മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

ജോൺ ഡ്യൂയി

 • ജോൺ ഡ്യൂയി ജനിച്ചത് -യു എസ് എ
 • ‘The School and Society’ എന്ന ഗ്രന്ഥം രചിച്ചത് – ജോൺ ഡ്യൂയി 
 •  ‘ഭാവി ജീവിതത്തിന് വേണ്ട തയ്യാറെടുപ്പല്ല വിദ്യാഭ്യാസം. അത് യഥാര്‍ത്ഥ ജീവിതം തന്നെയാണ്’ ആരുടെ വാക്കുകള്‍ – ജോണ്‍ ഡ്യൂയി
 •  പ്രവര്‍ത്തനം, പ്രശ്നം, ദത്തങ്ങള്‍, നിഗമനം, പരിശോധന എന്നിങ്ങനെ ബോധന സബ്രദായത്തെ അഞ്ചായി തരം തിരിച്ചത് –  ജോണ്‍ ഡ്യൂയി
 • വീട്ടില്‍ നിന്നകന്ന ഒരു വീടായി (Home away from Home) വിദ്യാലയത്തെ കണക്കാക്കിയ വ്യക്തി – ജോൺ ഡ്യൂയി
 • ‘Moral Principles of Education’ എന്ന കൃതി രചിച്ചത്  – ജോൺ ഡ്യൂയി
 •  ജോണ്‍ ഡ്യൂയി  ചിക്കാഗോയില്‍ പ്രായോഗിക വാദ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ലബോറട്ടറി സ്കൂള്‍ സ്ഥാപിച്ച വര്‍ഷം – 1876 
 • ജോണ്‍ ഡ്യൂയി അന്തരിച്ച വര്‍ഷം –  1952

പെസ്റ്റലോസി

 • പെസ്റ്റലോസി ജനിച്ച വര്‍ഷം 1746 
 • ഏതു രാജ്യത്തിലാണ് പെസ്റ്റലോസി ജനിച്ചത് സ്വിറ്റ്സര്‍ലന്‍റ് 
 • അധ്യാപക പരിശീലനം എന്ന ആശയം മുന്നോട്ട് വെച്ചത് – പെസ്റ്റലോസി
 • ‘How JetudeTeachers her Children’ എന്ന പുസ്തകം രചിച്ചത് – പെസ്റ്റലോസി
 •  ‘മനുഷ്യത്വത്തിന്‍റെ പരമമായ പൂര്‍ണ്ണത നേടാന്‍ വ്യക്തികളെ സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം’ എന്ന് പറഞ്ഞത്  – പെസ്റ്റലോസി
 •  ‘ലഘുവായതില്‍ നിന്ന് സങ്കീര്‍ണ്ണതയിലേക്ക്’ എന്ന ആശയവുമായി ബന്ധപ്പെട്ടതാര്  – പെസ്റ്റലോസി  
 • തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവായി പരിഗണിക്കുന്നത് – പെസ്റ്റലോസി 
 • നിരീക്ഷണം; വസ് തുബോധനം, അനുക്രമീകരണം എന്നിവ ആരുടെ ബോധനരീതിയുടെ സവിശേഷതയാണ് – പെസ്റ്റലോസി
 • ‘വായിക്കുന്നതിന് മുമ്പ് സംസാരിക്കുകയും എഴുതുന്നതിന് മുമ്പ് വരയ്ക്കുകയും ചെയ്യുന്നത് ആരുടെ ദര്‍ശനമാണ് – പെസ്റ്റലോസി എവിടെയാണ് പെസ്റ്റലോസി തന്‍റെ വിദ്യാലയം സ്ഥാപിച്ചത് – ബര്‍ഗ് ടോര്‍ഫ്
 • വേഡനിലെ പ്രശസ്ത വിദ്യാലയത്തില്‍ 20 വര്‍ഷം അധ്യാപകനായിരുന്ന ചിന്തകന്‍ – പെസ്റ്റലോസി  
 • ‘നല്ല വീടാണ് ഏറ്റവും നല്ല വിദ്യാലയം. കാരണം സ്നേഹത്തിന്‍റെയും സഹകരണത്തി ന്‍റെയും കേന്ദ്രമാണിത്’ ഇങ്ങനെ പറഞ്ഞത് – പെസ്റ്റലോസി
 • പെസ്റ്റലോസി അന്തരിച്ച വര്‍ഷം 1827

റൂസ്സോ

 • റൂസ്സോയുടെ പൂര്‍ണ്ണനാമം ജീന്‍ ജാക്വസ് റൂസ്സോ 
 • റൂസ്സോ ജനിച്ചത് എവിടെ? ജനീവ 
 • പതിനെട്ടാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ചിന്തകന്‍ റൂസ്സോ
 •  ‘എമിലി’ എന്ന ഗ്രന്ഥം രചിച്ചത് – റൂസ്സോ 
 • ‘എമിലി എന്ന ഗ്രന്ഥത്തിന്‍റെ 5-ാം അധ്യായത്തില്‍ എന്തിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു –  സ്ത്രീ വിദ്യാഭ്യാസം 
 • “പ്രകൃതിയിലേക്ക് മടങ്ങുക’ എന്നാഹ്വാനം  ചെയ്ത ചിന്തകന്‍ – റൂസ്സോ 
 • റൂസ്സോവിന്‍റെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയെ ഇദ്ദേഹം വിശേഷിപ്പിച്ചത് – പോസിറ്റീവ് എഡ്യൂക്കേഷന്‍ 
 • ‘നെഗറ്റീവ് എഡ്യൂക്കേഷന്‍’ എന്ന ആശയവുമായി ബന്ധപ്പെട്ടതാര്? – റൂസ്സോ 
 • സോഷ്യല്‍ കോണ്‍ട്രാക്ട്’ ആരുടേതാണ്.- റൂസ്സോ 
 • വിദ്യാഭ്യാസത്തെ സംബന്ധിച്ച റൂസ്സോയുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ ഗ്രന്ഥം –  എമിലി 
 • ‘The Progress of Arts and Science’ എന്ന കൃതി രചിച്ചത് –  റൂസ്സോ

മരിയ മോണ്ടിസോറി

 •  മരിയ മോണ്ടിസോറിയുടെ ജന്മദേശം ഇറ്റലി .
 • ‘മോണ്ടി സ്റ്റോറി വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഉപജ്ഞാതാവ് – മരിയ മോണ്ടിസ്റ്റോറി 
 • മരിയ മോണ്ടിസ്സോറിയുടെ സ്കൂള്‍ അറിയപ്പെ ടുന്നത് – ചില്‍ഡ്രന്‍സ് ഹോം 
 • ചില്‍ഡ്രന്‍സ് ഹോമില്‍ അധ്യാപിക അറിയപ്പെടുന്നത് – ഡയറക്ട്രസ് 
 • ‘ശിശുവിനെ കണ്ടെത്തല്‍’ എന്ന കൃതി രചിച്ചത് – മരിയ മോണ്ടിസ്റ്റോറി 
 • ‘The Montessori Method എന്ന പുസ്തകം രചിച്ചത് – മരിയ മോണ്ടിസ്റ്റോറി
 •  “ഇന്ദ്രിയങ്ങളിലൂടെയാണ് ശിശു അറിവും അനുഭവങ്ങളും ആര്‍ജ്ജിക്കുന്നത്’ എന്നഭിപ്രാ യപ്പെട്ടത് – മോണ്ടിസ്സോറി 
 • പഠനം കളിരീതിയില്‍ ആയിരിക്കണമെന്ന് പറഞ്ഞത് – മരിയ മോണ്ടിസ്റ്റോറി 
 • ‘വിദ്യാഭ്യാസത്തിന്‍റെ ഉള്ളുകള്ളികള്‍’ എന്ന കൃതി രചിച്ചത് –  മരിയ മോണ്ടിസ്റ്റോറി 
 • ‘പ്രചോദിത പഠനം എന്ന പേരില്‍ ഒതുക്കാവുന്ന വിദ്യാഭ്യാസം’ ആരുടേതാണ് – മരിയ മോണ്ടിസ്റ്റോറി
 • മോണ്ടിസ്സോറിയുടെ വിദ്യാലയത്തില്‍ എത വയസ്സുള്ള കുട്ടികളെയാണ് പാര്‍പ്പിച്ചിരുന്നത്  – 2 വയസ്സ് മുതല്‍ 7 വയസ്സ് വരെ 
 • പരീക്ഷണ മനഃശാസ്ത്രവും സാമൂഹ്യ നരവംശ ശാസ്ത്രവും അനുസരിച്ചുള്ള വിദ്യാഭ്യാസ തത്വങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തത്  – മരിയ മോണ്ടിസ്റ്റോറി 
 • ‘പേശി പരിശീലന ദര്‍ശനം’ (Principle of Muscle training) ആരുമായി ബന്ധപ്പെട്ടിരിക്കുന്നു. –  മരിയ മോണ്ടിസ്റ്റോറി
 • ‘ശിശുവിന്‍റെ സ്ഥാനവും വിദ്യാഭ്യാസവും’ എന്ന ഗ്രന്ഥം രചിച്ചത് –  മരിയ മോണ്ടിസ്റ്റോറി 
 • മരിയ മോണ്ടിസോറി അന്തരിച്ച വര്‍ഷം – 1952

ഫെഡറിക് ഫ്രോബല്‍

 • ഫെഡറിക് ഫ്രോബല്‍ ജനിച്ചത് 1782  – ജര്‍മ്മനി
 •  ‘കിന്‍റര്‍ഗാര്‍ട്ടന്‍’ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് – ഫ്രോബല്‍ 
 • ‘കിന്‍റര്‍ഗാര്‍ട്ടന്‍’ എന്ന വാക്കിനര്‍ത്ഥം  – കുട്ടികളുടെ പൂന്തോട്ടം
 • ഫ്രോബലിന്‍റെ പൂര്‍ണ്ണ നാമം – ഫെഡറിക് വില്‍ഹോം അഗസ്റ്റ് ഫ്രോബല്‍
 • സ്വയം പ്രവര്‍ത്തനമാണ് വിദ്യാഭ്യാസത്തിന്‍റെ മാര്‍ഗം’ ആരുടെ വാക്കുകള്‍ – ഫ്രോബല്‍
 •  ‘പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ് – ഫ്രോബല്‍
 • ‘Education of Man എന്ന കൃതി രചിച്ചത് – ഫ്രോബല്‍ 
 • ഫ്രോബല്‍ തന്‍റെ പ്രഥമ കിന്‍റര്‍ഗാര്‍ട്ടന്‍  സ്ഥാപിച്ചത് – ബ്ലാങ്കന്‍ബര്‍ഗ് (1837) 
 • ‘വിദ്യാഭ്യാസവും വികസനവും’ എന്ന കൃതി രചിച്ചത് – ഫ്രോബല്‍
 •  പഠന ത്തില്‍ ‘കളി രീ തിയ്ക്ക് ‘ കൂടുതല്‍ പ്രാധാന്യം നല്‍കിയതാര് – ഫ്രോബല്‍ 
 • നെപ്പോളിയനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസ ചിന്തകന്‍ – ഫ്രോബല്‍
 •  ‘ശിശുവിന്‍റെ നൂറ്റാണ്ട്’ എന്നറിയപ്പെടുന്ന  നൂറ്റാണ്ട് – 19 
 • ‘Mother play and Nursery Songs കൃതി തയ്യാറാക്കിയത് – ഫ്രോബല്‍ 
 • ‘ശിശു വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഉപജ്ഞാതാവ് – ഫ്രോബല്‍ 
 • ‘കളി’ രീതിയുടെ ഉപജ്ഞാതാവ് – ഫ്രോബല്‍
 • സ്വകീയ പ്രവര്‍ത്തനം (Self Activity) എന്ന തത്ത്വ ത്തില്‍ സംഗ്രഹിക്കാവുന്നതാണ്. ആരുടെ വിദ്യാഭ്യാസ പദ്ധതിയാണ് – ഫ്രോബല്‍

ജോണ്‍ ലോക്ക് 

 

 • ശിശുവിദ്യാഭ്യാസം വീട്ടില്‍ത്തന്നെ നടത്തണമെന്നും പൊതുവിദ്യാഭ്യാസത്തെക്കാള്‍ മെച്ചം സ്വകാര്യവിദ്യാഭ്യാസമാണെന്നും പറഞ്ഞത് –  ജോണ്‍ ലോക്ക് 
 • ‘Some thought concerning Education’എന്ന കൃതി രചിച്ചത് – ജോണ്‍ ലോക്ക്
 • മുഖ്യമായും അനുഭവങ്ങളെ ആധാരമാക്കി പഠനം നടത്തിയതാര്  – ജോണ്‍ ലോക്ക്
 • ഉത്തമശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്ന് പറഞ്ഞത് – ജോണ്‍ ലോക്ക് 
 • സമാധാനകാലത്തും യുദ്ധകാലത്തും വിവേക പൂര്‍വ്വം പ്രവര്‍ത്തി ക്കുന്ന പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്ന് പറഞ്ഞത്  – ജോണ്‍ ലോക്ക് 

കൊമേനിയസ്സ്

 • കൊമേനിയസ്സിന്‍റെ പൂര്‍ണ്ണനാമം ജോണ്‍ ആമസ് കൊമേനിയസ്
 • കൊമേനിയസ്സ് ജനിച്ചത് 1592ല്‍ മൊറേമിയ
 • ഏതു നൂറ്റാണ്ടിലാണ് കൊമേനിയസ് ജീവിച്ചി രുന്നത് – 17
 • The Great Didatic എന്ന പുസ്തകം രചിച്ചത് കൊമേനിയസ് 
 • കൊമേനിയസിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ഫ്രാന്‍സിസ് ബേക്കണ്‍
 •  ആരുടെ വിദ്യാഭ്യാസ ലക്ഷ്യമാണ് അറിവ്, നന്മ, ഭക്തി – കൊമേനിയസ്സ് 
 • 1 വയസ്സ് മുതല്‍ 6 വരെയുള്ള കാലഘട്ടത്ത കൊമേനിയസ്സ് വളിച്ചത് – മദര്‍ സ്കൂള്‍
 • ‘ക്രിസ്തുവിനെപ്പോലെ നന്മയും ഭക്തിയും ഉണ്ടാകണമെന്ന് പറഞ്ഞത് – കൊമേനിയസ് 
 • Gate of TonguesUnlocked എന്ന കൃതി രചിച്ചത് -കൊമേനിയസ്സ്
 • കൊമേനിയസ്സിന്‍റെ അഭിപ്രായത്തില്‍ നല്ല വിദ്യാഭ്യാസത്തിന്‍റെ മൂന്നു താക്കോലുകള്‍ ഏതെല്ലാം  – നല്ല അധ്യാപകര്‍, നല്ല പാഠപുസ്തകം, നല്ല  പഠനരീതികള്‍ 
 • വിദ്യാഭ്യാസം ജനകീയമാക്കണമെന്ന് വാദിച്ച വരില്‍ പ്രമുഖന്‍ – കൊമേനിയസ്സ് 
 • ‘ദൈവത്തിന്‍റെ ശാസ്വതാനന്ദം കണ്ടെത്തേണം ലോകത്തില്‍ ഒന്നും സ്വന്തമല്ല, എല്ലാം എല്ലാ വരുടേതുമാണ്” ആരുടെ വാക്കുകള്‍ – കൊമേനിയസ്സ് 
 • ഭൂമിയിലോ, സ്വര്‍ഗ്ഗത്തിലോ, പാതാളത്തിലോ ഉള്ള ഏതു വിജ്ഞാനത്തിനും വിദ്യാര്‍ത്ഥികള്‍ അവകാശികളെന്ന്’ പറഞ്ഞത് – കൊമേനിയസ്സ് . 
 • കുട്ടികളെ കൂട്ടിലെ കിളികളെപ്പോലെ കരുതരുത്.അവരെ സ്വച്ഛന്ദം വിഹരിക്കാന്‍ അനുവദിക്കണം. അവരില്‍ മൂല്യങ്ങള്‍ വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. ആരുടെ അഭിപ്രായം – കൊമേനിയസ്സ്.

ആല്‍പ്പോര്‍ട്ട്

 • സവിശേഷ സിദ്ധാന്തം (Trait Theory) ആവിഷ്കരിച്ചത് – ആല്‍പ്പോര്‍ട്ട് 
 • ആല്‍പ്പോര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ ഒരു വ്യക്തിയില്‍ എത്രതരം സവിശേഷകള്‍ (Trait) ഉണ്ട്- 3
 • എത്രമത്തെ വയസ്സിലാണ് ആല്‍പ്പോര്‍ട്ട് ഫ്രോയിഡിനെ സന്ദര്‍ശിച്ചത് – 22
 • ആല്‍പ്പോര്‍ട്ടിന്‍റെ കാലഘട്ടം – 1897 – 1967
 • ‘പ്രോപ്രിയം’ എന്ന വാക്ക് ഉപയോഗിച്ചതാര് – ആല്‍പ്പോര്‍ട്ട് 
 • ഒരാളുടെ വ്യക്തിത്വ ത്തിന്‍റെ  കാമ്പ് എന്നര്‍ത്ഥത്തെ വിശേഷിപ്പിച്ചത് -പ്രോപിയം 
 • ഒരാളില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം പ്രകടമാകുന്ന സവിശേഷതകളെ ആല്‍പ്പോര്‍ട്ട് വിശേഷിപ്പിച്ചത് – ദ്വിതീയ സവിശേഷതകൾ
 • ഒരാളുടെ വ്യക്തിത്വ സവിശേഷതകള്‍ മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ഒരു ട്രെയിറ്റില്‍ ആണങ്കില്‍ അത് അറിയപ്പെടുന്നത് – മുഖ്യസവിശേഷത

വൈഗോഡ്സ്കി

 • വൈഗോഡ്സ്കിയുടെ ജന്മദേശം – ബൈലേഷ്യ (ബലാസ്) 
 • എത്രാമത്തെ വയസ്സിലാണ് വൈഗോഡി അന്തരിച്ചത് –  37 (ക്ഷയരോഗം) 
 • Language and thought (1937) Selected Psychological Studies (1956) Department of Higher mental process(1960) എന്നീ കൃതികള്‍ രചിച്ചത് – വൈഗോഡ്സ്കി. 
 • സാമൂഹ്യ-സാംസ്കാരിക സിദ്ധാന്തം ആവിഷ്കരിച്ചത് – വൈഗോഡ്സ്കി 
 • വൈഗോഡ് സ്കിയുടെ സിദ്ധാന്തങ്ങള്‍ക്ക് പ്രചോദനമായ വിപ്ലവം – റഷ്യ 
 • വൈഗോഡ്സ്കി തന്‍റെ സിദ്ധാന്തങ്ങള്‍ക്ക് അടിത്തറയായി കണ്ട് ദര്‍ശനം-  സോഷ്യലിസം 
 • ZPD, Scaffolding  എന്നീ ആശയങ്ങള്‍ രൂപീകരിച്ചത് – വൈഗോഡ്സ്കി 
 • Scaffolding പിന്‍വലിക്കേണ്ട സമയം – സ്വാശയപഠനം സാധ്യമാക്കുമ്പോള്‍ 
 • Current ability level,potential ability level ഏതു സിദ്ധാന്തമായി ബന്ധപ്പെട്ടിരിക്കുന്നു –  ZPD
 • സംവാദാത്മക പഠനം, സഹവര്‍ത്തിക പഠനം എന്നീ ആശയങ്ങള്‍ നല്‍കിയതാര് – വൈഗോഡ്സ്കി 
 • സഹകരണാത്മക പഠനം എന്ന ആശയം നല്‍കിയത്  – വൈഗോഡ്സ്കി 
 • വായന ശേഷി വികസിപ്പി ക്കു ന്നതിന് വൈഗോഡ്സ്കി നല്‍കിയ ഉപായം – പ്രതിക്രിയാധ്യാപനം
 • ഗ്രൂപ്പ് തിരിഞ്ഞ് ഇരുന്ന് കുട്ടികള്‍ ആശയങ്ങള്‍  വായിച്ച് ഗ്രഹിക്കുന്ന രീതി –  പ്രതിക്രിയാധ്യാപനം 
 • Convergence Theory ആവിഷ്‌കരിച്ചത് –  വൈഗോഡ്സ്കി 
 • കുട്ടിക്ക് 2 വയസ്സാകുമ്പോള്‍ ഭാഷയും ചിന്തയും കൂട്ടിമുട്ടുന്നതിന് വൈഗോഡ്സ്കി വിശേഷിപ്പിച്ചത് – Convergence Theory

കാള്‍ റോജേഴ്സസ്

 • മാനവികതാവാദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ ചിന്തകന്മാര്‍ – കാള്‍ റോജേഴ്സസ്, അബ്രഹാം മാസ് ലോ
 • ‘ആത്മസാക്ഷാത്കാരം’ എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയത് – റോജേഴ്സ്, മാസ് ലോ
 • നന്മ-തിന്മകള്‍ വേര്‍തിരിച്ചറിയാനും തനിക്ക് അനുഗുണമായതിനെ വേര്‍തിരിച്ചെടുക്കാനുള്ള ശേഷിയെ റോജേഴ്സ് വിശേഷിപ്പിച്ചത് – ജൈവ മൂ ല്യ നിര്‍ണ്ണയം . (Organismic Valging)
 •  കക്ഷികേന്ദ്രീകൃത ചികിത്സാരീതി ആവിഷ്കരിച്ചത്  – കാള്‍ റോജേഴ്സ് 
 • സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓരോരുത്തര്‍ക്കും ഉള്ള കഴിവിനെ റോജേഴ്സ് വിശേഷിപ്പിച്ചത് – കക്ഷികേന്ദ്രീകൃത ചികിത്സ 
 • മനു ഷ്യന്‍റെ എല്ലാ തരം മാനസിക പ്രശ്നങ്ങള്‍ക്കും കാരണമായി കാള്‍ റോജേഴ്സസ് കണക്കാക്കുന്നത് അഹം v/s അഹം മാതൃക
 •  സേവനം, പരിഗണന, അംഗീകാരം തുടങ്ങിയ ആവശ്യങ്ങളെ റോജേഴ്സ് വിശേഷിപ്പിച്ചത് – അഹം പരിഗണന

ആല്‍ബര്‍ട്ട് ബന്ദുര

 • ആല്‍ബര്‍ട്ട് ബന്ദുരയുടെ ജനനം കാനഡ (1925) 
 • Adolescent Aggresson (1959), A Social Learning Analysis(1973) Social Learning Theory (1977) എന്നീ പുസ്തകങ്ങള്‍ രചിച്ചത് – ആല്‍ബര്‍ട്ട് ബന്ദുര
 •  ബോബോ പാവ പരീക്ഷണം നടത്തിയ ചിന്തകന്‍ –  ആല്‍ബര്‍ട്ട്  ബന്ദുര
 •  ‘സാമൂഹിക വികാസ സങ്കല്‍പ്പം’ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു – ആല്‍ബര്‍ട്ട് ബന്ദുര
 • സാമൂഹ്യ പഠന സിദ്ധാന്തം ആവിഷ്കരിച്ചത് – ആല്‍ബര്‍ട്ട് ബന്ദുര
 •  ഇയോള സര്‍വകലാശാലയില്‍ ഡോക്ടറേറ്റിന് പഠിക്കുമ്പോള്‍ ബന്ദുര ആവിഷ്കരിച്ച സിദ്ധാന്തം – സാമൂഹ്യ പഠന സിദ്ധാന്തം 
 • നിരീക്ഷണ പഠനം സിദ്ധാന്തം (Theory of Observational Learning)ആവിഷ്ക്കരിച്ചത് –  ആല്‍ബര്‍ട്ട്   ബന്ദുര
 • സാമൂഹ്യ പഠന സിദ്ധാന്തത്തിന്‍റെ മറ്റൊരു പേര് – നിരീക്ഷണ പഠന സിദ്ധാന്തം 
 • നിരീക്ഷണ പഠനസിദ്ധാന്തത്തിന്‍റെ ഘട്ടങ്ങള്‍

1. മാതൃക നല്‍കല്‍
2. ശ്രദ്ധ 
3. നിലനിര്‍ത്തല്‍
4. ചാലക – പ്രത്യുല്‍പ്പത്തി
5. അഭി പ്രേരണാ പ്രബലനം 

 നോം ചോംസ്കി

 • നോം ചോംസ്കിയുടെ ജന്മദേശം ഫിലാഡല്‍ഫിയ (1928 ഡിസംബര്‍ 7) 
 • നോം ചോംസ്കിയുടെ ഗുരുനാഥന്‍ സെലിക് ഹാരിസ് 
 • ‘Marphophonemics of Modern Hebrew തീസിസ് തയ്യാറാക്കിയത് – നോം ചോംസ്കി
 •  ചോംസ്കിയുടെ പി.എച്ച്.ഡി. പ്രബന്ധത്തിന്‍റെ പേര് –  Transformational Analysis
 •  ഭാഷാ സമാര്‍ജ്ജന ഉപകരണം (LAD) തയ്യാറാക്കിയത് – നോം ചോംസ്കി
 •  സാര്‍വലൗകിക വ്യാകരണം (UG)രൂപപ്പെടുത്തിയത്  – നോം ചോംസ്കി 
 • ‘വ്യാകരണഘടന’ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു – നോം ചോംസ്കി

എറിക് എച്ച് എറിക്സണ്‍

 •  മനോ-സാമൂഹിക വികാസ സിദ്ധാന്തം ആവി ഷ്കരിച്ചത് – എറിക്സണ്‍ 
 •  എറിക്സണ്‍ സാമൂഹിക ജീവിത പ്രതിസന്ധി കള്‍ അവതരിപ്പിച്ച വര്‍ഷം –  1956
 • എറിക്സന്‍റെ അഭിപ്രായത്തില്‍ ജീവിത പ്രതിസന്ധി ഘട്ടങ്ങളുടെ എണ്ണം – 8
 • എറിക്സന്‍റെ ജന്മദേശം അമേരിക്ക 
എറിക്സന്‍റെ സാമൂഹ്യവികാസഘട്ടങ്ങള്‍.

 1, അടിസ്ഥാന വിശ്വാസം v/s അവിശ്വാസം 

2. സ്വാശ്രയത്വം v/s ലജ്ജ 

3. മുന്‍കയ്യെടുക്കല്‍ v/s കുറ്റബോധ (തളിപ്രായമാണ് ഇത്) 

4. കര്‍മോത്സുകത v/s അപകര്‍ഷത

 5. വ്യക്തിത്വസ്ഥാപനംv/s വ്യക്തിത്വ പ്രതി സന്ധി 

6, ഗാഢബന്ധംv/s ഏകാകിത്വം 

7. നിര്‍മ്മാണക്ഷമത v/s നിശ്ചലത

8, ഉദ്ഗ്രഥിതം v/s നിരാശ 

 • എറിക്സന്‍റെ സാമൂഹിക വികാസ സിദ്ധാന്തത്തെക്കുറിച്ച് പരിശോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ രീതി – കേസ് സ്റ്റഡി 
 •  എറിക് എച്ച് എറിക്സിന്‍റെ കാലഘട്ടം –  1902 – 1994 

 തൊണ്‍ഡെയ്ക്ക്

 • ഏതുരാജ്യത്തിലെ സര്‍വകലാശാലിയെ അധ്യാപകനായിരുന്നു തൊണ്‍ഡെയ്ക്ക്  – ന്യൂയോര്‍ക്കിലെ കൊളംബിയ 
 • സ്ഥലപാനം (Place Learning) ഉപകരണ പഠനം (Tool Learning) ആരുമായി ബന്ധപ്പെട്ടിരിക്കുന്നു – തൊണ്‍ഡെയ്ക്ക് 
 • ഏതു ജീവിയുമായി ബന്ധപ്പെട്ടാണ് തോണ്‍ഡെക്ക് തന്‍റെ പരീക്ഷണങ്ങള്‍ നടത്തിയത് – പൂച്ച
 • സംബന്ധവാദം (Counectionsm)ആവിഷ്കരിച്ചത് – തൊണ്‍ഡെയ്ക്ക് 
 • ശ്രമപരാജയ സിദ്ധാന്തം (Trail and Error learning)രൂപപ്പെടുത്തിയത് – തൊണ്‍ഡെയ്ക്ക് 
 • ഫല നിയമം,അഭ്യാസനിയമം, സന്നദ്ധത നിയമം ഏതു സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു –  ശ്രമപരാജയ സിദ്ധാന്തം
 •  വിജയകരമായ ഓരോ പ്രകടനത്തിനും അനുയോജ്യമായ സമ്മാനമോ, പ്രശംസയോ നല്‍കുന്നത് പഠനത്തെ സഹായിക്കുമെന്ന് വിവരിച്ചത് – തൊണ്‍ഡെയ്ക്ക്
 • ഉരുവിടലിന്‍റെയും ആവര്‍ത്തന വിദ്യാഭ്യാസത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് തോണ്‍ഡെക്ക് പറഞ്ഞ സിദ്ധാന്തം – അഭ്യാസനിയമം 
 • പക്വത പഠനത്തിന്‍റെ പ്രാധാന്യത്തെ അടിവരയിട്ട നിയമം – സന്നദ്ധതാനിയമം
 • ബഹുമുഖ പ്രതികണനിയമം, മനോഭാവ നിയമം, സാദൃശ്യനിയമം, ധ്രുവീകരണ നിയമം, ഘടകങ്ങളുടെ പ്രഭാവനിയമം, ബൗധിത വ്യതിയാന നിയമം ഇവ തയ്യാറാക്കിയത് – തൊണ്‍ഡെയ്ക്ക് 

ഇവാൻ പെട്രോവിച്ച് പാവ്ലോവ് 

 • പാവ്‌ലോവ് തന്‍റെ പരീക്ഷണങ്ങള്‍ ചെയ്തത് – പട്ടിയില്‍ 
 • യഥാര്‍ത്ഥത്തില്‍ ഏത് മേഖലയിലാണ് പാവ്‌ലോവ് നിപുണനായിരുന്നത്  – ശരീര ശാസ്ത്രം
 • സ്വാഭാവിക ചോദനവും കൃത്രിമ ചോദനവും ഏതു വ്യക്തിയുടെ പരീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു – പാവ്‌ലോവ് 
 • അനുബന്ധം (Conditioning)എന്ന ആശയം ഏതു വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു – പാവ്‌ലോവ്
 • Law of Continguty, ചോദകങ്ങളുടെ സാമാന്യ വല്‍ക്കരണം, വിലോപം, വിളംബിത അനുബന്ധിത പ്രതികരണം ആരുമായി ബന്ധപ്പെട്ടിരി ക്കുന്നു  – പാവ്‌ലോവ്
 •  രണ്ട് അനുഭവങ്ങള്‍ ഒരേസമയം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിലൊരെണ്ണം രണ്ടാമത്തേതിനെ മനസ്സിലേക്ക് കൊണ്ടുവരുന്നു – Law of Lontiguity
 • അനുബന്ധം ചെയ്യപ്പെട്ട മണിനാദത്തോട് ഏറെക്കുറെ സമാനമായ മണിനാദങ്ങളെല്ലാം ഒരേ പോലെ പ്രതികരിക്കുന്നതിനെ – ചോദകങ്ങളുടെ സാമാന്യവല്‍ക്കരണം 
 • ഏറെക്കുറെ സമാനമായ ചോദകങ്ങള്‍ക്കിടയിലുള്ള സൂക്ഷ്മമായ വ്യത്യാസം തിരിച്ചറിയുന്ന പ്രക്രിയ – ചോദക വിവേചനം 
 • ആര്‍ജ്ജിച്ചെടുത്ത പ്രതികരണശേഷി നഷ്ടമാ ക്കുന്നതിനെ പാവ്‌ലോവ് വിശേഷിപ്പിച്ചത് – വിലോപം 
 • ചോദകങ്ങള്‍ക്കിടയിലുള്ള കാലതാമസം പട്ടി പൊരുത്തപ്പെടുന്നുവെങ്കില്‍ അത് – വിളംബിത അനുബന്ധിത പ്രതികരണം

ബി എഫ് സ്‌കിന്നര്‍

 •  ഏതു സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു ബി എഫ് സ്‌കിന്നര്‍ – ഹാര്‍വാര്‍ഡ് 
 • മനഃശാസ്ത്ര പരീക്ഷണത്തിന് പേടകം തയ്യാറാക്കിയതാര് -സ്‌കിന്നര്‍ 
 • ഏതു ജീവികളിലാണ് സ്‌കിന്നര്‍ തന്‍റെ പരീക്ഷണങ്ങള്‍ നടത്തിയത് –  എലി, പ്രാവ് 
 • പ്രക്രിയാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത് –  സ്കിന്നര്‍ 
 • ഓരോ പ്രതികരണത്തിന്‍റെയും അനന്തരഫലമായി വ്യവഹാരത്തിന്‍റെ രൂപപ്പെടലില്‍ നിര്‍ണ്ണായകമാവുന്നതിനെ ……………………. എന്നു പറയുന്നു – പ്രബലനം 
 • ഒരു താല്‍പര്യമുള്ള പ്രവര്‍ത്തനം മറ്റൊരു പവര്‍ത്തനത്തിന്‍റെ പ്രബലനകാരിയായി വര്‍ത്തിക്കുന്നതിനെയാണ്- പ്രീമാക് പ്രിന്‍സിപ്പിള്‍ 
 • ഭക്ഷണം, വെള്ളം തുടങ്ങിയ ജന്മസിദ്ധമായ അദിപ്രരണകള്‍ അറിയപ്പെടുന്നത് – പ്രാഥമിക പ്രബലനകാരികള്‍ 
 • അംഗീകാരം, പ്രശംസ, പ്രമോഷന്‍ തുടങ്ങിയ ആര്‍ജ്ജിച്ചെടുക്കുന്ന ചോദകങ്ങള്‍ അറിയപ്പെടുന്നത് – ദ്വിതീയ പ്രബലനകാരികള്‍ 
 • ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി നല്‍കുന്ന തൃപ്തികരമായ ചോദനമാണ് – ധനപ്രബലനം 
 • ആനുപാതികരമായതോ, അസ്വസ്ഥജനകമോ  ആയ ഒരു ചോദകത്തെ ഒഴിവാക്കുന്നതിന് വേണ്ടി നിര്‍ദ്ദിഷ്ട വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതാണ് – ഋണാത്മക പ്രബലനം 
 • പരിക്രമീകൃത ബോധനം (Programmed Instruction) ആവിഷ്‌കരിച്ചത്  –  സ്‌കിന്നര്‍ 
 • സ്വയംപഠനത്തിന് ഊന്നല്‍ നല്‍കി സ്കിന്നര്‍ ആവിഷ്കരിച്ച രീതി –  പരിക്രമീകൃത ബോധനം 
 • പ്രബലന സിദ്ധാന്തത്തിന്‍റെ പ്രായോഗിക സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് സ്‌കിന്നര്‍ തയ്യാറാക്കിയ രീതി – പരിക്രമീകൃത ബോധനം 
 • രേഖീയ കാര്യക്രമം (Liner Programme) ആവിഷ്കരിച്ചത് –  സ്കിന്നര്‍ 
 • ശാഖീയകാര്യക്രമം (Branched Programe) രൂപപ്പെടുത്തിയത് – നോര്‍മാന്‍ എ ക്രൗഡര്‍

കാള്‍ യുങ്

 • കാള്‍ യുങ് ജനിച്ച വര്‍ഷം 1875 ജൂലൈ 26 
 • കേരളത്തില്‍ കാള്‍ യുങ് എത്തിയ വര്‍ഷം – 1955 
 • സമഷ്ടി അവബോധം, സാര്‍വലൗകിക അവബോധം എന്നീ ആശയങ്ങള്‍ അവതരിപ്പിച്ച താര് – കാള്‍ യുങ് 
 • മനുഷ്യരാശി ഇതുവരെയായി ആര്‍ജ്ജിച്ച മുഴു വന്‍ അനുഭവങ്ങളാണ് …………………………അടിസ്ഥാനം – സമഷ്ടി അവബോധ മനസ്സ് 
 • നൂറ്റാണ്ടുകളായി രൂപപ്പെട്ട ഒരു നദീതീരത്തോട് മനുഷ്യമനസ്സിനെ ഉപമിച്ചതാര് – കാള്‍യൂങ്
 • ഫ്രോയിഡിന്‍റെ ‘ഇദിന്’ സമാനമായ കാള്‍ യുങിന്‍റെ ആശയം – നിഴല്‍ 
 • മനുഷ്യന്‍റെ നിഷ്കളങ്കതയും ജന്മവാസനപരവുമായ മാനസികതലത്തെ യുങ് വിശേഷിപ്പിച്ചത് – നിഴല്‍ 
 • എല്ലാ സ്ത്രീകളുടെയും അവബോധമനസ്സില്‍ പുരുഷത്വം, എല്ലാ പുരുഷന്മാരുടെയും അവ ബോധത്തില്‍ സ്ത്രീത്വം ഉണ്ടെന്ന് പറഞ്ഞതാര് – കാള്‍ യുങ് 
 • എല്ലാ മനുഷ്യരും Sysgy എന്ന ദ്വന്ദ്വ വ്യക്തിത്വത്തിനുടമകളാണെന്ന് പറഞ്ഞത് – കാള്‍ യുങ് 
 • സമഷ്ടി അവബോധമനസ്സിന്‍റെ ഉള്ളടക്കമായി പരിഗണിക്കുന്നത് – ആദിരൂപങ്ങള്‍ 
 • വിശ്ലേഷണ മനഃശാസ്ത്രവുമായി ബന്ധപ്പെട്ടത് – കാള്‍ യുങ്

ജറോം എസ് ബ്രൂണര്‍ 

 • വൈജ്ഞാനിക വികാസത്തിന് സമൂഹത്തിനും പരിസ്ഥിതിയ്ക്കും നിര്‍ണായക പങ്ക് ഉണ്ടെന്ന് കല്‍പ്പിച്ച വ്യക്തി – ജറോംസ് ബ്രൂണര്‍ 
 • താരതമ്യം നടത്തിയും സാമ്യവ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞും അതിന്‍റെ അടിസ്ഥാനത്തില്‍ വസ്തുക്കളെയും ആശയങ്ങളെയും തരംതിരി ക്കുകയും ചെയ്യലാണ് പഠനത്തിന്‍റെ മര്‍മ്മമെന്ന് പറഞ്ഞത് –  ജറോംസ് ബ്രൂണര്‍ 
 • പഠനത്തില്‍ സാമൂഹ്യ-സാംസ്കാരിക ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയത് –  ജറോംസ് ബ്രൂണര്‍ 
 • ആകാംക്ഷയും അനിശ്ചിതത്വവും കണ്ടെത്തല്‍ പഠനത്തിന്‍റെ അനിവാര്യഘടകമാണെന്ന് പറഞ്ഞത് –  ജറോംസ് ബ്രൂണര്‍
 • അടിസ്ഥാന ഘടന’ എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയ വ്യക്തി – ജറോംസ് ബ്രൂണര്‍
 • Concept attainment model (ആശയാധാന മാതൃക) എന്ന ബോധനമാതൃക ആരുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ് നിര്‍മ്മിച്ചത്  – ജറോംസ് ബ്രൂണര്‍ 
 • പഠനപ്രക്രിയയില്‍ സമൂഹത്തിനുള്ള അസന്നിഗ്ദ്ധമായ സ്ഥാനം അടിവരയിട്ട് കൊണ്ട് തയ്യാറാക്കിയ ബ്രൂണറുടെ പുസ്തകം – The culture of Education 
 • പഠനത്തില്‍ ചാക്രികാരോഹണത്തിന് പ്രാധാന്യം നല്‍കിയത് – ബ്രൂണര്‍
 •  ‘അറിവ് ഒരു ഉല്‍പന്നമല്ല, ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്’ എന്ന് പറഞ്ഞത് – ബ്രൂണര്‍ 
 • ‘സംസ്കാരം മനോവികസനത്തിന് സ്വാധീനം ചെലുത്തുന്നു’ പറഞ്ഞത്  – ബ്രൂണര്‍ 
 • പിയാഷെയുടെ ഇന്ദ്രിയ ചാലകഘട്ടത്തോട് സാദൃശ്യമുള്ള ബ്രൂണറുടെ ഘട്ടം –  പ്രവര്‍ത്തനഘട്ടം 
 • പിയാഷെയുടെ പ്രാഗ് മനോവ്യാപാരഘട്ടത്തിന് സമാനമായ ബുണറുടെ ഘട്ടം – ബിംബഘട്ടം 
 • ഔപചാരിക മനോവ്യാപാരഘട്ടത്തിന് സമാനമായ ബ്രൂണറുടെ ഘട്ടം – പ്രതീകാത്മക ഘട്ടം
 • വൈജ്ഞാനിക വികാസത്തെ ശിശുവികാസത്തിന്‍റെ അടിത്തറയായി കണ്ട വ്യക്തി  – ബ്രൂണര്‍ 
 • ബ്രൂണറുടെ ജന്മദേശം ന്യൂയോര്‍ക്ക് (യു എസ്) (1915)
 •  ‘Process of Education’ എന്ന ഗ്രന്ഥം രചിച്ചത്  – ബ്രൂണര്‍ 
 • ‘കണ്ടെത്തല്‍ പഠനം’ ആവിഷ്കരിച്ചത് ബ്രൂണര്‍
 •  ‘ കണ്ടെത്തല്‍ പഠനം’ എന്ന ആശയം ഏതു പുസ്തകത്തിലാണ് ബ്രൂണര്‍ വിവരിച്ചത്  – Process of Education 
 • കണ്ടെത്തല്‍ പഠനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുസ്തകം Towards a theory of instruction
 • The Cultrue of Education എന്ന പുസ്തകം രചിച്ചത് – ജറോംസ് ബ്രൂണര്‍
 •  പ്രവര്‍ത്തന ഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം എന്നിവ വിവരിച്ചത്  – ജറോംസ് ബ്രൂണര്‍
 •  ഏതൊരു ആശയത്തിന്‍റെയും പ്രാഥമികതലമായി ബ്രൂണര്‍ കണക്കാക്കുന്നത്  –  (പവര്‍ത്തനഘട്ടം . 
 • മനസ്സില്‍ ബിംബങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ള ആശയരൂപീകരണം ആരുടെ – ബ്രൂണര്‍  (2 തലം) 
 • ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ചിട്ടുള്ള ആശയരൂപീകരണവും, പ്രശ്നപരിഹാരവും സാധ്യമാക്കുന്ന ഘട്ടം  – പ്രതിരൂപാത്മക ഘട്ടം 

ജീൻ പിയാഷെ  

 • ഭാഷാ പഠനത്തിന്‍റെ ആദ്യപടിയായി പിയാഷെ കാണുന്നത് –  പ്രതീകാത്മക ചിന്തനം
 • വസ്തുക്കള്‍ക്കും ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കുമൊക്കെ പകരം പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന ഘട്ടം – പ്രാഗ് മനോവ്യാപാരഘട്ടം
 • ആകൃതിയും രൂപവും വ്യത്യാസപ്പെടുമ്പോള്‍  അളവില്‍ മാറ്റം സംഭവിക്കുന്നില്ലെന്ന തിരിച്ചറിവിനെ ——– എന്നു പറയുന്നു -കണ്‍സര്‍വേഷന്‍ 
 • മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ സംഭവങ്ങളെയോ, വസ്തുക്കളെയോ നോക്കി കാണാന്‍ കുട്ടികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് – അഹം കേന്ദ്രീകൃതചിന്ത 
 • എല്ലാ വസ്തുക്കള്‍ക്കും ജീവനുണ്ടെന്നും ജീവികളുടെ പ്രത്യേകതകളുണ്ടെന്ന ചിന്തയാണ് – സചേതന ചിന്ത 
 • സൂര്യന്‍ ഉറങ്ങാന്‍ പോകുന്നത് കൊണ്ടാണ് രാത്രിയാവുന്നതെന്ന ചിന്ത – സചേതന ചിന്ത 
 • നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളില്‍ ഒന്നില്‍ മാത്രം കേന്ദ്രീകരിക്കുന്ന പരിമിതിയാണ് – കേന്ദ്രീകരണം 
 • പുതിയ പ്രശ്‌നസന്ദര്‍ഭങ്ങളെ പൂര്‍വ അനുഭവങ്ങളുമായി യുക്തിപൂര്‍വം ബന്ധിപ്പിക്കുന്നതിനുള്ള ശേഷി – പ്രത്യാവര്‍ത്തന ചിന്ത
 • ‘സ്‌കീമ’എന്ന ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു – ജീന്‍ പിയാഷെ 
 • പരിസ്ഥിതിയുമായി ഇടപെടുമ്പോള്‍ നമ്മുടെ വൈജ്ഞാനിക ഘടന ആര്‍ജ്ജിച്ചെടുക്കുന്ന പുതിയ വൈജ്ഞാനിക അംശങ്ങളോ നെപു ണികളോ …………………… എന്ന് വിശേഷിപ്പിക്കുന്നു – സ്കീമ 
 • “അനുകൂലനം’ എന്ന ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു-  പിയാഷെ 
 • സ്വാംശീകരണം, സംസ്ഥാപനവും ബന്ധപ്പെട്ടിരിക്കുന്നത് – പിയാഷെ 
 • ഭാഷണ വികാസത്തിന് അഹം കേന്ദ്രീകൃതം, സമൂഹവല്‍കൃതം ഘട്ടം എന്നിവ വിവരിച്ച വ്യക്തി – പിയാഷെ 
 • പിയാഷെയുടെ ജന്മസ്ഥലം – സ്വിറ്റ്സര്‍ലന്‍റ് (1896) 
 • ‘ജനിതക വിജ്ഞാനം’ എന്ന ഗ്രന്ഥം രചിച്ചതാര്  – ജീന്‍ പിയാഷെ
 •  കുട്ടികളെ  ‘Little Scientist’ എന്ന് വിശേഷിപ്പിച്ചത്. – ജീന്‍ പിയാഷെ
 •  ജീവശാസ്ത്രരംഗത്ത് ചാള്‍സ് ഡാര്‍വിന്‍ നടത്തിയ മാറ്റങ്ങളെപ്പോലെ മനഃശാസ്ത്രരംഗത്ത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ വ്യക്തി – പിയാഷെ
 •  പ്രാഗ്മനോവ്യാപാര ഘട്ടം (2-7 വയസ്സ്)  –  യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള കഴിവ് 
പിയാഷെയുടെ ഘട്ടങ്ങള്‍ 

ഇന്ദ്രിയചാലകഘട്ടം (0-2) 
പ്രാഗ് മനോവ്യാപാരഘട്ടം (2-7) 
മൂര്‍ത്തമനോവ്യാപാര ഘട്ടം (7-11)
ഔപചാരിക മനോവ്യാപാരഘട്ടം (11 ന് മുകളില്‍) 

ഇന്ദ്രിയ ചാലകഘട്ടം (0-2 വയസ്സ്)

വസ്‌തു ബോധം 
സ്ഥലബോധം 
കാരണ ബോധം 
കലാബോധം എന്നിവ ഉണ്ടാകുന്നു

ഫ്രോയിഡ് 

 • ഫ്രോയിഡ് ജനിച്ച വര്‍ഷം 1896 മെയ് 6
 • ‘ഹിപ്നോസിഡ്’ എന്ന ചികിത്സാ രീതി ആവി ഷ്കരിച്ചത്  – ചാര്‍ക്കോട്ട് & ജാനര്‍
 •  ഏതു രോഗ ത്തിന്‍റെ ചികിത്സയ്ക്കാണ് ഹിപ് നോസിഡ് രീതി ഉപയോഗിക്കുന്നത് – ഹിസ്റ്റീരിയ 
 • രോഗ കാരണമായ മാനസിക പ്രശ്നങ്ങളെക്കുറിച്ച് രോഗികള്‍ക്ക് സ്വയം തിരിച്ചറിവുണ്ടാക്കാന്‍ സഹായകമായ ചികിത്സാ നടത്തമാണ് – ഹിപ് നോസിസ്
 •  ഫ്രീ അസോസിയേഷന്‍ ‘ എന്ന ചികിത്സാ രീതി രൂപപ്പെടുത്തിയത് – ജോസഫ് ബൂവര്‍,ഫ്രോയിഡ് 
 • സ്വകാര്യപ്രദമായും സുഖപ്രദമായും ഒരു കട്ടിലിലോ, സോഫയിലോ ഇരിക്കുന്ന രോഗി ചികിത്സിക്കുന്നവര്‍ക്ക് മുമ്പില്‍ തന്‍റെ മനസ്സ് തുറക്കുന്ന രീതി  – ഫ്രീ അസോസിയേഷന്‍ 
 • ഫ്രോയിഡിന്‍റെ അഭിപ്രായത്തില്‍ മനസ്സിന് എത്ര തലങ്ങളുണ്ട് – 3
 • മനുഷ്യന്‍റെ ചിന്തകളും അനുഭവങ്ങളും ഉള്ള മനസ്സ് അറിയപ്പെടുന്നത് – ബോധമനസ്സ് 
 • ബോധമനസ്സിന്‍റെ തൊട്ട് താഴെയുള്ള മനസ്സ്  – ഉപബോധമനസ്സ് ബോധമനസ്സിനെക്കാള്‍ വലിയ വിശാലമായ മനസ്സ് – ഉപബോധമനസ്സ് 
 • ഉപബോധമനസ്സിന് താഴെയുള്ള മനസ്സ് – അബോധമനസ്സ് 
 • മനുഷ്യമനസ്സിന്‍റെ മഹാഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന മനസ്സ്  – അബോധമനസ്സ്
 • ഫ്രോയിഡ് മഞ്ഞുമല എന്ന് വിശേഷിപ്പിച്ച് മനസ്സ് – അബോധമനസ്സ് 
 • നാക്ക് പിഴകള്‍ (Slip of Tongue) വരാന്‍ കാരണമായ മനസ്സ് – അബോധമനസ്സ് 
 • ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നീ അംശങ്ങളെ തരംതിരിച്ചതാര് – ഫ്രോയിഡ് 
 • ജന്മസിദ്ധമായ സവിശേഷതകളെയും നൈസര്‍ഗ്ഗിക പ്രചോദനങ്ങളെയും ഫ്രോയിഡ് വിശേഷിപ്പിച്ചത് – ഇദ്
 • മനുഷ്യന്‍റെ പ്രാകൃതമായ ആഗ്രഹങ്ങളും പ്രചോദനങ്ങളുമായണ് ………………….ന്‍റെ ഉള്ളടക്കം – ഇദ്
 • സുഖതത്ത്വ ത്തെ (Pleasure Principle) ആധാരമാക്കി പ്രവര്‍ത്തിക്കുന്നത് – ഇദ് 
 • സുഖം ലഭിക്കുന്നതിന് വേണ്ടി എന്ത് സാഹസവും പ്രേരിപ്പിക്കുന്ന മനസ്സിന്‍റെ ഘടകം – ഇദ്
 • നമ്മുടെ ചുറ്റുമുള്ള ലോകസാഹചര്യങ്ങള്‍ യഥാര്‍ത്ഥബോധത്തോടെ പരിഗണിക്കണമെന്ന് നിര്‍ബന്ധിക്കുന്ന മനസ്സിന്‍റെ ഘടകം – ഈഗോ 
 • യാഥാര്‍ത്ഥ്യ തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മനസ്സിന്‍റെ ഘടകം –  ഈഗോ 
 • ഇദിന്‍റെ പ്രാകൃതമായ അഭിലാഷങ്ങളുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന മനസ്സിന്‍റെ ഘടകം – ഈഗോ
 • കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ —————- ശക്തമായിരിക്കും – ഇദ്
 • ഫ്രോയിഡിന്‍റെ അഭിപ്രായത്തില്‍ മനസ്സിന്‍റെ മൂന്നാമത്തെ ഘടകം – സൂപ്പര്‍ ഈഗോ 
 • സൂപ്പര്‍ ഈഗോയുടെ ധര്‍മ്മം ഇദിന്‍റെ പ്രാകൃത ചോദകങ്ങളെ നിയന്ത്രിക്കുക 
 • സാമൂഹ്യതത്വം or സന്മാര്‍ഗ്ഗ തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മനസ്സിന്‍റെ ഘടകം – സൂപ്പര്‍ ഈഗോ
 •  ആദ്യകാലഘട്ടങ്ങളില്‍ ഇദിന്‍റെ പ്രേരകശക്തി – ലിബിഡോ or ലൈംഗിക ത്വര
 •  മനുഷ്യന്‍റെ അടിസ്ഥാന പ്രകൃതത്തിന് അടിസ്ഥാനം  – ലൈംഗികത, ആക്രമണവാസന
 • മനസ്സിന്‍റെ ഘടന സങ്കല്‍പ്പത്തില്‍ ഫ്രോയിഡ് പ്രതിപാദിക്കുന്നത്  – ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ 
 • ജനനം മുതല്‍ 2 വയസ്സ് വരെയുള്ള കാലഘ ട്ടത്തെ ഫ്രോയിഡ് വിശേഷിപ്പിച്ചത് – വദനഘട്ടം 
 • വദനഘട്ടത്തില്‍ ഇറോജീനസ് സോണ്‍ കേന്ദ്രീകരിച്ചിരിക്കുന്നത് വായയില്‍ 
 • കുടിക്കുക, നുകരുക, കടിക്കുക തുടങ്ങിയ വായ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പര്യം കാണിക്കുന്ന കാലഘട്ടം – വദനഘട്ടം 
 • ഗുദഘട്ടം (Anal Stage) ആരംഭിക്കുന്ന കാലം 2 വയസ്സോടെ 
 • മലമൂത്ര വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാതാപിതാക്കള്‍ കുട്ടിയെ പരിശീലിപ്പിക്കുന്ന ഘട്ടം –  ഗുദഘട്ടം 
 • ലിംഗഘട്ടം (Phallic Stage)ആരംഭിക്കുന്നത്  –  5-6 വയസ്സ് 
 • മാതൃകാമന (Depidpus complex) പിതൃകാമന Electra Complex)കാണപ്പെടുന്നത്‌ –  ലിംഗഘട്ടത്തില്‍ 
 • കൗമാരത്തിന് മുമ്പുള്ള കാലഘട്ടം – നിർലീന ഘട്ടം  (Latent Stage)

ഗസ്റ്റാര്‍ട്ട്

 • ഗസ്റ്റാര്‍ട്ട് മനഃശാസ്ത്രത്തിന്‍റെ പിതാവായി പരിഗണിക്കുന്നത്  – മാക്സ് വെര്‍ത്തിമര്‍ 
 • ഗസ്റ്റാര്‍ട്ട് മനഃശാസ്ത്രത്തിന്‍റെ വിചാരമാതൃകയ്ക്ക് രൂപം നല്‍കിയത് – മാക്സ് വെര്‍ത്തിമര്‍ 
 • ഗസ്റ്റാര്‍ട്ട് മനഃശാസ്ത്രം രൂപം കൊണ്ട് വര്‍ഷം 1912 
 • ഗസ്റ്റാര്‍ട്ട് എന്ന ജര്‍മ്മന്‍ വാക്കിനര്‍ത്ഥം – സമഗ്രത/Whole
 • പ്രത്യക്ഷത്തെ (Perciption)അടിസ്ഥാനമാക്കിയ സിദ്ധാന്തം – ഗസ്റ്റാര്‍ട്ട് 
 • ‘ഫൈ പ്രതിഭാസം’ ഏതു മനഃശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു – മാര്‍ക്സ് വെര്‍ത്തിമര്‍ 
 • ഏതു കളിക്കോപ്പ് ഉപയോഗിച്ചാണ് വെര്‍ത്തിമര്‍, ഫൈ പ്രതിഭാസം ചെയ്തത് – സടോപോസ് കോപ്പ്
 • ചെറിയ വിടവുകള്‍ മനസ്സുകൊണ്ട് പൂര്‍ത്തീക രിക്കാനുള്ള ഒരു പ്രവണതയുണ്ടങ്കില്‍ അതിനെ………………….എന്നു പറയുന്നു – പരിപൂര്‍ത്തി നിയമം 
 • കാഴ്ചയ്ക്ക് സാദശ്യമുള്ളവയെ ഒരു കൂട്ടമായി കാണുന്ന പ്രവണത – സാദ്യശ്യനിയമം
 • അടുത്തുള്ളവയെ കൂട്ടമായി കാണുന്നുവെങ്കില്‍ ആ പ്രതിഭാസത്തെ ————— എന്നു പറയുന്നു – സാമീപ്യനിയമം 
 • തുടര്‍ച്ച നിയമം ഏതു സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു – ഗസ്റ്റാര്‍ട്ട് 
 • കര്‍ട് ലെവിന്‍റെ ക്ഷേത്ര സിദ്ധാന്തം ഏതു ആശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു – ഗസ്റ്റാര്‍ട്ട് സിദ്ധാന്തം
 • സാകല്യരൂപം (Whole) ഏത് ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു – ഗസ്റ്റാര്‍ട്ട് 
 • ഗസ്റ്റാര്‍ട്ട് ഫിസിയോളജി ഉദയം ചെയ്തത്  – ജര്‍മ്മനി
 •  ഗസ്റ്റാര്‍ട്ട് മനഃശാസ്ത്ര പഠനത്തിന്‍റെ അടിസ്ഥാനം – വ്യക്തിത്വ പരിശീലനം 
 • അന്തര്‍ദൃഷ്ടി വാദത്തിന്‍റെ സ്ഥാപകന്‍ – ഗസ്റ്റാര്‍ട്ട്
 •  എല്ലാ പ്രതിഭാസങ്ങളിലും പ്രകൃതിയുടെ ഏകത്വം ദൃശ്യമാണെന്ന് പറയുന്ന സിദ്ധാന്തം – അന്തര്‍ദൃഷ്ടിവാദം
 •  ‘സുല്‍ത്താന്‍’ എന്ന ചിമ്പാന്‍സിയില്‍ പരീക്ഷണം നടത്തിയതാര് – ഗസ്റ്റാര്‍ട്ട് 
 • Insight Theroy ആരുമായി ബന്ധപ്പെട്ടിരിക്കുന്നു – ഗസ്റ്റാര്‍ട്ട് 
 • കൊഹ് ലർ‍, കോഫ്ക എന്നിവര്‍ ഏതു സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു – ഗസ്റ്റാര്‍ട്ട്
 • നിരീക്ഷണ സാധ്യമായ വ്യവഹാരങ്ങള്‍ക്ക് പകരം മനുഷ്യമനസ്സില്‍ നടക്കുന്ന പ്രശ്നപരിഹാര ചിന്തയ്ക്ക് ഊന്നല്‍ നല്‍കിയത്  – ഗസ്റ്റാര്‍ട്ട് 
 • ‘വസ്തുക്കളെ കൂട്ടി യോജിപ്പിക്കുന്ന രീതി’, അടിസ്ഥാന ഘടന – ഏതു സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു – ഗസ്റ്റാര്‍ട്ട് 
 • കൊഹ് ലർ പരീക്ഷണം (സുല്‍ത്താന്‍) നടത്തിയത് എവിടെ – കാനറി ദ്വീപില്‍ (ആഫ്രിക്ക)

ടോള്‍മാന്‍

 • ‘സോദ്ദേശ്യ – വ്യവഹാരവാദം’ (Proposine behaviourism) ആവിഷ്കരിച്ചത് – ടോള്‍മാന്‍ 
 • അന്തര്‍ദൃഷ്ടി പഠന സിദ്ധാന്തം – ടോള്‍മാന്‍ 
 • ടോള്‍മാന്‍ പരീക്ഷണം നടത്തിയ ജീവി – എലി
 • വൈജ്ഞാനിക ഭൂപടം (Cognitine map)എന്ന ആശയം  – ടോള്‍മാന്‍ 
 • കീബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നത് വൈജ്ഞാനിക ഭൂപടം 
error: