‍ ഖില്‍ജി

958. ദേശീയ സാങ്കേതിക ദിനം എന്ന്? 

മെയ് 11

959. ഇറാക്ക് അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടത് ഏത് സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളാണ്? 

മെസപ്പോട്ടോമിയന്‍

960. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ഏത്? 

പാമ്പാടും ചോല

961. ടിബറ്റില്‍ സാംങ്പോ എന്നറിയപ്പെടുന്ന നദി ഏത്? 

ബ്രഹ്മപുത്രാ

962. ഗ്ലോബല്‍ വാച്ച് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

മനുഷ്യാവകാശ സംഘടന

963. കെനിയയുടെ തലസ്ഥാനം? 

നെയ്റോബി

964. ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ഒരു അഗ്നിയായിരുന്നു ലോക മഹായുദ്ധം എന്ന് പറഞ്ഞതാര്? 

എച്ച്.ജി. വെല്‍സ്

965. സ്വാതന്ത്ര ഭാരതത്തിലെ ആദ്യ ഗവര്‍ണര്‍ ജനറല്‍? 

മൗണ്ട് ബാറ്റണ്‍ പ്രഭു

966. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ നിരോധനവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍? 

മുഖര്‍ജി കമ്മീഷന്‍

967. നിര്‍വാചല്‍ സദന്‍ ഏതിന്‍റെ ആസ്ഥാനമാണ്? 

ഇലക്ഷന്‍ കമ്മീഷന്‍

968. ഇന്ത്യയില്‍ പെട്രോളിയം ഖനനം ആദ്യമായി ആരംഭിച്ച സംസ്ഥാനം?

  ആസാം

969. ഏറ്റവും കൂടുതല്‍ സമുദ്ര തീരമുള്ള സംസ്ഥാനം? 

ഗുജറാത്ത്

970. ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

പരിസ്ഥിതി

971. ഏഷ്യയെ ആഫ്രിക്കയില്‍ നിന്നും വേര്‍തിരിക്കുന്ന ജലപാതയാണ്? 

സൂയസ് കനാല്‍

972. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി? 

ഇന്ദിരാഗാന്ധി

973. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? 

ശ്രീനാരായണ ഗുരു  

974. ലോക കാലാവസ്ഥ ദിനം എന്ന്? 

മാര്‍ച്ച് 25

975. ഇന്ത്യന്‍ ഗവണ്‍മെന്‍റ് ആരുടെ ജډദിനമാണ് മാതൃസുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്? 

കസ്തൂര്‍ബാ ഗാന്ധി

976. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ നാഷണല്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്? 

കൊല്‍ക്കട്ടാ

977. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര്? 

രാഷ്ട്രപതി

978. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ ഔദ്യോഗിക കാലാവധി? 

6 വര്‍ഷം

979. പാര്‍ലമെന്‍റിലെ അംഗമല്ലാത്ത ഒരാള്‍ മന്ത്രിസഭാംഗമായാല്‍ ആയാള്‍ എത്ര കാലത്തിനുള്ളില്‍ പാര്‍മെന്‍റംഗമായിരിക്കണം? 

6 മാസം

980. ധനബില്ലുകള്‍ അവതരിപ്പിക്കുന്നത്? 

ലോക്സഭയില്‍

981. തവിട്ടു വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

തുകല്‍ നിര്‍മ്മാണം

982. ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) ന്‍റെ ആസ്ഥാനം? 

മനില

983. ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്? 

ഏപ്രില്‍ 1

984. സഹ്യാദ്രി എന്നറിയപ്പെടുന്ന പര്‍വ്വത നിരകള്‍? 

പശ്ചിമഘട്ടം

985. ഇന്ത്യയിലെ ആദ്യത്തെ മൃഗശാല സ്ഥാപിതമായതെവിടെ? 

കൊല്‍ക്കത്താ

986. ഗാന്ധിജിയെ മഹാത്മ എന്ന് വിളിച്ചതാര്? 

രവീന്ദ്രനാഥ ടാഗോര്‍

987. ഇന്ത്യന്‍ ഭരണഘടനയ്ക്ക് നിയമസഭയുടെ അംഗീകാരം ലഭിച്ചത്? 

1949 നവംബര്‍ 26

988. വിക്രമാദിത്യ വരഗുണന്‍ ശ്രീമൂലവാസം ബുദ്ധവിഹാരത്തിലേക്ക് നല്‍കിയ ഭൂസ്വത്തുക്കളുടെ വിവരണവും, ബുദ്ധധര്‍മ്മ പ്രകീര്‍ത്തനവും ഉള്‍ക്കൊള്ളുന്ന ചെപ്പേട്? 

പാലിയം ചെപ്പേട്

989. കണ്ടുകിട്ടിയതില്‍ ഏറ്റവും പഴക്കുമുള്ള സ്വര്‍ണ്ണ നാണയം? 

രാശി

990. സാമൂതിരിമാരുടെ കാലത്തെ സാംസ്കാരിക വേദിയായ രേവതിപട്ടത്താനം നടന്നിരുന്നത് എത്ര ദിവസമായിരുന്നു? 

7 ദിവസം

991. കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യ രേഖ? 

മാമ്പള്ളി ശാസനം

992. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്? 

വിദ്യാവിലാസിനി

993. അടൂര്‍ ഗോപാലകൃഷ്ണന്‍റെ വിധേയന്‍ ഏതു കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ്? 

ഭാസ്ക്കരപട്ടേലരും എന്‍റെ ജീവിതവും

994. ധര്‍മ്മരാജാ പ്രസിദ്ധീകൃതമായ വര്‍ഷം? 

1913

995. കേശവദേവിന്‍റെ ഒരു നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘അന്തോണിയുടെ അപ്പന്‍ കൊച്ചു രാമനായിരുന്നു’ ഏതാണ് ആ നോവല്‍? 

കണ്ണാടി

996. കന്നട സാഹിത്യകാരന്‍ നിരഞ്ജനയുടെ ചിരസ്മരണ എന്ന നോവലിന് പശ്ചാത്തലമായ കേരളത്തിലെ കാര്‍ഷിക സമരം? 

കയ്യൂര്‍ സമരം 

997. മക്കൊണ്ട എന്ന ഗ്രാമം ഏത് നോവലിലെ സാങ്കല്പിക ഗ്രാമമാണ്? 

ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍

998. കഥകളിയുടെ ക്രിസ്തീയാനുകരണം എന്നു പറയാവുന്ന കല? 

ചവിട്ടുനാടകം

999. അധഃസ്ഥിത ജനവിഭാഗത്തിന്‍റെ മോചനത്തിനായി ശ്രമിച്ച കേരളീയ നേതാക്കളില്‍ പ്രമുഖനായ അയ്യങ്കാളിയുടെ ജീവചരിത്രം എഴുതിയതാര്? 

സി. അഭിമന്യു

1000. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓര്‍മ്മയ്ക്കായി ബി. കല്ല്യാണിയമ്മ രചിച്ച ഗ്രന്ഥം ഏത്? 

വ്യാഴവട്ട സ്മരണകള്‍

error: