ജീവശാസ്ത്രം ചോദ്യങ്ങൾ PART III

201.ആഗ്നേയ രസത്തില്‍ അടങ്ങിയ എന്‍സൈമുകള്‍ 

ട്രിപ്‌സിൻ‍, പാന്‍ക്രിയാറ്റിക് അമിലേസ്, പാന്‍ക്രിയാറ്റിക് ലിപ്പേസ് 

202.പ്രോട്ടീനെ പെപ്റ്റൈഡുകളാക്കി മാറ്റുന്നത് 

ട്രിപ്‌സിൻ                  

203.കൊഴുപ്പിനെ ഗ്ലിസറോളും, ഫാറ്റി ആസിഡുമായി മാറ്റുന്നത്

പാന്‍ക്രിയാറ്റിക് ലിപ്പോസ്

204.ചെറുകുടലിന്‍റെ ഭിത്തിയില്‍ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകള്‍ പോലെയുള്ള ഭാഗങ്ങള്‍

വില്ലസ് (Villi)

205.തന്മാത്രകള്‍ ഗാഢത കൂടിയ ഭാഗത്തുനിന്ന് ഗാഢത കുറഞ്ഞ ഭാഗത്തേക്ക് വ്യാപിക്കുന്ന പ്രക്രിയ

ഡിഫ്യൂഷന്‍

206.ജല തന്മാത്രകള്‍ ഗാഢത കൂടിയ ഭാഗത്തു നിന്ന് ഗാഢത കുറഞ്ഞ ഭാഗത്തേക്ക് ഒരു അര്‍ധതാര്യസ്തരത്തിലൂടെ വ്യാപിക്കുന്ന പ്രകിയ

ഓസ്മോസിസ്                         

207.രക്തം കട്ടപിടിക്കുന്നത് തടയാന്‍ ഉപയോഗിക്കുന്ന രാസവസ്തു

സോഡിയം സിട്രേറ്റ് (Ethylene Diamine Tetra Acetic Acid))

208.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍

ആല്‍ബുമിന്‍ 

209.രോഗപ്രതിരോധത്തിനു സഹായകമായ ആന്‍റിബോഡികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍

ഗ്ലോബുലിന്‍

210.രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍

ഫൈബ്രിനോജന്‍

211.രക്തദാനം ചെയ്യാന്‍ സാധിക്കുന്ന പ്രായം

18 മുതല്‍ 60 വരെ

212.ധമനികളെയും സിരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് 

രക്തലോമികകള്‍                   

213.ലിംഫ് വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം

പ്ലീഹ 

214.ഹൃദയം സങ്കോചിക്കുമ്പോള്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് 

സിസ്റ്റോളിക് പ്രഷര്‍ (120 mm of Hg)

215.ഹൃദയം വികസിക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദമാണ് 

ഡയസ്റ്റോളിക് പ്രഷര്‍ (80 mm of Hg)

216.വലത് വെന്‍ട്രിക്കിളില്‍ നിന്ന് തുടങ്ങി ശ്വാസകോശത്തിലെത്തി തിരികെ ഇടത് എട്രിയത്തില്‍ അവസാനിക്കുന്ന രക്ത പര്യയനം

പള്‍മണറി പര്യയനം 

217.ഇടത് വെന്‍ട്രിക്കിളില്‍ നിന്നാരംഭിച്ച് ശരീരം മുഴുവന്‍ സഞ്ചരിച്ച് വലത് എട്രിയത്തില്‍ അവസാനിക്കുന്ന രക്ത പര്യയനം 

സിസ്റ്റമിക് രക്തപര്യയനം

218.വേരുകള്‍ മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും ഇലകളിലേക്കെത്തിക്കുന്നത് 

സൈലം                                             

219.ആഹാരം ഇലകളില്‍ നിന്ന് മറ്റു ഭാഗങ്ങളിലേക്കെത്തിക്കുന്നത് 

ഫ്ളോയം

220.ഫ്ളോയത്തിലെ മുഖ്യഭാഗമായ സീവ് നാളികളിലൂടെ ആഹാര സംവഹനം നടക്കുന്നത് ഏത് രൂപത്തിലാണ്

സുക്രോസ് 

221.ഉദരാശയത്തെയും ഔരസാശയത്തെയും വേര്‍തിരിക്കുന്ന പേശിനിര്‍മ്മിതമായ ഭിത്തി

ഡയഫ്രം

222.കോശ ശ്വസനത്തിലെ ഒന്നാം ഘട്ടം

ഗ്ലൈക്കോളിസിസ്                         

223.ഗ്ലൂക്കോസിനെ പൈറോവിക് ആസിഡാക്കി മാറ്റുന്ന പ്രക്രിയ 

ഗ്ലൈക്കോളിസിസ് 

224.കോശ ശ്വസനത്തിലെ രണ്ടാം ഘട്ടം 

ക്രെബ്സ് പരിവൃത്തി

225.ക്രെബ്സ് പരിവൃത്തി നടക്കുന്നത് 

മൈറ്റോ കോണ്‍ട്രിയയില്‍

226.പുകയില മൂലം വായു അറകളുടെ ഇലാസ്തികത നശിക്കുകയും അവ പൊട്ടുകയും ഇത് മുഖേന വൈറ്റല്‍ കപ്പാസിറ്റി കുറയുകയും ചെയ്യുന്ന രോഗം

എംഫിസിമ 

227.ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് 

ജോസഫ് മുറേ                             

228.വിസര്‍ജനാവയവങ്ങള്‍

അമീബ  –  സങ്കോചഫേനം 

മണ്ണിര –  നെഫ്രീഡിയ

ഷഡ്പദം –  മാല്‍പീജീയന്‍ നാളികള്‍ 

229.പേശികളിലടങ്ങിയ പ്രോട്ടീനുകള്‍ 

ആക്റ്റിന്‍, മയോസിന്‍

230.യുഗ്ലീനയുടെ സഞ്ചാരത്തിനു സഹായിക്കുന്നത് 

ഫ്ളജല്ല                            

231.പാരമീസിയത്തിന് ചലനത്തിന് സഹായിക്കുന്നത് 

സീലിയ

232.മണ്ണിരയെ ചലനത്തിനു സഹായിക്കുന്നത് 

കീറ്റകള്‍ (Chetac)

233.ഉദ്ദീപന ദിശയും ചലനദിശയും തമ്മില്‍ ബന്ധമുള്ള ചലനങ്ങള്‍ 

ട്രോപ്പിക ചലനങ്ങള്‍ 

234.ഉദ്ദീപന ദിശയും ചലനദിശയും തമ്മില്‍ ബന്ധമില്ലാത്ത ചലനങ്ങള്‍ 

നാസ്തിക ചലനങ്ങള്‍ (തൊട്ടാവാടിയുടെ ഇലകള്‍ തൊട്ടാല്‍ വാടുന്നത്)                                  

235.വേരിന്‍റേയും കാണ്ഡത്തിന്‍റേയും നീളം കൂടാന്‍ സഹായിക്കുന്ന മെരിസ്റ്റമിക കോശം

അഗ്രമെരിം (Apical Meristem)

236.കാണ്ഡം വണ്ണം വെക്കാന്‍ സഹായിക്കുന്നത് 

പാര്‍ശ്വ മെരിസ്റ്റം (Lateral Meristem)

237.കാണ്ഡം നീളം കൂടാന്‍ സഹായിക്കുന്നത് 

പര്‍വ്വാന്തരമെരിസ്റ്റം (Intercalary Meristem) 

238.ഒരു മാതൃകോശം വിഭജിച്ച് രണ്ട് പുത്രികാ കോശങ്ങളായി മാറുന്ന പ്രക്രിയ 

ക്രമഭംഗം (Mitosis)                       

239.ക്രോമാറ്റിന്‍ ജാലികയിലെ ജനിതകവസ്തു

DNA തന്മാത്ര  

240.ഈച്ച പരത്തുന്ന രോഗങ്ങളാണ് 

കോളറ, വയറിളക്കം, ടൈഫോയ്ഡ്  

241.സമ്പര്‍ക്കം മുഖേന പകരുന്ന രോഗങ്ങളാണ്

ചെങ്കണ്ണ്, കുഷ്ഠം, ചൊറി 

242.കൊതുകിന്‍റെ മുട്ട വിരിയാനെടുക്കുന്ന ദിവസം

8 ദിവസം                                   

243.കപ്പലുകളില്‍ നിന്ന് ഉണ്ടാകുന്ന എണ്ണ ചോര്‍ച്ചമൂലം കടല്‍ മലിനമാകുന്നത് തടയാനായി ഉപയോഗിക്കുന്ന എണ്ണ ഭക്ഷിക്കുന്ന ബാക്ടീരിയ

സൂപ്പര്‍ ബഗ് 

244.സൂപ്പര്‍ ബഗ് ബാക്ടീരിയകളെ വികസിപ്പിച്ചത് 

ആനന്ദ് മോഹന്‍ ചക്രവര്‍ത്തി 

245.ദേശീയ പക്ഷി നിരീക്ഷണ ദിനം 

നവംബര്‍ 12 (ഡോ. സലിം അലിയുടെ ജډദിനം)

246.ഡോ. സലിം അലിയുടെ ആത്മകഥ 

ഒരു കുരുവിയുടെ പതനം                 

247.ദ ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്സ് 

സലിം അലി

248.കേരളത്തിലെ പക്ഷികള്‍

കെ.കെ. നീലകണ്ഠന്‍

249.മുട്ടയിടാന്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യുന്ന മത്സ്യം

സാല്‍മണ്‍ 

250.പറക്കുന്ന സസ്തനി

വവ്വാല്‍                               

251.മുട്ടയിടുന്ന സസ്തനികള്‍

പ്ലാറ്റിപ്പസ്, എക്കിഡ്ന

252.പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പക്ഷികള്‍

പ്രാവ്, ഫ്ളമിംഗോ, എംപറര്‍ പെന്‍ഗ്വിന്‍

253.ശരീരം മുറിഞ്ഞാലും പുതിയ ജീവിയായി മാറുന്നവ

മണ്ണിര, പ്ലനേറിയ

254.കടലിലെ മഴക്കാടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത് 

പവിഴപ്പുറ്റുകള്‍                          

255.ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് 

ഗ്രേറ്റ് ബാരിയര്‍ റീഫ് (ആസ്ട്രേലിയ)

256.സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്  , തണ്ട്, ഇല മുതലായവയില്‍ നിന്ന് പുതിയ സസ്യം ഉണ്ടാകുന്നതാണ് 

കായിക പ്രജനനം (Vegitative Propagation) 

257.മറ്റുചെടികളില്‍ പടര്‍ന്നുകയറുന്ന ദുര്‍ബലകാണ്ഡ സസ്യങ്ങളാണ് 

ആരോഹികള്‍ (Climbers) (ഇവയിലെ സ്പ്രിംഗ് പോലുള്ള ഭാഗമാണ് പതാനങ്ങള്‍ (Tendrils)ഉദാ:കുരുമുളക്, പാവല്‍, പടവലം

258.നിലത്ത് പടര്‍ന്ന് വളരുന്ന ദുര്‍ബല കാണ്ഡ സസ്യങ്ങളാണ് 

ഇഴവള്ളികള്‍. (Creepers) ഉദാ: മധുരക്കിഴങ്ങ്, സ്ട്രോബെറി, കൊടങ്ങല്‍                              

259.മുകളിലെ ശിഖരങ്ങളില്‍ നിന്ന് താഴേക്ക് വളരുന്ന വേരുകളാണ് 

താങ്ങുവേരുകള്‍(Prop roots) ഉദാ: പേരാല്‍

260.തണ്ടില്‍നിന്ന് താഴേക്ക് വളരുന്നത് 

പൊയ്ക്കാല്‍ വേരുകള്‍ (Srilt roots). ഉദാ: കൈത

261.വേരിന്‍റെ അറ്റം അന്തരീക്ഷത്തിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന, വാതക വിനിമയത്തിന് സഹായിക്കുന്ന വേരുകളാണ് 

ശ്വസനവേരുകള്‍ (Pneumatophores) ഉദാ: കണ്ടല്‍ചെടി

262.ആഹാരം സംഭരിച്ച് വെയ്ക്കുന്ന വേരുകളാണ് 

സംഭരണ വേരുകള്‍ (Storage roots)ഉദാ: മരച്ചീനി, കാരറ്റ്, മധുരകിഴങ്ങ്                                     

263.രൂപാന്തരം പ്രാപിച്ച് മണ്ണിനടിയില്‍ കാണപ്പെടുന്ന കാണ്ഡങ്ങളാണ് 

ഭൂകാണ്ഡങ്ങള്‍(Underground Stems). ഉദാ: ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, ഉള്ളി

264.സ്വന്തമായി ആഹാരം നിര്‍മ്മിക്കുന്ന സസ്യങ്ങള്‍ അറിയപ്പെടുന്ന പേര്

സ്വപോഷികള്‍(Autotroph)

265.സസ്യങ്ങള്‍ ആഹാരം നിര്‍മ്മിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഇലകളിലെ സുഷിരങ്ങള്‍

ആസ്യരന്ധ്രങ്ങള്‍ (Stomata)

266.ആഹാര നിര്‍മ്മാണത്തിനാവശ്യമായ സൂര്യപ്രകാശം ആഗിരണം ചെയ്യുന്ന സസ്യങ്ങളിലെ പച്ചനിറമുള്ള വര്‍ണ്ണവസ്ത

ഹരിതകം                        

267.ഇലകള്‍ക്ക് മഞ്ഞനിറം നല്‍കുന്ന വര്‍ണകം

സാന്തോഫില്‍ 

268.ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറം

കരോട്ടിന്‍ 

269.ചുവപ്പ് നിറം, നീലനിറം

ആന്തോസയാനിന്‍                       

270.വാസ സ്ഥലത്തിനായി മറ്റുള്ളവയെ ആശ്രയിക്കുന്ന സസ്യങ്ങളാണ്

എപ്പിഫൈറ്റുകള്‍ ഉദാ: മരവാഴ, ഇത്തിള്‍ക്കണ്ണി

271.മറ്റ് സസ്യങ്ങളില്‍ നിന്ന് ജലവും ലവണവും വലിച്ചെടുത്ത് സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങള്‍ 

അര്‍ധ പരാദങ്ങള്‍ (Semi Parasites ). ഉദാ: ഇത്തിള്‍ക്കണ്ണി 

272.ആതിഥേയ സസ്യങ്ങള്‍ നിര്‍മ്മിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങള്‍

പൂര്‍ണ്ണ പരാദങ്ങള്‍ (Total Parasites) ഉദാ: മൂടില്ലാത്താളി 

273.ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ നിന്ന് പോഷക ഘടകങ്ങള്‍ ആഗിരണം ചെയ്ത് വളരു സസ്യങ്ങള്‍

ശവോപജീവികള്‍ (Saprophytes). ഉദാ: പൂപ്പല്‍, മോണോട്രോപ്പ യുനിഫ് ളോറ, നിയോട്ടിയ                  

274.ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് 

ആവാസം 

275.ജീവീയ ഘടകങ്ങളും, അജീവിയ ഘടകങ്ങളും ഉള്‍പ്പെടുന്നതും, അവയുടെ പരസ്പരബന്ധത്തിലൂടെ നിലനില്‍ക്കുന്നതുമായ സംവിധാനം

ആവാസ വ്യവസ്ഥ 

276.ഭക്ഷ്യശൃംഖലകളിലെ (Food Chain) ആദ്യ കണ്ണി 

ഹരിത സസ്യം

277.ഭക്ഷ്യശൃംഖലകളിലെ അവസാന കണ്ണി 

മാംസഭോജികള്‍ 

278.വിവിധ ഭക്ഷ്യശ്യംഖലകള്‍ ഒന്നിച്ചുചേര്‍ന്നുണ്ടാകുന്നതാണ്

ഭക്ഷ്യശ്യംഖലാജാലം (Food Web)                

279.സ്വന്തമായി ആഹാരം നിര്‍മ്മിക്കുന്ന ഹരിത സസ്യങ്ങള്‍ അറിയപ്പെടുന്നത് 

ഉത്പാദകര്‍ 

280.ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികള്‍ 

ഉപഭോക്താക്കള്‍ 

281.ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണോട് ചേര്‍ക്കുന്ന ബാക്ടീരിയ, ഫംഗസ് എന്നീ സുഷജീവികള്‍

വിഘാടകര്‍

282.ഏറ്റവും കൂടുതല്‍ ചലന സ്വാതന്ത്ര്യമുള്ള സന്ധികള്‍ 

ഗോളര സന്ധി (Ball and Socket Joint)                

283.ഒരു ഭാഗത്തേക്ക് മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന സന്ധികള്‍

വിജാഗിരി സന്ധികള്‍(Hinge Joint)

284.ഒരു അസ്ഥി മറ്റൊന്നില്‍ ഇരു ദിശകളിലേക്കും തിരിയുന്ന തരം സന്ധികളാണ്

കീലസന്ധി (Pivot Joint)

285.കൈമുട്ടിലേയും കാല്‍മുട്ടിലേയും സന്ധികള്‍ 

വിജാഗിരി സന്ധികള്‍

286.കഴുത്തില്‍ കാണപ്പെടുന്നത് 

കീല സന്ധി                       

287.തോളിലും ഇടുപ്പിലുമൊക്കെ കാണപ്പെടുന്ന സന്ധികളാണ് 

ഗോളര സന്ധി

288.അസ്ഥിഭംഗം ഉണ്ടായ ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന മരം, പ്ലാസ്റ്റിക്, ലോഹം എന്നിവികൊണ്ടു നിര്‍മ്മിച്ച് ഉറപ്പുള്ള താങ്ങുപലകയാണ് 

സ്പ്ലിന്‍റ് 

289.പൂവിലെ ആണ്‍ലിംഗാവയവം

കേസരപുടം (Androecium)

290.പൂവിലെ സ്ത്രീലിംഗാവയവം 

ജനിപുടം (Gynoecium)                   

291.ഒരേ പൂവില്‍ കേസരപുടവും, ജനിപുടവും കാണുന്ന പുഷ്പം

ദ്വിലിംഗ പുഷ്പം (Bisexual Flowers) eg: അരളി, ശംഖുപുഷ്പം , Etc 

292.കേസരപുടവും, ജനിപുടവും വെവ്വേറെ പൂക്കളില്‍ കാണപ്പെടുന്നത് 

ഏകലിംഗ പുഷ്പം (Unisexual Flowers) eg: മത്തന്‍, പാവല്‍

293.ആണ്‍പൂവും, പെണ്‍പൂവും ഒരുമിച്ച് കാണുന്നവയാണ്

മത്തന്‍, വെള്ളരി, പാവല്‍, പടവലം, കുമ്പളം, തെങ്ങ്, കവുങ്ങ് 

294.പുംബീജം അണ്ഡവുമായി കൂടിച്ചേരുന്ന പ്രവര്‍ത്തനം

ബീജസങ്കലനം (Feritlisation) 

295.പരാഗിയില്‍ നിന്ന് പരാഗരേണുക്കള്‍ പരാഗണ സ്ഥലത്ത് പതിക്കുന്നതാണ്

പരാഗണം (Pollination)                       

296.പരാഗണത്തിന് സഹായിക്കുന്ന ഘടകങ്ങള്‍

പരാഗണകാരികള്‍

297.നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ് എന്നിവയില്‍ പരാഗണം നടക്കുന്നത് 

കാറ്റ് വഴി 

298.കുരുമുളകില്‍ പരാഗണം നടക്കുന്നത് 

ജലം (മഞ്ഞുതുള്ളി വഴി)

299.വാനിലയില്‍ പരാഗണം നടക്കുന്നത് 

മെലിപ്പോണ ഇനത്തില്‍പ്പെട്ട തേനീച്ച വഴി

300.ഗുണമേന്മയുള്ള ചെടിയില്‍ നിന്ന് പരാഗരേണുക്കള്‍ ശേഖരിച്ച് മറ്റൊരു പൂവിന്‍റെ പരാഗണ സ്ഥലത്ത് വിതറുന്നതാണ് 

കൃത്രിമ പരാഗണം                      

301.ഒരു പൂവില്‍ നിന്ന് ഒരുഫലം മാത്രമുണ്ടാകുന്ന ഫലങ്ങളാണ് 

ലഘുഫലങ്ങള്‍ eg: മാങ്ങ, തക്കാളി 

302.ഒരു പൂവില്‍ ഒന്നിലധികം ഫലങ്ങള്‍ ഉണ്ടാകുന്ന തരം ഫലങ്ങളാണ്

പുഞ്ജഫലങ്ങള്‍ (Aggregate Fruit) eg: സീതപ്പഴം, ബ്ലാക്ക്ബറി, അരണമരക്കായ് 

303.സംയുക്തഫലങ്ങള്‍ക്ക് (Multiple Fruit) ഉദാഹരണങ്ങളാണ്

ചക്ക, കൈതച്ചക്ക 

304.ചില സസ്യങ്ങളില്‍ അണ്ഡാശയം വളര്‍ന്ന് ഫലം ഉണ്ടാകുന്നതിന് പകരം പൂഞെട്ട്, പുഷ്പാസനം തുടങ്ങിയവയില്‍ നിന്ന് ഫലം ഉണ്ടാകുന്നവയാണ് 

കപടഫലങ്ങള്‍ (False Fruit) eg: കശുമാങ്ങ, ആപ്പിള്‍ 

305.ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന, കുറഞ്ഞ അളവില്‍ മാത്രം ആവശ്യമായ പോഷക ഘടകം

 കൊഴുപ്പ് 

306.രക്തത്തിലെ കൊളസ്ട്രോളിന്‍റെ സാധാരണ അളവ് 

200 mg / 100 ml വരെ                     

307.കടല്‍മത്സ്യങ്ങളുടെ തല കഴിക്കുന്നതിലൂടെ ലഭിക്കുന്ന മൂലകം

അയഡിന്‍

308.ശരീരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നല്‍കുന്ന പോഷകഘടകം

ധാന്യകം(കാര്‍ബോഹൈഡ്രേറ്റ്)

309.ധാന്യകങ്ങളുടെ വിവിധ രൂപങ്ങളാണ് 

അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് 

310.അന്നജ പരിശോധനക്ക് ഉപയോഗിക്കുന്നത് 

അയഡിന്‍ ലായനി (അന്നജത്തില്‍ അയഡിന്‍ ലായനി ചേര്‍ക്കുമ്പോള്‍ കടും നീല നിറം ഉണ്ടാകുന്നു)

311.ശരീരനിര്‍മ്മിതിക്കും, വളര്‍ച്ചക്കും സഹായകമായ പോഷക ഘടകമാണ്

മാംസ്യം (പ്രോട്ടീന്‍)                              

312.പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ 

കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ 

313.ഓരോ ദിവസവും ലഭിക്കേണ്ട പ്രോട്ടീന്‍റെ അളവ് 

ശരീരഭാരത്തിന് അനുസരിച്ച് ഒരുകിലോഗ്രാമിന് ഒരു ഗ്രാം പ്രോട്ടീന്‍ 

314.പ്രോട്ടീന്‍റെ കുറവു മൂലമുണ്ടാകുന്ന രോഗമാണ് 

ക്വാഷിയോര്‍ക്കര്‍

error: