101.രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചതാര്?

  സ്വാമി വേവേകാനന്ദന്‍

102.കമ്പോളത്തിലെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അലാവുദ്ദീന്‍ ഖില്‍ജി നിയമിച്ച ഉദ്യോഗസ്ഥന്‍? 

ഷാഹ്ന

103.ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? 

ഖുദ്ദിറാം ബോസ്

104.1857 – ലെ വിപ്ലവത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ സഫര്‍ രണ്ടാമനെ നാടു കടത്തിയത്

            ഏതു രാജ്യത്തേക്കാണ്?

  മ്യാന്‍മാര്‍

105.ശക്തമായ സൈനിക രൂപീകരണത്തിനുവേണ്ടി അക്ബര്‍ കൊണ്ടുവന്ന ഭരണസംവിഘാനം എന്തായിരുന്നു? 

മാന്‍സബ്ദാരി

106.പാക്കിന്‍സണ്‍സ് രോഗം ശരീരത്തിലെ ഏത് വ്യവസ്ഥയെയാണ് ബാധിക്കുന്നത്? 

നാഡീവ്യവസ്ഥ

107.കുരങ്ങു പനി പരത്തുന്ന സൂക്ഷ്മ ജീവി?

   ഫ്ലേവിവൈറസ് 

 (1957ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ക്യാസന്നൂരിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി

സ്ഥിരീകരിക്കപ്പെട്ടത്.ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്.)

108.തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ ഭരണാധികാരി? 

മാര്‍ത്താണ്ഡവര്‍മ്മ

109.ഇന്ത്യ എന്‍റെ രാജ്യമാണ് എന്ന് തുടങ്ങുന്ന പ്രതിജ്ഞ എഴുതിയതാര്? 

പൈദിമാരി വെങ്കിട്ട സുബ്ബറാവു

110.തമസോ മാ ജ്യോതിര്‍ഗമയാ എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്?

ബ്യഹദാരണ്യകോപനിഷത്ത്

111.ഗോള്‍ഡ്മാന്‍ പുരസ്കാരം നല്‍കുന്നത് ഏത് മേഖലയില്‍ ആണ്?

  പരിസ്ഥിതി

112.ഏതു വിദേശരാജ്യത്തിന്‍റെ സഹായത്തോടെയാണ് റൂര്‍ക്കേല ഇരുമ്പുരുക്കുശാല നിര്‍മ്മിച്ചത്? 

ജര്‍മ്മനി

113.ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സ്ഥലം?

  ദിഗ്ബോയ് (ആസാം)

114.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്മെന്‍റ് സ്ഥിതിചെയ്യുന്നതെവിടെ? 

ഹൈദരാബാദ്

115.ലോകസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കുന്നതാര്‍ക്കാണ്? 

ഡെപ്യൂട്ടി സ്പീക്കര്‍

116.സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അദ്ധ്യക്ഷയാര്? 

സുഗതകുമാരി

117.ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയന് നല്‍കുന്ന പുരസ്കാരം? 

ജി.ബി. പന്ത് പുരസ്കാരം

118.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? 

ഡല്‍ഹി

119.എന്‍റെ ജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്? 

മന്നത്ത് പത്മനാഭന്‍

120.ഇസ്ലാം ധര്‍മ്മപരിപാലന സംഘത്തിന്‍റെ സ്ഥാപകനാര്? 

വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

121.കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരം നേടിയ ഒറ്റാല്‍ സംവിധാനം ചെയ്തതാര്?

ആര്‍. ജയരാജ്

122.ആദ്യമായി ഡല്‍ഹിക്കു പുറത്ത് സേനാമേധാവികളുടെ സംയുക്തയോഗം നടന്നതെവിടെ? 

ഐ.എന്‍.എസ്. വിക്രമാദിത്യ

123.കേരള ആയുര്‍വേദ ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍? 

സ്റ്റെഫി ഗ്രാഫ്

124.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വ്വതനിര? 

ആരവല്ലി

125.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ആസ്ഥാനം? 

തിരുവനന്തപുരം

126.ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്‍റെ മാതാവ് എന്ന് അറിയപ്പെടുന്ന വ്യക്തി? 

റേച്ചല്‍ കഴ്സണ്‍

127.’രാജ്യം നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യും എന്നല്ല, രാജ്യത്തിനുവേണ്ടി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാവും

          എന്നാണ് ചിന്തിക്കേണ്ടത്’ എന്നു പറഞ്ഞതാര്? 

ജോണ്‍ എഫ്. കെന്നഡി

128.ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും പരമോന്നതബഹുമതി നേടിയ ഏക ഇന്ത്യക്കാരന്‍? 

മൊറാര്‍ജി ദേശായി

129.ഏത് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്‍റെ കാലത്തായിരുന്നു ഇന്ത്യയില്‍ റെയില്‍വേ സംവിധാനം ആരംഭിച്ചത്? 

ഡല്‍ഹൗസി പ്രഭു

130.നെബേല്‍ സമ്മാനം ലഭിക്കുന്നതിന് മുന്‍പ് ഭാരതരത്നം നേടിയ വ്യക്തി? 

നെല്‍സണ്‍ മണ്ഡേല

131.വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? 

ഹംപി

132.കേരളത്തില്‍ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

  കൊല്ലം

133.ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടി 1947-ല്‍ തൃശ്ശൂരില്‍വെച്ച് 

          നടന്ന ഐക്യകേരള കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചതാര്? 

കെ. കേളപ്പന്‍

134.വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷം?

1924

135.കുമാരനാശാനെ വിപ്ലവത്തിന്‍റെ കവി എന്ന് വിശേഷിപ്പിച്ചതാര്?

തായാട്ട് ശങ്കരന്‍

136.1928 – ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ അധ്യക്ഷതയില്‍ നാലാം കേരള സംസ്ഥാന കോണ്‍ഗ്രസ് 

            സമ്മേളനം നടന്നതെവിടെ?

  പയ്യന്നൂര്‍

137.പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ അനാചാരങ്ങള്‍ പ്രമേയമാക്കി സരസ്വതി വിജയം 

         എന്ന നോവല്‍ എഴുതിയതാര്? 

പോത്തേരി കുഞ്ഞമ്പു

138.തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം? 

1949

139.1947-ല്‍ ഇന്ത്യ-പാക് വിഭജനത്തിന്‍റെ വിശദമായ ഭൂപടം തയ്യാറാക്കിയത് ആരായിരുന്നു? 

സിറില്‍ റാഡ്ക്ലിഫ്

140.പൂര്‍വ റെയില്‍വേയുടെ ആസ്ഥാനം? 

കൊല്‍ക്കത്ത

141.ദേശീയ ജലപാത ചണ3 കടന്നു പോകുന്ന ഇന്ത്യന്‍ സംസ്ഥാനം?

  കേരളം

142.മുഗള്‍ ചിത്രകലയുടെ സുവര്‍ണകാലം ആരുടേതായിരുന്നു? 

ജഹാംഗീര്‍

143.ഏതേ സംഭവത്തേയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്? 

നിസഹകരണ സമരം പിന്‍വലിച്ചത്

144.സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ്? 

കുമരപ്പ കമ്മിറ്റി

145.ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം? 

1993

146.പെരിയോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്? 

ഇ.വി. രാമസ്വാമി നായ്ക്കര്‍

147.ആര്‍ട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണകേന്ദ്രം? 

ഹിമാദ്രി

148.സാര്‍ക്കിന്‍റെ ആസ്ഥാനം? 

കാഠ്മണ്ഡു

149.വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം? 

ജമ്മുകാശ്മീര്‍

150.പട്ടികജാതി കമ്മീഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്? 

അനുച്ഛേദം 338

151.കേരളത്തിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചത് എവിടെ?

  തിരുവനന്തപുരം (പട്ടം)

152.ഗാര്‍ഹിക പീഢന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന്?

  2006

153.ഏത് പഞ്ചവല്‍സര പദ്ധതികാലത്താണ് ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയര്‍ന്നത്? 

അഞ്ചാം പദ്ധതി

154.ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ ഏത്? 

മല്‍ഹോത്ര കമ്മിറ്റി

155.ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? 

ഉത്തര്‍പ്രദേശ്

156.ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രതിവര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നു? 

100

157.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങളുള്ള സംസ്ഥാനം ഏത്? 

ഗുജറാത്ത്

158.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്? 

കോട്ടയം 

159.കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? 

ബാങ്കിംങ്

160.നാഷണല്‍ ഫിലിം ആര്‍ക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? 

പൂന

161.അന്തര്‍ദേശീയ മണ്ണ് വര്‍ഷമായി ആചരിച്ചത് എന്ന്?

  2015

162.2015-ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടര്‍

           എന്ന സംഘടന ഏത് രാജ്യത്തിലേതാണ്? 

ടൂണീഷ്യ

163.മാഗ്നറ്റിക് ലെവിറ്റേഷന്‍ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം? 

ജപ്പാന്‍

164.മാര്‍ബിളിന്‍റെ ശാസ്ത്രീയ നാമമെന്ത്? 

കാല്‍സ്യം കാര്‍ബണേറ്റ്

165.ഇന്ത്യയുടെ സ്വാതന്ത്രപതാകയായി ത്രിവര്‍ണ്ണ പതാക അംഗീകരിച്ച ഇന്ത്യന്‍ നാഷണല്‍ 

         കോണ്‍ഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം? 

ലാഹോര്‍

166.നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിലവില്‍വന്ന വര്‍ഷം?

  2010

167.ഇന്ത്യയിലുള്ള ദേശസാല്‍കൃത ബാങ്കുകളുടെ എണ്ണം എത്ര? 

19

168.ഇന്‍റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ശാഖ സ്ഥിതി ചെയ്യുന്ന നഗരം ഏത്? 

ഡല്‍ഹി

169.പഴങ്ങള്‍ പഴുപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഹോര്‍മോണ്‍ ഏത്? 

എഥിലിന്‍

170.സൈബര്‍ നിയമം അനുസരിച്ച് കമ്പ്യൂട്ടര്‍ ഹാക്കിങ്ങിന് പരമാവധി എത്ര വര്‍ഷം തടവ് ശിക്ഷ ലഭിക്കും? 

3 വര്‍ഷം

171.ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്? 

1992

172.ദേശീയ മലിനീകരണ നിയന്ത്രണ ദിനം എന്ന്? 

ഡിസംബര്‍ 2

173.മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ്? 

ഭാരതപ്പുഴ

174.പ്രസിദ്ധമായ രഥോല്‍സവത്തിനു പേരുകേട്ട ജില്ല ഏത്? 

പാലക്കാട്

175.കാളിദാസന്‍റെ ഏതു കൃതിയാണു കേരളത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട

          പരശുരാമകഥ പ്രതിപാദിക്കുന്നത്?

  രഘുവംശം

176.കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം എവിടെ?

  പീച്ചി

177.ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ നാവികസേനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച വിപ്ലവകാരി? 

ചെമ്പക രാമന്‍പിള്ള

178.ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ കീഴരിയൂര്‍ ബോംബ് കേസ് ഉണ്ടായത്? 

ക്വിറ്റ് ഇന്ത്യാ സമരം

179.നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര്?

  മന്നത് പത്മനാഭന്‍

180.സിന്ധു നദീതട സംസ്കാരം കണ്ടെത്തിയ വര്‍ഷം?

  1921

181.എം.ടി. വാസുദേവന്‍നായരുടെ ഏത് കഥയാണ് നിര്‍മ്മാല്യം എന്ന സിനിമയാക്കിയത്?

പള്ളിവാളും കാല്‍ചിലമ്പും

182.തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ? 

അരുണാചല്‍ പ്രദേശ്

183.സില്‍വാസ ഏതു കേന്ദ്ര ഭരണ പ്രദേശത്തിന്‍റെ തലസ്ഥാനമാണ്?

  ദാദ്രാനഗര്‍ ഹവേലി

184.വിമാനങ്ങളുടെ ടയറുകളില്‍ നിറയ്ക്കുന്ന വാതകം?

  നൈട്രജന്‍

185.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദര്‍ശിനി ഏത്? 

ആസ്ട്രോസ്റ്റാറ്റ്

186.1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച നേതാവ്?

  താന്തിയാതോപ്പി

187.തത്വപ്രകാശികാശ്രമത്തിന്‍റെ സ്ഥാപകന്‍? 

വാഗ്ഭടാനന്ദന്‍

188.ഇന്ത്യയ്ക്ക് സ്വയംഭരണ എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവന്ന നേതാവ്?

  മാഡം ഭിക്കാജി കാമ

189.ഈഗിള്‍ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ്? 

ഗോള്‍ഫ്

190.നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി ഏത് രാജ്യത്തിലെ പ്രബലരാഷ്ട്രീയ പാര്‍ട്ടിയാണ്? 

മ്യാന്‍മാര്‍

191.ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്നത്?

  ശുക്രന്‍

192.പെട്രോളിയത്തിന്‍റെ ഖരരൂപമേത്? 

അസ്ഫാള്‍ട്ട്

193.അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു? 

മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

194. വവ്വാല്‍ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ചാണ്?

  അള്‍ട്രാ സോണിക്

195.ആഡംസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥി?

  തൈറോയ്ഡ് ഗ്രന്ഥി

196.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത്? 

ജീവകം കെ

197.ഹെവിയ ബ്രസീലിയന്‍സിസ് എന്നത് ഏതിന്‍റെ ശാസ്ത്രനാമമാണ്? 

റബര്‍

198.എന്തിനെക്കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി? 

മത്സ്യം

199.അമര്‍ സോന ബംഗ്ലാ എന്ന ഗാനം രചിച്ചതാര്? 

രവീന്ദ്രനാഥ ടാഗോര്‍

200.ഈഴവര്‍ക്കും, മുസ്ലീംങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും           ജനസംഖ്യാനുപാദികമായി   നിയമസഭാ പ്രാധിനിത്യം          ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം?

 നിവര്‍ത്തന പ്രക്ഷോഭം

error: